Local

കാദറലി സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് ഇത്തവണ ചെറുകരയിൽ
Local, Sports

കാദറലി സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് ഇത്തവണ ചെറുകരയിൽ

Perinthalmanna RadioDate: 08-11-2022പെരിന്തൽമണ്ണ: ഖത്തറിൽ ലോക ഫുട്‌ബോളിലെ രാജാക്കൻമാരെ തീരുമാനിച്ചതിനു പിറ്റേന്ന് ജില്ലയ്ക്ക് ആവേശമേറ്റി പെരിന്തൽമണ്ണ കാദറലി സെവൻസ് ഫുട്‌ബോളിനും തുടക്കമാകും. കാദറലി ടൂർണമെന്റിന്റെ സുവർണജൂബിലി വർഷത്തിലെ മത്സരങ്ങളിൽ അഖിലേന്ത്യാ സെവൻസിലെ 24 ടീമുകൾ മാറ്റുരയ്ക്കും.ഇത്തവണ ഏലംകുളം പഞ്ചായത്തിൽ ചെറുകരയിലുള്ള ഇ.ആർ. സ്‌മാരക മിനി സ്റ്റേഡിയത്തിലാണ് ഡിസംബർ 19 മുതൽ മത്സരങ്ങൾ.വർഷങ്ങളായി പെരിന്തൽമണ്ണ നെഹ്രു സ്റ്റേഡിയത്തിലാണ് ടൂർണമെന്റ് നടത്തിയിരുന്നത്. ഇത്തവണ സാങ്കേതിക കാരണങ്ങളാൽ സ്റ്റേഡിയം ലഭ്യമല്ലാത്തതിനാലാണ് ടൂർണമെന്റ് ചെറുകരയിലേക്കു മാറ്റിയതെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.ഒരുമാസം നീളുന്ന ടൂർണമെന്റിലെ ലാഭവിഹിതം മുഴുവൻ ജീവകാരുണ്യ സേവന പ്രവർത്തനങ്ങൾക്കും ഫുട്‌ബോളിന്റെ വളർച്ചയ്ക്കുമായാണ് ഉപയോഗിക്കുക. 49-ാമത് ടൂർണമെന്റിൽ പ്രഖ്യാപിച്ച രണ്ടു ജീവകാര...
സിവിൽ സർവീസ് അക്കാദമിയിൽ ഫൗണ്ടേഷൻ കോഴ്‌സ് തുടങ്ങി
Local

സിവിൽ സർവീസ് അക്കാദമിയിൽ ഫൗണ്ടേഷൻ കോഴ്‌സ് തുടങ്ങി

Perinthalmanna RadioDate: 07-11-2022പെരിന്തൽമണ്ണ: നജീബ് കാന്തപുരം എം.എൽ.എ. നടപ്പാക്കുന്ന ക്രിയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുള്ള ഹൈദരലി ശിഹാബ് തങ്ങൾ അക്കാദമി ഫോർ സിവിൽ സർവീസസിൽ ഫൗണ്ടേഷൻ കോഴ്‌സ് തുടങ്ങി. 120 പേർക്കാണ് പ്രവേശനം ലഭിച്ചത്.മണ്ഡലത്തിലെ ഹയർ സെക്കൻഡറി, ബിരുദ വിദ്യാർഥികൾക്കാണ് പ്രവേശനം. ഫൗണ്ടേഷൻ കോഴ്‌സിന്റെ ഉദ്ഘാടനം നജീബ് കാന്തപുരം എം.എൽ.എ. നിർവഹിച്ചു. പി.പി. ഫൈസീർ അധ്യക്ഷത വഹിച്ചു.പെരിന്തൽമണ്ണ സബ് കളക്ടർ ശ്രീധന്യ സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. ഉമ്മർകുട്ടി, ഡോ. ആരിഫ് ഹുസൈൻ, ഫാത്തിമ അൻഷി, എൻ.എം. ഫസൽ വാരിസ്, അനുപമ തുടങ്ങിയവർ പ്രസംഗിച്ചു....
സംസ്ഥാനത്തെ വിദ്യാഭ്യാസരംഗം മാറ്റത്തിന്റെ പാതയിലെന്ന് മന്ത്രി ഡോ.ആര്‍.ബിന്ദു
Local

സംസ്ഥാനത്തെ വിദ്യാഭ്യാസരംഗം മാറ്റത്തിന്റെ പാതയിലെന്ന് മന്ത്രി ഡോ.ആര്‍.ബിന്ദു

വിദ്യാഭ്യാസ മേഖലയില്‍ ശക്തമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും വിദ്യാഭ്യാസരംഗം ചരിത്രപരമായ മാറ്റത്തിന്റെ പാതയിലാണെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു. പൊന്നാനി തൃക്കാവ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ലാബ് കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഗുണമേന്മയുള്ള വിദ്യഭ്യാസം എല്ലാ വിദ്യാര്‍ഥികളുടെയും അവകാശമാണ്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് നടപ്പിലാക്കിയ പൊതു വിദ്യാഭ്യാസം സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും ഗുണമേന്മ വര്‍ധിപ്പിക്കുന്നതിനും സംഭാവന ചെയ്തു. അഞ്ചു ലക്ഷത്തില്‍ പരം വിദ്യാര്‍ഥികളാണ് സ്വകാര്യമേഖലയില്‍ നിന്നും സര്‍ക്കാര്‍ മേഖലയിലേക്ക് കടന്നു വന്നത്. ഇത് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ വിജയമാണെന്നും മന്ത്രി പറഞ്ഞു.വിദ്യാഭ്യാസ രംഗത്ത് ജനാധിപത്യപരവും ജനകീയമായ ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി ദേശീയവും...
പെരിന്തൽമണ്ണ ഉപജില്ലാ കലോത്സവത്തിന് തിരിതെളിഞ്ഞു
Local

പെരിന്തൽമണ്ണ ഉപജില്ലാ കലോത്സവത്തിന് തിരിതെളിഞ്ഞു

Perinthalmanna RadioDate: 07-11-2022പെരിന്തൽമണ്ണ: ഇന്ന് മുതൽ മൂന്നു ദിവസങ്ങളിലായി പെരിന്തൽമണ്ണ ഇ.എം.എസ്. വിദ്യാഭ്യാസ സമുച്ചയത്തിൽ നടക്കുന്ന ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന് തിരി തെളിഞ്ഞു. നജീബ് കാന്തപുരം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇനി മൂന്ന് ദിവസക്കാലം പെരിന്തൽമണ്ണയിൽ കലയുടെ ഉത്സവ ലഹരിയായിരിക്കും.പെരിന്തൽമണ്ണ ഗവ. മോഡൽ എച്ച്.എസ്.എസ്, ജി.ജി.വി.എച്ച്.എസ്.എസ്, സെൻട്രൽ ജി.എൽ.പി.എസ്. എന്നീ സ്‌കൂളുകൾ ഉൾപ്പെടുന്ന സമുച്ചയത്തിലെ 31 വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്.255 ഇനങ്ങളിലായി നാലായിരത്തോളം വിദ്യാർഥികൾ മത്സരിക്കും. അറബിക് സാഹിത്യോത്സവവും സംസ്‌കൃതോത്സവവും ഇതോടൊപ്പം നടത്തും. 74 വിദ്യാലയങ്ങളിലെ കുട്ടികളാണ് കലോത്സവത്തിന് എത്തുന്നത്. സമാപന സമ്മേളനം നഗരസഭാ അധ്യക്ഷൻ പി.ഷാജി ഉദ്ഘാടനം ചെയ്യും. ...
1.40 കോടി കിലോ സൗജന്യ അരി കേരളം വിതരണം ചെയ്തില്ല
Kerala, Local

1.40 കോടി കിലോ സൗജന്യ അരി കേരളം വിതരണം ചെയ്തില്ല

Perinthalmanna RadioDate: 07-11-2022പാവപ്പെട്ട റേഷൻ കാർഡ് അംഗങ്ങൾക്കായി കേന്ദ്രം നൽകിയ സൗജന്യ അരിയിൽ ഏകദേശം 14,000 ടൺ (1.40 കോടി കിലോഗ്രാം) കേരളം വിതരണം ചെയ്തില്ലെന്നു കേന്ദ്രത്തിന്റെ കണക്കെടുപ്പിൽ വ്യക്തമായി. സംസ്ഥാനത്ത് അരി വില കുതിച്ച് ഉയരുമ്പോഴാണ്, വിപണി ഇടപെടൽ നടത്തേണ്ട റേഷൻ വിതരണ സംവിധാനത്തിൽ വീഴ്ച വന്നത്.പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പിഎംജികെഎവൈ) പദ്ധതി പ്രകാരം മുൻഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് റേഷൻ കാർഡ് അംഗങ്ങൾക്കു സൗജന്യമായി നൽകേണ്ട 5 കിലോ അരിയാണു കഴിഞ്ഞ 2 മാസങ്ങളിൽ കുറഞ്ഞത്. സെപ്റ്റംബറിൽ ഏകദേശം 5000 ടണ്ണിന്റെയും ഒക്ടോബറിൽ എണ്ണായിരത്തിൽപരം ടണ്ണിന്റെയും കുറവാണു കണ്ടെത്തിയത്. ഇത്രയും അരി 27 ലക്ഷത്തിലേറെ കാർഡ് അംഗങ്ങൾക്കു വിതരണം ചെയ്യാൻ തികയും. മഞ്ഞ, പിങ്ക് വിഭാഗങ്ങളിലായി 41 ലക്ഷം കാർഡുകളും 1.54 കോടി അംഗങ്ങളും ആണുള്ളത്.കേന്ദ്രത്തിന്റെ സൗജന്യ അരി വിഹിതം കേരളത്...
കീഴാറ്റൂരിൽ പൊതു ശൗചാലയവും വിനോദ കേന്ദ്രവും തുറന്നു
Local

കീഴാറ്റൂരിൽ പൊതു ശൗചാലയവും വിനോദ കേന്ദ്രവും തുറന്നു

Perinthalmanna RadioDate: 07-11-2022പട്ടിക്കാട്: ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ഭാഗമായി കീഴാറ്റൂരിൽ പൊതു ശൗചാലയവും റീഫ്രഷ് സെന്ററും തുറന്നു. ആക്കപ്പറമ്പിലെ ഗ്രാമപ്പഞ്ചായത്ത് കാര്യാലയത്തോടെ ചേർന്നാണ് ശൗചാലയവും വിനോദകേന്ദ്രവും സജ്ജീകരിച്ചിരിക്കുന്നത്.പഞ്ചായത്ത് അനുവദിച്ച നാലുലക്ഷം ചെലഴവിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ജമീല ചാലിയത്തൊടി ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് എൻ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്. രാജേഷ് കുമാർ, സ്ഥിരംസമിതി അധ്യക്ഷരായ എൻ.കെ. ബഷീർ, ബിന്ദു വടക്കേകോട്ട എന്നിവർ പ്രസംഗിച്ചു. ...
ദൃശ്യ കൊലക്കേസ് പ്രതി കുതിരവട്ടത്ത് ജീവനൊടുക്കാൻ ശ്രമിച്ചു
Kerala, Local

ദൃശ്യ കൊലക്കേസ് പ്രതി കുതിരവട്ടത്ത് ജീവനൊടുക്കാൻ ശ്രമിച്ചു

Perinthalmanna RadioDate: 07-11-2022കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ ആശുപത്രിയിൽ അന്തേവാസി ആത്മഹത്യക്ക് ശ്രമിച്ചു. പെരിന്തൽമണ്ണ ദൃശ്യ വധക്കേസ് പ്രതി വിനേഷ് ആണ് ഫൊറൻസിക് സെല്ലിൽ ആത്മഹത്യാ ശ്രമം നടത്തിയത്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരൻ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു. വിനേഷിനെതിരെ, കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു. നേരത്തെയും ഇയാൾ ആത്മഹത്യാശ്രമം നടത്തിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 15ന് വിനേഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് പുറത്ത് കടക്കാൻ ശ്രമിച്ചിരുന്നു. നേരത്തെ സബ് ജയിലിൽ റിമാൻഡിലിരിക്കെയാണ് വിനേഷ് ആത്മഹത്യാ ശ്രമം നടത്തിയത്. മഞ്ചേരി സബ് ജയിലിലെ സെല്ലില്‍ വിനീഷ് തുടര്‍ച്ചയായി ഛര്‍ദിക്കുന്നത് കണ്ട ജയില്‍ വാര്‍ഡന്‍മാര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. കൊതുക് തിരി കഴിച്ചാണ് വിനീഷ് അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.2021 ജൂ...
ഇന്നും കനത്ത മഴക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
Local

ഇന്നും കനത്ത മഴക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

Perinthalmanna RadioDate: 07-11-2022സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തെക്കൻ കേരളത്തിൽ കൂടുതൽ മഴ ലഭിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുലാ വർഷത്തോടൊപ്പം തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ നിലനിൽക്കുന്ന ചക്രവാത ചുഴിയും അനുബന്ധ ന്യൂനമർദ പാത്തിയുമാണ് മഴ കനക്കാൻ കാരണം. വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. ...
ഗുഡ്സ് ട്രെയിൻ വഴിയിൽ കുടുങ്ങി; ഷൊർണൂർ – നിലമ്പൂർ പാതയിൽ ട്രെയിനുകൾ മണിക്കൂറുകളോളം വൈകി
Local

ഗുഡ്സ് ട്രെയിൻ വഴിയിൽ കുടുങ്ങി; ഷൊർണൂർ – നിലമ്പൂർ പാതയിൽ ട്രെയിനുകൾ മണിക്കൂറുകളോളം വൈകി

Perinthalmanna RadioDate: 07-11-2022അങ്ങാടിപ്പുറം: ഗുഡ്സ് ട്രെയിൻ വഴിയിൽ കുടുങ്ങിയതു മൂലം ഷൊർണൂർ- നിലമ്പൂർ റയിൽവേ പാതയിൽ ട്രെയിനുകൾ മണിക്കുറുകളോളം വൈകി. ആയിര കണക്കിന് യാത്രക്കാർ ദുരിതത്തിലായി. മധ്യ പ്രദേശിൽ നിന്ന് അങ്ങാടിപ്പുറം എഫ്സിഐ ഗോഡൗണിലേക്ക് ഗോതമ്പുമായി എത്തിയ ഗുഡ്സ് ട്രെയിൻ ഇന്നലെ വൈകിട്ട് മൂന്നരയോടെ ചെറുകരയിലാണ് പാളത്തിൽ കുടുങ്ങിയത്. ചെറിയ കയറ്റത്തോടു കൂടിയ ഈ ഭാഗത്ത് മുൻപും മുന്നോട്ടു പോകാനാകാതെ ട്രെയിനുകൾ കുടുങ്ങിയിട്ടുണ്ട്. ഈ സമയം കോട്ടയം ട്രെയിൻ അങ്ങാടിപ്പുറത്ത് എത്തിയിരുന്നു. കോട്ടയം ട്രെയിനിന്റെ എൻജിൻ എത്തിച്ചാണ് ആറു മണിയോടെ ഗുഡ്സ് ട്രെയിൻ ഇവിടെ നിന്ന് അങ്ങാടിപ്പുറത്ത് എത്തിച്ചത്.അതിനു ശേഷമാണ്. രണ്ടു മണിക്കൂറിലേറെ വൈകി കോട്ടയം ട്രെയിൻ ഇവിടെ നിന്ന് യാത്ര തുടരാനായത്. പാളത്തിലെ തടസ്സം മൂലം 4.55 ന് അങ്ങാടിപ്പുറത്ത് എത്തുന്ന പാലക്കാട് ട്രെയിനും പിടിച്ച് ഇടുകയായിരുന്നു....
മേലാറ്റൂർ കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ ലേബർ വാർഡ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യം
Local

മേലാറ്റൂർ കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ ലേബർ വാർഡ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യം

Perinthalmanna RadioDate: 06-11-2022പെരിന്തൽമണ്ണ: മേലാറ്റൂർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നേരത്തേ പ്രസവം അടക്കം സേവനങ്ങൾ ലഭിച്ചിരുന്നത് ഇല്ലാതായതിന്റെ ബുദ്ധിമുട്ടുകൾ പെരിന്തൽമണ്ണ താലൂക്ക് വികസന സമിതിയിൽ ചർച്ചയായി. ഇതിന് നേരത്തേയുള്ള സ്ഥല സൗകര്യം ഇപ്പോൾ പ്രതിരോധ കുത്തിവെപ്പ് ആവശ്യ ങ്ങൾക്ക് നൽകിയിരിക്കുകയാണ്. ലേബർ വാർഡ് പുനഃസ്ഥാപിക്കണമെന്നും ഒ.പിയിൽ എത്തുന്ന രോഗികൾക്ക് ചികിത്സയും സേവനവും ഉറപ്പാക്കാൻ പ്രവർത്തന സമയം കൃത്യമായി രേഖപ്പെടു ത്തണമെന്നും ഐ.എൻ.എൽ പ്രതിനിധി മൊയ്തീൻ കുട്ടി ആവശ്യ പ്പെട്ടു. സമയം രേഖപ്പെടുത്തിയ ബോർഡ് അടക്കം പെട്ടെന്ന് ചെയ്യാവുന്ന കാര്യങ്ങൾ ഏതാനും ദിവസങ്ങൾക്കകം പൂർത്തിയാക്കുമെന്ന് ബ്ലോക്ക് പ്രസിഡൻറ് എ. കെ. മുസ്തഫ ഉറപ്പു നൽകി.മങ്കട, പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തുകളിലെ തെരുവു നായശല്യം തീർക്കാനുള്ള എ.ബി.സി പദ്ധതിക്ക് സെന്റർ ആരംഭിക്കാൻ സ്ഥലം കണ്ടെത്താൻ തഹസിൽദാറോട്...