അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ ലിഫ്റ്റ് പ്രവർത്തന സജ്ജം

Share to


Perinthalmanna Radio
Date: 01-06-2026

അങ്ങാടിപ്പുറം:  റെയിൽവേ സ്റ്റേഷനിലെ ലിഫ്റ്റ് പ്രവർത്തന സജ്ജമായി.
പാലക്കാട് അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജർ ജയകൃഷ്ണ‌ൻ ലിഫ്റ്റിന്റെ പ്രവർത്തനം വിലയിരുത്തി. അടുത്തയാഴ്ച ലിഫ്റ്റ് യാത്രക്കാർക്കായി തുറന്നുകൊടുക്കും.
ജോൺസൺ കമ്പനിയാണ് ലിഫ്റ്റ് നിർമാണം ഏറ്റെടുത്തിരുന്നത്. ഒരേസമയം 13 പേർക്ക് ലിഫ്റ്റ് ഉപയോഗിക്കാം. അമൃത് സ്റ്റേഷനായി ഉയർത്തിയ അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിലെ വികസന പ്രവർത്തനങ്ങൾ എ.ഡി.ആർ.എം. വിലയിരുത്തി. ഇതോടൊപ്പം ചെറിയകുട്ടികൾക്ക് മുലപ്പാൽ നൽകാനുള്ള ഫീഡിങ് റൂമും പ്രവർത്തന സജ്ജമായിട്ടുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *