അങ്ങാടിപ്പുറത്ത് സീബ്രാവരകൾ മാഞ്ഞു; കാൽനട യാത്രക്കാർ ദുരിതത്തിൽ

Share to


Perinthalmanna Radio
Date: 01-05-2026

അങ്ങാടിപ്പുറം: ദേശീയ പാതയിൽ അങ്ങാടിപ്പുറത്ത് വിവിധയിടങ്ങളിലെ സീബ്രാവരകൾ മാഞ്ഞു പോയി. അമ്പലപ്പടിയിലെ സിബ്രാവരകൾ പൂർണമായും ഇല്ലാതായിട്ടുണ്ട്. അങ്ങാടിപുറത്തെ ഏറ്റവും തിരക്കേറിയ ജങ്‌ഷനാണ് തിരുമാന്ധാംകുന്ന് ക്ഷേത്ര ഗോപുരത്തിന് അടുത്തുള്ള അമ്പലപ്പടി. നൂറു കണക്കിനു പേരാണ് നിത്യേന ക്ഷേത്ര ദർശനത്തിനായി അങ്ങാടിപ്പുറത്ത് എത്തുന്നത്. തളി ക്ഷേത്രത്തിന് താഴെയും മിൽമ കടയ്ക്കു സമീപവുമുള്ള വരകളും മാഞ്ഞു പോയിട്ടുണ്ട്.

സീബ്രാവരകൾ മാഞ്ഞതോടെ റോഡ് മുറിച്ചു കടക്കാൻ പ്രയാസപ്പെടുന്ന അവസ്ഥയാണിപ്പോൾ. റോഡിൻ്റെ വശങ്ങളിലായി ചെറിയ തോതിൽ മാത്രമാണ് വരകൾ കാണുന്നത്. ഇടതടവില്ലാതെ വാഹനങ്ങൾ ഒഴുകി കൊണ്ടിരിക്കുന്ന റോഡാണ് കോഴിക്കോട്- പാലക്കാട് ദേശീയ പാത, സീബ്രാ വരകൾ മാഞ്ഞു പോയത് കാൽ നടക്കാർക്ക് ഏറെ പ്രയാസമായിരിക്കുന്നു. ട്രാഫിക് പോലീസിന്റെ സേവനം ഇല്ലാത്ത അവസ രങ്ങളിൽ ഏറെ ഭീതിയോടെയാണ് കുട്ടികളും വയോജനങ്ങളും ദർശനത്തിന് എത്തുന്നവരും റോഡ് മുറിച്ചു കടക്കുന്നത്. എത്രയും പെട്ടെന്ന് സീബ്രാ വരകൾ പുനഃസ്ഥാപിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *