
Perinthalmanna Radio
Date: 30-06-2026
ഫോൺനമ്പർ കൈമാറാതെതന്നെ വാട്സാപ്പ് ഉപയോഗിക്കാൻ വഴിയൊരുങ്ങുന്നു. ഫോൺനമ്പരിനുപകരം ഉപയോക്താക്കൾക്ക് പ്രത്യേകം യൂസർനെയിമുകൾ തിരഞ്ഞെടുക്കാനുള്ള പുതിയ ഫീച്ചർ ഉടൻ ലഭ്യമാകുമെന്ന് വാട്സാപ്പിന്റെ മാതൃ കമ്പനിയായ മെറ്റ അറിയിച്ചു.
ഫോൺ നമ്പറുകളുടെ സ്വകാര്യത പൂർണമായി സംരക്ഷിക്കുന്നതിന് പുതിയമാറ്റം സഹായിക്കും. ഇതോടെ, ഗ്രൂപ്പ് ചാറ്റുകളുടെ ഭാഗമാകുമ്പോഴോ ആദ്യമായി ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ സന്ദേശങ്ങൾ അയക്കുമ്പോഴോ ഫോൺനമ്പർ പങ്കിടേണ്ട ആവശ്യം വരുന്നില്ല.
കൂടാതെ ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് എന്നിവയിൽനിന്ന് വ്യത്യസ്തമായി വാട്സാപ്പിൽ യൂസർനെയിമുകൾ തിരയാൻ സാധിക്കില്ലെന്നും ഒരാളുടെ കൃത്യമായ യൂസർനെയിം അറിയാവുന്നവർക്കുമാത്രമേ അവരുമായി വാട്സാപ്പിൽ ബന്ധപ്പെടാൻ കഴിയൂ എന്നും കമ്പനി വ്യക്തമാക്കി. ലോകത്ത് 300 കോടിയിലധികം ഉപയോക്താക്കളുണ്ട് വാട്സാപ്പിന്.
*നിങ്ങളുടെ വാട്സാപ്പ് യൂസർനെയിം (Username) എങ്ങനെ റിസർവ് ചെയ്യാം*
* ഈ ഫീച്ചർ നിങ്ങളുടെ അക്കൗണ്ടിൽ ലഭ്യമായിക്കഴിഞ്ഞാൽ:
* വാട്സാപ്പ് ഏറ്റവും പുതിയ വേർഷനിലേക്ക് അപ്ഡേറ്റ് ചെയ്യുക.
* വാട്സാപ്പ് ഓപ്പൺ ചെയ്ത് Settings-ലേക്ക് പോവുക.
* Account > Username എന്നത് തിരഞ്ഞെടുക്കുക.
* മറ്റാർക്കുമില്ലാത്ത ഒരു യൂസർനെയിം ടൈപ്പ് ചെയ്യുക, അല്ലെങ്കിൽ വാട്സാപ്പ് നിർദ്ദേശിക്കുന്ന യൂസർനെയിം ജനറേറ്റർ ഉപയോഗിക്കുക.
* നിങ്ങളുടെ യൂസർനെയിം റിസർവ് ചെയ്യാനായി അത് കൺഫേം (Confirm) ചെയ്യുക
*അധിക സ്വകാര്യതയ്ക്കായി പാസ് കീ*
യൂസർ നെയിം ഉപയോഗിച്ച് ആർക്കും നിങ്ങൾക്ക് സന്ദേശം അയക്കാനാകുമെന്നതിനാൽ അധിക സുരക്ഷയ്ക്കായി പ്രത്യേകം പാസ് കീ സംവിധാനം വാട്സാപ്പ് ഒരുക്കിയിട്ടുണ്ട്. അതായത് നിങ്ങൾ നിങ്ങളുടെ യൂസർ നെയിമിന് നൽകുന്ന പാസ് കീ എന്റർ ചെയ്താൽ മാത്രമേ നിങ്ങളുടെ യൂസർ നെയിം ഉപയോഗിച്ച് സന്ദേശം അയക്കാൻ മറ്റൊരാൾക്ക് സാധിക്കൂ.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
