സീബ്രാലൈനുകൾ മാഞ്ഞു; കാൽനടയാത്ര ആശങ്കയിൽ

Share to


Perinthalmanna Radio
Date: 04-06-2026

പെരിന്തൽമണ്ണ: നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും നിരവധി റോഡുകളിൽ സീബ്രാലൈനുകൾ മാഞ്ഞ നിലയിൽ തുടരുന്നത് കാൽനട യാത്രക്കാരുടെ സുരക്ഷക്ക് ഭീഷണിയാകുന്നു. സ്കൂളുകൾ, ആശുപത്രികൾ, ആരാധനാലയങ്ങൾ, പ്രധാന ജങ്ഷനുകൾ എന്നിവയ്ക്ക് സമീപമുള്ള പല സീബ്രാലൈനുകളും വ്യക്തമായി കാണാൻ കഴിയാത്ത അവസ്ഥയിലാണ്. റോഡ് മുറിച്ചു കടക്കുന്നതിനായി നൂറുകണക്കിന് കാൽനട യാത്രക്കാർ ആശ്രയിക്കുന്ന സീബ്രാ ലൈനുകൾ മാഞ്ഞു പോയതോടെ വാഹനം ഓടിക്കുന്നവർക്ക് ഇവ തിരിച്ചറിയാൻ ബുദ്ധിമുട്ട് നേരിടുന്നു. ഇതുമൂലം അപകട സാധ്യത വർധിക്കുന്നു. തിരക്കേറിയ അങ്ങാടിപ്പുറം ജങ്ഷൻ, പെരിന്തൽമണ്ണ ഗവ. ആശുപത്രിക്ക് മുൻവശം എന്നിവിടങ്ങളിൽ സീബ്രാലൈനുകൾ പൂർണമായും മാഞ്ഞു പോയ നിലയിലാണ്.

വിദ്യാർഥികൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ എന്നിവരാണ് കൂടുതൽ ദുരിതം അനുഭവിക്കുന്നത്. സ്കൂൾ തുറന്നതോടെ ദുരിതം ഇരട്ടിയായി. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിൽ സീബ്രാ ലൈനുകൾക്ക് നിർണാ യക പങ്കുണ്ടെങ്കിലും പല സ്ഥലങ്ങളിലും ഇവയുടെ പരിപാലനം അവഗണിക്കപ്പെടുകയാ ണ്. മഴയും വാഹനങ്ങളുടെ നിരന്തര ഗതാഗതവും കാരണം വെള്ളവര മാഞ്ഞു പോകുന്നതാണ് പ്രധാന കാരണം. മാഞ്ഞു പോയ സീബ്രാലൈനുകൾ പുതുക്കി വരയ്ക്കുകയും ആവശ്യമായ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും ചെയ്യണം. ബന്ധപ്പെട്ട വകുപ്പുകളുടെ അടിയന്തര ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടാവേണ്ടതുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *