ജൂബിലി റോഡിൽ നിയന്ത്രണം വിട്ട 2 വാഹനങ്ങൾ ഒരേ സമയം കടയിലേക്ക് ഇടിച്ചു കയറി
Perinthalmanna RadioDate: 30-06-2026 പെരിന്തൽമണ്ണ: ജൂബിലി റോഡിലെ ചായമുക്ക് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന കടയിലേക്ക് ഒരേ സമയം രണ്ട് വാഹനങ്ങൾ ഇടിച്ചു കയറി. ചൊവ്വാഴ്ച പുലർച്ചെയാണ് അപകടം നടന്നത്. അപകടത്തിൽ വാഹന യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. പുലർച്ചെ ആയതിനാൽ കടയിലും റോഡിലും ആളുകൾ ഇല്ലാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി.പാലക്കാട് ഭാഗത്തു നിന്നും വന്ന കാറും കോഴിയുമായി വന്ന പിക്കപ്പ് ലോറിയുമാണ് അമിത വേഗതയിലെത്തി ഒരേ സമയം കടയിലേക്ക് ഇടിച്ചു കയറിയത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.റോഡിന്റെ വീതിക്കുറവും അപകട സൂചനാ ബോർഡുകളുടെ അഭാവവുമാണ് പ്രദേശത്ത് അപകടങ്ങൾക്ക് പ്രധാന കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു . ഇവിടെ അപകടങ്ങൾ നിത്യ സംഭവമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഒരു കാർ സ്കൂട്ടറിനെ ഇടിച്ച് സമാനമായ അപകടം നടന്നിരുന്നു. ഇതിന് മുമ്പും ഇവിടെ നിരവധി അപകടങ്ങൾ നടന്നിട്ടുണ്ട്...




