ജൂബിലി റോഡിൽ നിയന്ത്രണം വിട്ട 2 വാഹനങ്ങൾ ഒരേ സമയം കടയിലേക്ക് ഇടിച്ചു കയറി

Share to


Perinthalmanna Radio
Date: 30-06-2026

പെരിന്തൽമണ്ണ: ജൂബിലി റോഡിലെ ചായമുക്ക് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന കടയിലേക്ക് ഒരേ സമയം രണ്ട് വാഹനങ്ങൾ ഇടിച്ചു കയറി. ചൊവ്വാഴ്ച പുലർച്ചെയാണ് അപകടം നടന്നത്. അപകടത്തിൽ വാഹന യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. പുലർച്ചെ ആയതിനാൽ കടയിലും റോഡിലും ആളുകൾ ഇല്ലാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി.

പാലക്കാട് ഭാഗത്തു നിന്നും വന്ന കാറും കോഴിയുമായി വന്ന പിക്കപ്പ് ലോറിയുമാണ് അമിത വേഗതയിലെത്തി ഒരേ സമയം കടയിലേക്ക് ഇടിച്ചു കയറിയത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

റോഡിന്റെ വീതിക്കുറവും അപകട സൂചനാ ബോർഡുകളുടെ അഭാവവുമാണ് പ്രദേശത്ത് അപകടങ്ങൾക്ക് പ്രധാന കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു . ഇവിടെ അപകടങ്ങൾ നിത്യ സംഭവമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഒരു കാർ സ്കൂട്ടറിനെ ഇടിച്ച് സമാനമായ അപകടം നടന്നിരുന്നു. ഇതിന് മുമ്പും ഇവിടെ നിരവധി അപകടങ്ങൾ നടന്നിട്ടുണ്ട്. ഇവിടെ വെച്ചുണ്ടായ ഒരു ബൈക്ക് അപകടത്തിൽ ഒരു സ്ത്രീ മരണപ്പെടുകയും ചെയ്തിരുന്നു.

സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർ കാൽനടയായും അല്ലാതെയും സഞ്ചരിക്കുന്ന ഈ പ്രദേശത്ത് യാതൊരുവിധ സുരക്ഷാ സംവിധാനങ്ങളുമില്ലാത്തത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. പകൽ സമയത്തായിരുന്നു ഈ അപകടം നടന്നിരുന്നതെങ്കിൽ വലിയ ജീവഹാനിക്ക് തന്നെ ഇത് കാരണമാകുമായിരുന്നു. കൂടാതെ, മൂസക്കുട്ടി ബസ് സ്റ്റാൻഡിലേക്ക് അമിതവേഗത്തിൽ എത്തുന്ന ബസുകൾ ഈ ഭാഗത്ത് തിരിയുന്നതും ചെറുവാഹനങ്ങൾക്ക് വലിയ ഭീഷണിയാകുന്നുണ്ട്

അപകടങ്ങൾ തുടർക്കഥയായ ഇവിടെ അടിയന്തരമായി റോഡ് വീതികൂട്ടണമെന്നും ഡിവൈഡറുകൾ, സ്പീഡ് ബ്രേക്കറുകൾ, മുന്നറിയിപ്പ് ബോർഡുകൾ എന്നിവ സ്ഥാപിക്കാൻ അധികാരികൾ തയ്യാറാകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *