തിരുവിഴാംകുന്നിലേക്കുള്ള KSRTC ബസുകൾ വഴിയിൽ കിടക്കുന്നത് പതിവായി

Share to


Perinthalmanna Radio
Date: 25-06-2026

പെരിന്തൽമണ്ണ :  കെഎസ്ആർടിസിയുടെ ഏറെ ജനകീയമായ ഓർഡിനറി സർവീസുകളായ തിരുവിഴാംകുന്നിലേക്കുള്ള ബസുകൾ പലപ്പോഴും തകരാറിലാകുന്നതിനാൽ വഴിയിൽ കിടക്കുന്നതായി പരാതി. ഇതുമൂലം പലപ്പോഴും യാത്രക്കാർ ദുരിതത്തിലാവുകയാണ്. പെരിന്തൽമണ്ണ സബ് ഡിപ്പോയിൽനിന്നുള്ള 3 സർവീസുകൾക്കും പലപ്പോഴും തകരാറുകളുള്ള ബസുകൾ സ്ഥിരമായി അയയ്ക്കുന്നതു മൂലമാണ് വഴിയിൽ കുടുങ്ങുന്നതെന്നാണ് യാത്രക്കാരുടെ പരാതി. ഇന്നലെ പെരിന്തൽമണ്ണയിൽ നിന്നുള്ള ആദ്യബസ് 13 കിലോമീറ്റർ പിന്നിട്ടതോടെ രാവിലെ 7ന് കാപ്പ് പള്ളിക്കു സമീപം തകരാറിലായി. തുടർന്നുള്ള 4 ട്രിപ്പുകളും ഓടാനായില്ല.

പ്രിയദർശിനി പദ്ധതിയിൽ ധാരാളം യാത്രക്കാർ ബസിനെ ആശ്രയിക്കുന്നുണ്ട്. ഭേദപ്പെട്ട വരുമാനം ഓരോ ബസിനും ലഭിച്ചിട്ടും ബസുകൾ തകരാറിലാകുന്നതു പതിവാകുന്നെന്നാണു പരാതി. ഈ റൂട്ടിൽ തകരാറില്ലാത്ത ബസുകൾ അയയ്ക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വെട്ടത്തൂർ–തിരുവിഴാംകുന്ന് യാത്രക്കാരുടെ കൂട്ടായ്മ കെഎസ്ആർടിസി അധികൃതർക്കു പരാതി നൽകി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *