ഓരാടംപാലം- മാനത്തുമംഗലം ബൈപാസ് : പ്രാരംഭ ഘട്ടത്തിന് വേണം 30 കോടി

Share to


Perinthalmanna Radio
Date: 26-06-2026

പെരിന്തൽമണ്ണ : ഓരാടംപാലം – മാനത്തുമംഗലം ബൈപാസിന് ബജറ്റിൽ ആദ്യ വിഹിതം നീക്കിവെച്ചെങ്കിലും പദ്ധതി ചലിക്കാൻ സർക്കാർ കനിയണം. 4.1 കി.മീ ഭാഗമാണ് നിർദ്ദിഷ്ട ബൈപാസ്. 12 ഏക്കർ ഭൂമി ഏറ്റെടുക്കണമെന്നും ഇപ്പോൾ ബജറ്റിൽ പ്രാഥമിക ഘട്ടമായി നീക്കിവെച്ച വിഹിതത്തിന് പുറമെ കൂടുതൽ തുക വകയിരുത്തണമെന്നും മഞ്ഞളാംകുഴി അലി എം.എൽ.എ ബജറ്റ് ചർച്ചയിൽ ആവശ്യപ്പെട്ടു. 250 കോടി രൂപയാണ് 12 വർഷം മുമ്പ് ഏകദേശ ചെലവായി കണക്കാക്കിയത്.

ഭൂമി ഏറ്റെടുക്കണമെങ്കിൽ 30 കോടി രൂപയെങ്കിലും വേണം. 4.1 കി.മീ ഭാഗം ബൈപാസ് റോഡിൻ്റെ മുക്കാൽ ഭാഗവും മങ്കട മണ്ഡലത്തിലും ശേഷിക്കുന്നത് പെരിന്തൽമണ്ണ മണ്ഡലത്തിലുമാണ്. 2020ൽ അന്നത്തെ സർക്കാർ നിലവിലെ അലൈൻമെന്റ് പ്രകാരം സർവേ നടത്തിയപ്പോൾ മൂന്ന് വില്ലേജുകളിലായി 51 സർവേ നമ്പരുകളിൽ ആവശ്യമായ ഭൂമിയാണ് വേണ്ടതെന്ന് കണ്ടെത്തിയിരുന്നു.

മുൻമന്ത്രി പി.എ മുഹമ്മദ് റിയാസ് 2021 ൽ പെരിന്തൽമണ്ണയിൽ എത്തിയ ഘട്ടത്തിൽ സ്ഥലം സന്ദർശിച്ച് പദ്ധതിയുടെ ആവശ്യകത ബോധ്യപ്പെട്ടതാണ്. 4.01 കിലോമീറ്റർ നീളത്തിലും 24 മീറ്റർ വീതിയിലുമുള്ള ബൈപാസിന് 25 ഏക്കർ വേണമെന്നായിരുന്നു ആദ്യ സർവേ വിവരം. ഏറ്റെടുക്കേണ്ട ഭൂമിയുടെ സർവ്വെ നമ്പറുകൾ ലാന്റ് അക്വിസിഷൻ (എൽ. എ) വിഭാഗം ശേഖരിച്ചതാണ്. വലമ്പൂർ ഏഴുകണ്ണി പാലത്തിന് മുകളിൽ റെയിൽവേ മേൽ പ്പാലം വേണം. ഇതിന് 18 കോടിയുടെ പദ്ധതിയും അന്ന് തയാറാക്കിയതാണ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *