പെരിന്തൽമണ്ണ ഇൻഡോർ മാർക്കറ്റിന് പുറകുവശത്തെ റിംഗ് റോഡ് തുറന്നു

Share to


Perinthalmanna Radio
Date: 12-06-2026

പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നഗരസഭയ്ക്ക് കീഴിലെ ഇൻഡോർ മാർക്കറ്റിന് പുറകു വശത്തായി രണ്ടു വർഷത്തോളമായി അടച്ചിട്ടിരുന്ന റിംഗ് റോഡ് പൊതു ജനങ്ങൾക്കായി തുറന്നു നൽകി. നഗരസഭയുടെ ഈ നടപടി ഇൻഡോർ മാർക്കറ്റിലെയും ചന്തയിലെയും വ്യാപാരികൾക്കും പ്രദേശവാസികളായ പൊതു ജനങ്ങൾക്കും ഏറെ ഉപകാര പ്രദമായി മാറിയിരിക്കുകയാണ്.

റോഡ് അടഞ്ഞു കിടന്ന സാഹചര്യത്തിൽ മാർക്കറ്റിലേക്ക് ആളുകൾ വരുന്നത് കുറയുകയും വ്യാപാര സ്ഥാപനങ്ങളിൽ കച്ചവടം കുറയുകയും ചെയ്തിരുന്നു. ഇതിനാൽ കടകളുടെ വാടക പോലും നൽകാൻ കഴിയാത്ത വിധം വലിയ പ്രതിസന്ധിയിലായിരുന്നു തങ്ങളെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു. എന്നാൽ റോഡ് തുറന്നതോടെ കാൽനട യാത്രക്കാർക്കും വാഹന യാത്രികർക്കും മാർക്കറ്റിലേക്ക് എത്തുന്നവർക്കും ഏറെ എളുപ്പമായി മാറിയിട്ടുണ്ട്. മൗലാന ഭാഗത്തേക്ക് പോകുന്നവർക്കും പച്ചക്കറി മാർക്കറ്റിലേക്ക് എത്തുന്നവർക്കും ഇനിമുതൽ ഈ വഴിയിലൂടെ സുഗമമായി യാത്ര ചെയ്യാം.

നിലവിലെ യു.ഡി.എഫ് ഭരണസമിതി അധികാരത്തിൽ വരുമ്പോൾ ഈ റിംഗ് റോഡ് തുറന്നു നൽകുമെന്ന് ജനങ്ങൾക്ക് വാഗ്ദാനം നൽകിയിരുന്നു. റോഡ് തുറന്നതിലൂടെ ഭരണ സമിതി തങ്ങളുടെ പ്രധാനപ്പെട്ട ഒരു വാഗ്ദാനം കൂടിയാണ് ഇവിടെ പാലിച്ചിരിക്കുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *