ഉദ്ഘാടനം കഴിഞ്ഞു 3 മാസം മാത്രം; പുതിയ തൂതപ്പാലത്തിൽ വിള്ളൽ

Share to


Perinthalmanna Radio
Date: 25-06-2026

തൂത: ഉദ്ഘാടനം കഴിഞ്ഞു മൂന്നു മാസം പിന്നിട്ടപ്പോഴേക്കും പുതിയ തൂതപ്പാലത്തിൽ വിള്ളൽ. കഴിഞ്ഞ ദിവസങ്ങളിലാണു പെരിന്തൽമണ്ണ ഭാഗത്തു നിന്നു പാലത്തിലേക്കു പ്രവേശിക്കുന്ന സ്ഥലത്തു കോൺക്രീറ്റ് ഭിത്തിക്കും റോഡിനും ഇടയിൽ വിള്ളൽ രൂപപ്പെട്ട് ടാറും മെറ്റലും താഴ്ന്നു പോകുന്ന നിലയിൽ കാണപ്പെട്ടത്.

പ്രശ്നം ശ്രദ്ധയിൽപെട്ട നാട്ടുകാർ പാലക്കാട്, മലപ്പുറം ജില്ലാ ഭരണകൂടങ്ങൾക്കു പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് ഇന്നലെ രാവിലെ കരാറുകാർ സ്ഥലത്തെത്തി കോൺക്രീറ്റ് ഉപയോഗിച്ചു പാലത്തിലെ വിള്ളൽ അടച്ചു.

റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി കിഫ്ബി ഫണ്ടിൽ നിന്നു 364 കോടി രൂപ ചെലവിട്ടുള്ള മുണ്ടൂർ–തൂത നാലുവരിപ്പാതയുടെ നിർമാണ പ്രവൃത്തികളിൽ ഉൾപ്പെടുത്തിയാണു മലപ്പുറം–പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പുതിയ പാലം യാഥാർഥ്യമാക്കിയത്. ഉദ്ഘാടനത്തിനു മുൻപു തന്നെ മുണ്ടൂർ മുതൽ തൂത വരെ വിവിധയിടങ്ങളിൽ റോഡ് വ്യാപകമായി വിണ്ടുകീറിയതു വലിയ വിവാദമായിരുന്നു.

തൂതപ്പുഴയ്ക്കു കുറുകെ പഴയ പാലത്തിനു സമാന്തരമായി 10 മീറ്റർ വീതിയിലും 140 മീറ്റർ നീളത്തിലും നിർമിച്ച പുതിയ തൂതപ്പാലം നിയമസഭാ തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു തൊട്ടു മുൻപു കഴിഞ്ഞ മാർച്ച് 15നാണു നാടിനു സമർപ്പിച്ചത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *