Local

സന്നദ്ധ രക്ത ദാന ക്യാമ്പ് നടത്തി മുസ്‌ലിം യൂത്ത് ലീഗ്
Local

സന്നദ്ധ രക്ത ദാന ക്യാമ്പ് നടത്തി മുസ്‌ലിം യൂത്ത് ലീഗ്

Perinthalmanna RadioDate: 06-11-2022തൂത: മുസ്‌ലിം യൂത്ത് ലീഗ് ആലിപ്പറമ്പ് പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണ ജില്ലാ ആശുപത്രി ബ്ലഡ്‌ ബാങ്കുമായി സഹകരിച്ച് തൂത ലീഗ് ഓഫിസിൽ വെച്ച് സന്നദ്ധ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. പെരിന്തൽമണ്ണ നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി കഴിഞ്ഞ 6 മാസമായി 'ഇത്തിരി രക്തം ഒത്തിരി ജീവന് തുണയാകാം' എന്ന പ്രമേയത്തിൽ നടത്തി വരുന്ന 'ഹൃദ്യം' ക്യാമ്പയിനിന്റെ ഭാഗമായാണ് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചത്.ഗ്ലോബൽ കെ.എം.സി.സി ആലിപ്പറമ്പ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.എം.മുനീർ രക്തം നൽകി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ആലിപ്പറമ്പ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് അഫ്സൽ എടത്തറ മെമ്പർമാരായ സി.പി.ഹംസക്കുട്ടി, സി.എച്ച്.ഹമീദ്, പഞ്ചായത്ത്‌ യൂത്ത് ലീഗ് പ്രസിഡന്റ്‌ സലാം മണലായ, ജനറൽ സെക്രട്ടറി നജ്മുദ്ധീൻ ആനമങ്ങാട്, ഭാരവാഹികളായ ഷാഫി ചുങ്കത്ത്, മുബാറക്ക് മലയിൽ, റഫീഖ്....
പക്ഷാഘാതം വന്ന വയോധികക്ക് ചികിത്സ നൽകാത്തതിൽ ഡി.എം.ഒ റിപ്പോർട്ട് തേടി
Local

പക്ഷാഘാതം വന്ന വയോധികക്ക് ചികിത്സ നൽകാത്തതിൽ ഡി.എം.ഒ റിപ്പോർട്ട് തേടി

Perinthalmanna RadioDate: 06-11-2022പെരിന്തൽമണ്ണ: പക്ഷാഘാതം വന്ന വയോധികയെ നിർണായക ചികിത്സ നൽകാതെ നാലു മണിക്കൂറോളം ജില്ല ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ കിടത്തിയ സംഭവത്തിൽ ജില്ല മെഡിക്കൽ ഓഫിസർ ആശുപത്രി അധികൃതരോട് വിശദീകരണം തേടി. ലോക പക്ഷാഘാത ദിവസമാണ് ഇതു സംബന്ധിച്ച് വാർത്ത പുറത്ത് വന്നത്. പത്ര വാർത്ത അടക്കമാണ് പെരിന്തൽമണ്ണ ജില്ല ആശുപത്രി സൂപ്രണ്ടിനോട് വിശദീകരണം തേടിയത്. സംഭവത്തിൽ വിശദമായ റിപ്പോർട്ട് കത്ത് ലഭിച്ച് രണ്ടു ദിവസത്തിനകം നൽകണമെന്നും ഡി.എം.ഒ ആവശ്യപ്പെട്ടു.കീഴാറ്റൂർ സ്വദേശിനിയായ 70 കാരിയെയാണ് വിദഗ്ധ പരിശോധന നടത്താതെ ആശുപത്രിയിൽ വെറുതെ കിടത്തിയത്. സംസാരത്തിൽ അവ്യക്തതയായിരുന്ന ആദ്യ രോഗലക്ഷണം. രക്തത്തിൽ സോഡിയം കുറഞ്ഞതാവാം കാരണമെന്ന നിഗമനത്തിൽ രക്തം പരിശോധിക്കാനും ഒരാഴ്ചക്ക് മരുന്നിനും നിർദേശിക്കുക ആയിരുന്നു. രാവിലെ 11ഓടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകീട്ട് മൂന്നിനാണ് പറഞ...
സേഫ് പദ്ധതിയിൽ ജില്ലയിൽ ഈ വർഷം ലക്ഷ്യം 625 വീടുകൾ
Local

സേഫ് പദ്ധതിയിൽ ജില്ലയിൽ ഈ വർഷം ലക്ഷ്യം 625 വീടുകൾ

Perinthalmanna RadioDate: 06-11-2022മലപ്പുറം: പട്ടികജാതി വിഭാഗക്കാർക്ക് വീട് പൂർത്തിയാക്കാൻ പുതിയതായി ആരംഭിച്ച സേഫ് (സെക്യുർ അക്കൊമഡേഷൻ ആൻഡ്‌ ഫെസിലിറ്റി എൻഹാൻസ്‌മെന്റ്) പദ്ധതിയിൽ ജില്ലയിൽ ഈ വർഷം ലക്ഷ്യം 625 വീടുകൾ. സംസ്ഥാനത്ത് ആകെ 7,000 വീടുകളാണ്. ഒരുവീടിന് പരമാവധി രണ്ടു ലക്ഷം രൂപ വരെ ഗഡുക്കളായി സഹായംനൽകുന്ന പദ്ധതിയാണിത്. ഇതിലേക്ക് അർഹരെ കണ്ടെത്താൻ മാനദണ്ഡങ്ങളും പട്ടികജാതി വികസനവകുപ്പ് ഡയറക്ടർ പുറപ്പെടുവിച്ചു.കുടുംബങ്ങൾക്ക് വാസയോഗ്യമായ വീട് എന്ന സ്വപ്‌നം സഫലമാക്കാനാണ് ഈ പദ്ധതി ആരംഭിച്ചത്. പദ്ധതിയിലേക്ക് നവംബർ 11 വരെ അപേക്ഷിക്കാം. മുൻപും സർക്കാർ ഇത്തരം പദ്ധതികൾ ആരംഭിച്ചിരുന്നെങ്കിലും വ്യവസ്ഥകൾ കർശനമായിരുന്നു. ഇവ ഉദാരമാക്കിയാണ് പുതിയ ഉത്തരവ് വന്നത്. സ്വാഭാവികമായും ധാരാളം അപേക്ഷകരുണ്ടാകുമെന്നിരിക്കേ വിവിധ ക്ലേശ ഘടകങ്ങൾക്ക് മാർക്കിട്ടാണ് ഉപഭോക്താക്കളെ തിരഞ്ഞെടുക്കുക.മേൽക്കൂര ന...
പെരിന്തൽമണ്ണ ഉപജില്ലാ കലോത്സവം നാളെ മുതൽ
Education, Local

പെരിന്തൽമണ്ണ ഉപജില്ലാ കലോത്സവം നാളെ മുതൽ

Perinthalmanna RadioDate: 06-11-2022പെരിന്തൽമണ്ണ: ഉപജില്ലാ സ്‌കൂൾ കലോത്സവം തിങ്കളാഴ്‌ച മുതൽ മൂന്നുദിവസങ്ങളിലായി പെരിന്തൽമണ്ണ ഇ.എം.എസ്. വിദ്യാഭ്യാസ സമുച്ചയത്തിൽ നടക്കും.പെരിന്തൽമണ്ണ ഗവ. മോഡൽ എച്ച്.എസ്.എസ്., ജി.ജി.വി.എച്ച്.എസ്.എസ്., സെൻട്രൽ ജി.എൽ.പി.എസ്. എന്നീ സ്‌കൂളുകൾ ഉൾപ്പെടുന്ന സമുച്ചയത്തിലെ 31 വേദികളിലായാണ് മത്സരങ്ങൾ.255 ഇനങ്ങളിലായി നാലായിരത്തോളം വിദ്യാർഥികൾ മത്സരിക്കും. അറബിക് സാഹിത്യോത്സവവും സംസ്‌കൃതോത്സവവും ഇതോടൊപ്പം നടത്തും.74 വിദ്യാലയങ്ങളിലെ കുട്ടികളാണ് കലോത്സവത്തിന് എത്തുന്നത്. തിങ്കളാഴ്‌ച രാവിലെ 9.30-ന് നജീബ് കാന്തപുരം എം.എൽ.എ. ഉദ്ഘാടനംചെയ്യും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ അധ്യക്ഷതവഹിക്കും. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ മുഖ്യാതിഥിയാകും. സമാപനസമ്മേളനം നഗരസഭാധ്യക്ഷൻ പി. ഷാജി ഉദ്ഘാടനം ചെയ്യും.എ.ഇ.ഒ. കെ. സ്രാജുട്ടി, പ്രിൻസിപ്പൽ ജി. റീത...
പെരിന്തൽമണ്ണ കെഎസ്ആർടിസിയിൽ നിന്ന് മൂന്നാറിലേക്ക് വീണ്ടും ഉല്ലാസ യാത്ര
Kerala, Local

പെരിന്തൽമണ്ണ കെഎസ്ആർടിസിയിൽ നിന്ന് മൂന്നാറിലേക്ക് വീണ്ടും ഉല്ലാസ യാത്ര

Perinthalmanna RadioDate: 06-11-2022പെരിന്തൽമണ്ണ: കെ.എസ്.ആർ.ടി.സി. പെരിന്തൽമണ്ണയിൽനിന്ന് മൂന്നാറിലേക്ക് വീണ്ടും ഉല്ലാസയാത്രയൊരുക്കുന്നു. 13-ന് രാവിലെ നാലരയ്ക്ക് പുറപ്പെട്ട് പൂപ്പാറ, ശാന്തൻപാറ, ചതുരംഗപ്പാറ, ആനയിറങ്കൽ വഴി മൂന്നാറിലെത്തും. വൈകീട്ട് ആറരയോടെ തിരിച്ചുവരുന്ന തരത്തിലാണ് ഏകദിനയാത്ര ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ പെരിന്തൽമണ്ണ ഡിപ്പോയിൽ നിന്നും വയനാട്, മലക്കപ്പാറ, കുമരകം യാത്രകളും നവംബർ മാസത്തിലുണ്ടാകും. ബുക്കിങ്ങിന് 9048848436, 9544088226 നമ്പറുകളിൽ ബന്ധപ്പെടാം. ...
ഭാര്യയ്ക്കു നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം
Kerala, Latest, Local

ഭാര്യയ്ക്കു നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം

Perinthalmanna RadioDate:05-11-2022മലപ്പുറം: പാണ്ടിക്കാട് ഭാര്യയ്ക്കു നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം. അമ്പലക്കള്ളി സ്വദേശി ഫഷാനയെയാണ് ഭർത്താവ് ഷാനവാസ് ആക്രമിച്ചത്. കുടുബ പ്രശ്‌നമാണ് ഷാനവാസിനെ ആസിഡ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. ഫഷാനയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബവഴക്കിനെ തുടർന്ന് ഇരുവരും പിരിഞ്ഞു താമസിക്കുകയായിരുന്നു. ഫഷാനയുടെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് പ്രതിയുടെ ആക്രമണം. ഓടുപൊളിച്ചാണ് ഷാനവാസ് ഫഷാനയുടെ വീടിനകത്ത് കയറിയത്. ശബ്ദം കേട്ട് ഫഷാനയുടെ പിതാവ് പുറത്തിറങ്ങിയ സമയത്ത് ഷാനവാസ് വീടിന്റെ മേൽക്കൂരയിൽ നിൽക്കുന്നതാണ് കണ്ടത്. പിന്നീട് താഴെയിറങ്ങിയ ഷാനവാസ് വാതിൽ അകത്ത് നിന്ന് പൂട്ടുകയായിരുന്നു. ഫഷാന ആക്രമണം ചെറുക്കുന്നതിനിടെ ഷാനവാസിനും പൊള്ളലേറ്റു. ശരീരത്തിന്റെ ഏതാണ്ട് 65 ശതമാനത്തോളം ഫഷാനയ്ക്ക് പൊള്ളലേറ്റതായാണ് വിവരം. മുഖത്തും മറ്റു ശരീരഭാഗ...
കാൽനട യാത്രക്കാരനെ മറികടക്കുന്നതിനിടെ കാർ ലോറിയില്‍ ഇടിച്ച് അപകടം
Local

കാൽനട യാത്രക്കാരനെ മറികടക്കുന്നതിനിടെ കാർ ലോറിയില്‍ ഇടിച്ച് അപകടം

Perinthalmanna RadioDate: 05-11-2022അങ്ങാടിപ്പുറം: കാൽനട യാത്രക്കാരനെ മറി കടക്കുന്നതിനിടെ കാർ ലോറിയില്‍ ഇടിച്ച് അപകടം. തിരൂർക്കാട് അപകട വളവിൽ ഇന്നലെ രാത്രി 10: 45 നാണ് ഇത്തരത്തിൽ ഒരു അപകടം നടന്നത്. സ്ഥിരം അപകട മേഖലയായ തിരൂർക്കാട് ഐടിസിക്ക് സമീപത്തെ വളവിൽ ഒരു കാൽനട യാത്രക്കാരൻ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെ ഇതു വഴി വരികയായിരുന്ന കാർ കാൽനട യാത്രക്കാരനെ കണ്ടതോടെ കാർ പെട്ടെന്ന് തെറ്റായ ദിശയിലേക്ക് കയറി എതിർ ദിശയില്‍ വന്നിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ എതിർ ദിശയിലേക്ക് തിരിഞ്ഞു. ലോറിയിൽ ഇടിച്ചതോടെ കാറിൻ്റെ മുൻവശം പൂർണമായും തകർന്നു. ലോറിയുടെ ലീഫ് അടക്കമുള്ള ഭാഗവും തകർന്നിട്ടുണ്ട്.കാറിൽ ഉണ്ടായിരുന്ന യാത്രക്കാരനായ യുവാവിനെ പ്രദേശത്ത് ഓടിക്കൂടിയ നാട്ടുകാരാണ് പെട്ടെന്ന് ആശുപത്രിയിൽ എത്തിച്ചത്. പെരിന്തൽമണ്ണയിൽ നിന്നും എത്തിയ അഗ്നിശമന പ്രവർത്തകരാണ് റോഡില...
സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ പാസ്സിങ് ഔട്ട്‌ പരേഡ് നടത്തി
Kerala, Latest, Local

സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ പാസ്സിങ് ഔട്ട്‌ പരേഡ് നടത്തി

Perinthalmanna RadioDate: 05-11-2022പെരിന്തൽമണ്ണ: പരിശീലനം പൂർത്തീകരിച്ച സ്റ്റുഡന്റ് പൊലിസ് കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ് നടത്തി . നിയമത്തോടുള്ള ആദരവ്, സമൂഹത്തിലെ ദുർബല വിഭാഗങ്ങളോടുള്ള സഹാനുഭൂതി, സാമൂഹിക തിന്മകളോടുള്ള ചെറുത്ത് നിൽപ് എന്നിവ വ്യക്തിഗത ശീലങ്ങളായി പ്രകടിപ്പിക്കുന്ന പൗരൻമാരായി വിദ്യാർത്ഥികളെ വികസിപ്പിക്കുന്നതിനുള്ള രണ്ടു വർഷത്തെ പരിശീലന പരിപാടി ഉൾകൊള്ളുന്നതാണ് സ്റ്റുഡന്റ് പോലീസ് കാഡേറ്റ് പദ്ധതി. പെരിന്തൽമണ്ണ, പുലാമന്തോൾ സ്‌കൂളുകളിൽ നിന്നായി 96 സ്റ്റുഡന്റ് പോലീസ് കേഡറ്റുകളാണ് പാസ്സിങ് ഔട്ട്‌ പരേഡിൽ അണി നിരന്നത്. പെരിന്തൽമണ്ണ നഗരസഭ ചെയർമാൻ പി. ഷാജി സല്യൂട്ട് സ്വീകരിച്ചു. ...
സ്കൂൾ വാഹനങ്ങളിലെ നിയമ ലംഘനം; കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്
Kerala, Local

സ്കൂൾ വാഹനങ്ങളിലെ നിയമ ലംഘനം; കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

Perinthalmanna RadioDate: 05-11-2022പെരിന്തൽമണ്ണ: പരിശോധനകളും മുന്നറിയിപ്പുകളും കര്‍ശനമാക്കിയിട്ടും പാഠം പഠിക്കാത്ത സ്‌കൂള്‍ വാഹനങ്ങള്‍ക്ക് എതിരെ മോട്ടോര്‍ വാഹന വകുപ്പിന്റെ കര്‍ശന നടപടികള്‍ വരുന്നു. നിര്‍ദിഷ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത വാഹനങ്ങള്‍ക്ക് എതിരെയും സ്‌കൂള്‍ അധികൃതര്‍ക്കെതിരെയും കൂടുതല്‍ നടപടികളുമായാണ് ഉദ്യോഗസ്ഥര്‍ രംഗത്ത് ഇറങ്ങിയിട്ടുള്ളത്. നിരത്തുകളിലെ പരിശോധനക്ക് പുറമെ സ്‌കൂളുകളില്‍ കയറിയും പരിശോധന ആരംഭിച്ചു. കഴിഞ്ഞ ആഴ്ചയില്‍ നടത്തിയ പരിശോധനകളില്‍ 15 വാഹനങ്ങള്‍ക്കെതിരെ വിവിധ അപാകതകള്‍ക്ക് നടപടിയെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ആര്‍.ടി.ഒ സിവിഎം ഷരീഫിന്റെ നിര്‍ദേശ പ്രകാരം ജില്ലയില്‍ സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന കര്‍ശനമാക്കിയത്. വിദ്യാര്‍ഥികളുടെ സുരക്ഷിത യാത്ര ഉറപ്പ് വരുത്തുന്നതില്‍ യാതൊരു വിട്ടു വീഴ്ചക്കും തയ്യാറല്ലെന്ന നിലപാടിലാണ് അധികൃതര്‍. അപാകത കണ്ടെത്തിയ ...
ജില്ലാ ആശുപത്രിക്ക് മുന്നില്‍ റോഡ് മുറിച്ചു കടക്കാൻ ഇനി പോലീസ് സഹായം
Local

ജില്ലാ ആശുപത്രിക്ക് മുന്നില്‍ റോഡ് മുറിച്ചു കടക്കാൻ ഇനി പോലീസ് സഹായം

Perinthalmanna RadioDate: 05-11-2022പെരിന്തൽമണ്ണ: ദേശീയപാതയ്ക്ക് ഇരുവശത്തുമായി സ്ഥിതി ചെയ്യുന്ന ജില്ലാ ആശുപത്രിയിലെത്തുന്നവർക്ക് ഇനി ധൈര്യമായി റോഡ് മുറിച്ച് കടക്കാം. സഹായിക്കാൻ പോലീസിന്റെ സേവനം ഏർപ്പാടാക്കി.കഴിഞ്ഞദിവസം ഇവിടെ രോഗിയുടെ കൂട്ടിരിപ്പുകാരിയെ ഓട്ടോറിക്ഷ തട്ടിയിരുന്നു. പരിക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും ഈ സംഭവമാണ് പോലീസിനെ ഏർപ്പാടാക്കാൻ കാരണമായത്.ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ. ബിന്ദു ഡിവൈ.എസ്.പി. ഓഫീസിലെത്തി പോലീസിന്റെ സേവനം ആവശ്യപ്പെടുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ മുതൽ ഇവിടെ വനിതാ പോലീസ് ഓഫീസറെ നിയോഗിച്ചു.റോഡിന് ഒരുവശത്തുള്ള മാതൃശിശു ബ്ലോക്കിലാണ് ലബോറട്ടറി സംവിധാനങ്ങൾ പ്രവർത്തിക്കുന്നത്. എക്‌സ്‌റേയും ഫാർമസിയും അടക്കമുള്ളവ റോഡിന് മറുവശത്തുള്ള പഴയ ബ്ലോക്കിലും. ഇരുവശത്തുമുള്ള ഒ.പി. കളിൽ നിന്ന് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ജീവനക്കാർക്കും തിരക്കേറിയ റോഡ് മുറിച്...