
Perinthalmanna Radio
Date: 30-06-2026
പെരിന്തൽമണ്ണ : മഴക്കാലമെത്തിയാൽ പിന്നെ കുന്നപ്പള്ളി കൊല്ലക്കോട് നിവാസികൾക്ക് ദുരിതകാലം. ചെറിയ മഴയിൽ പോലും കൊല്ലക്കോട്, ചെറുമല, കരിവെട്ടി, റൈലിൻകര പ്രദേശത്തേക്ക് പോകുന്ന പ്രധാന റോഡ് വെള്ളത്തിന് അടിയിലാകും. ഈ പ്രദേശങ്ങളിലെ മുന്നൂറിലധികം കുടുംബങ്ങൾ പുറംലോകവുമായി ബന്ധപ്പെടാനാകാതെ ഒറ്റപ്പെടും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിലും ഈ പ്രദേശം ഒറ്റപ്പെട്ടു.
കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ പ്രദേശം പൂർണമായും വെള്ളക്കെട്ടിലായി. പ്രദേശത്തേക്കുള്ള പ്രധാന പ്രവേശന വഴിയിൽ വെള്ളം കയറിയതോടെ ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. മഴവെള്ളപ്പാച്ചിലുണ്ടാകുമ്പോൾ പ്രദേശവാസികൾ ആശ്രയിക്കുന്ന എസ്എൻഡിപി കോളജ് റോഡിലെ കലുങ്ക് നിർമാണം മുഴുവനാകാത്തതു ദുരിതം ഇരട്ടിയാക്കി.
ഇവിടെ റെയിൽവേ അടിപ്പാത യാഥാർഥ്യമായാൽ മുന്നൂറിലധികം വരുന്ന കുടുംബങ്ങളുടെ ദുരിതത്തിന് ആശ്വാസമാകും. പെരിന്തൽമണ്ണ ടൗണിലേക്കും പ്രധാന കേന്ദ്രങ്ങളിലേക്കും പ്രയാസമില്ലാതെ എളുപ്പത്തിലും സമയലാഭത്തോടെയും എത്തിച്ചേരാൻ സാധിക്കും.
പ്രദേശത്ത് റെയിൽവേ അണ്ടർ പാസ് നിർമിക്കുന്നതിന് റെയിൽവേ സാധ്യതാ പഠനം നടത്തണമെന്ന് പെരിന്തൽമണ്ണ നഗരസഭ. ഈ ആവശ്യമുന്നയിച്ച് സതേൺ റെയിൽവേയ്ക്ക് കത്തു നൽകും. ഇവിടെ റെയിൽവേ അടിപ്പാത യാഥാർഥ്യമായാൽ നാട്ടുകാർക്കത് വലിയൊരു ആശ്വാസമാകും. പെരിന്തൽമണ്ണ ടൗണിലേക്കും പ്രധാന കേന്ദ്രങ്ങളിലേക്കും പ്രയാസമില്ലാതെ എളുപ്പത്തോടെയും സമയ ലാഭത്തോടെയും എത്തിച്ചേരാനാകുമെന്ന് വാർഡ് കൗൺസിലർ ഫാസിൽ കുന്നപ്പള്ളി പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
