Tag: 120626

കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതി പെരിന്തൽമണ്ണയിൽ പിടിയിൽ<br>
Local

കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതി പെരിന്തൽമണ്ണയിൽ പിടിയിൽ

Perinthalmanna RadioDate: 12-06-2026 പെരിന്തൽമണ്ണ: പെരിന്തൽമണ്ണ സബ് ജയിലിന് മുൻപിൽ നിന്നും പോലീസിനെ വെട്ടിച്ച് കൈവിലങ്ങുമായി രക്ഷപ്പെട്ട കഞ്ചാവ് കേസിലെ പ്രതിയെ പോലീസ് പിടികൂടി. നിരവധി കേസുകളിൽ പ്രതിയായ കുറ്റിയാടി സ്വദേശി അമീറാണ് വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ പെരിന്തൽമണ്ണയിൽ നിന്ന് വീണ്ടും പിടിയിലായത്.വ്യാഴാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു സിനിമ സ്റ്റൈൽ രംഗങ്ങളെ വെല്ലുന്ന രീതിയിൽ പ്രതി ജയിൽ കവാടത്തിന് മുന്നിൽ നിന്നും ചാടിപ്പോയത്. കൊണ്ടോട്ടി പോലീസ് സ്റ്റേഷനിൽ കഞ്ചാവ് കേസിൽ അറസ്റ്റിലായ അമീറിനെ പെരിന്തൽമണ്ണ മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കിയ ശേഷം പെരിന്തൽമണ്ണ സബ് ജയിലിലേക്ക് കൊണ്ടു വന്നതായിരുന്നു. ജയിലിന് മുന്നിലെത്തിയപ്പോൾ തനിക്ക് ഭക്ഷണം കഴിക്കണമെന്ന് പ്രതി ആവശ്യപ്പെട്ടു. തുടർന്ന് ഭക്ഷണം കഴിക്കാനായി പോലീസ് കൈവിലങ്ങ് അഴിച്ച ഉടനെ പ്രതി പോലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതി...
അർജന്റീനയും ജർമ്മനിയും നേർക്കുനേർ; ഫുട്ബോൾ ആവേശത്തിൽ സഹോദരന്മാർ<br>
Local

അർജന്റീനയും ജർമ്മനിയും നേർക്കുനേർ; ഫുട്ബോൾ ആവേശത്തിൽ സഹോദരന്മാർ

Perinthalmanna RadioDate: 12-06-2026 പെരിന്തൽമണ്ണ: ഫുട്ബോൾ ലോകകപ്പ് ആവേശം കൊടുമുടി കയറുമ്പോൾ മലബാറിലെ ഫുട്ബോൾ പ്രേമികൾ പതിവു പോലെ തങ്ങളുടെ പ്രിയപ്പെട്ട ടീമുകൾക്കായി കട്ട സപ്പോർട്ടുമായി രംഗത്ത് ഇറങ്ങി കഴിഞ്ഞു. എന്നാൽ പെരിന്തൽമണ്ണ ജൂബിലി - തേക്കിൻക്കോട് റോഡിലെ രണ്ട് സഹോദരന്മാരുടെ വീടുകൾക്ക് മുന്നിലെ ഫുട്ബോൾ വൈരാഗ്യവും ആവേശവുമാണ് ഇപ്പോൾ നാട്ടിലെ പ്രധാന ചർച്ചാവിഷയം.ഇവിടെ റോഡിന്റെ ഒരു വശത്തുള്ള തോട്ടോളി മൊയ്തീന്റെ ഇരുനില വീടിന്റെ മുകളിൽ നിന്നും താഴേക്ക് ജർമ്മനിയുടെ കൂറ്റൻ കറുപ്പ്, ചുവപ്പ്, മഞ്ഞ പതാകയാണ് തൂക്കിയിട്ടിരിക്കുന്നത്. എന്നാൽ ഇതിന് തൊട്ട് എതിർ വശത്തുള്ള സഹോദരൻ തോട്ടോളി അഷ്‌റഫിന്റെ വീടിന് മുൻപിൽ അർജന്റീനയുടെ നീലയും വെള്ളയും കലർന്ന പതാകയും ഉയർത്തിയിട്ടുണ്ട്. വഴിയുടെ ഇരു വശത്തുമായി നേർക്കുനേർ നിൽക്കുന്ന ഈ രണ്ട് 'ഫുട്ബോൾ വീടുകളും' ഇപ്പോൾ ജൂബിലി - തേക്കിൻക്കോട് റോഡിലൂടെ പോകുന്ന യാത്രക്കാരു...
പെരിന്തൽമണ്ണ ഇൻഡോർ മാർക്കറ്റിന് പുറകുവശത്തെ റിംഗ് റോഡ് തുറന്നു
Local

പെരിന്തൽമണ്ണ ഇൻഡോർ മാർക്കറ്റിന് പുറകുവശത്തെ റിംഗ് റോഡ് തുറന്നു

Perinthalmanna RadioDate: 12-06-2026 പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നഗരസഭയ്ക്ക് കീഴിലെ ഇൻഡോർ മാർക്കറ്റിന് പുറകു വശത്തായി രണ്ടു വർഷത്തോളമായി അടച്ചിട്ടിരുന്ന റിംഗ് റോഡ് പൊതു ജനങ്ങൾക്കായി തുറന്നു നൽകി. നഗരസഭയുടെ ഈ നടപടി ഇൻഡോർ മാർക്കറ്റിലെയും ചന്തയിലെയും വ്യാപാരികൾക്കും പ്രദേശവാസികളായ പൊതു ജനങ്ങൾക്കും ഏറെ ഉപകാര പ്രദമായി മാറിയിരിക്കുകയാണ്.റോഡ് അടഞ്ഞു കിടന്ന സാഹചര്യത്തിൽ മാർക്കറ്റിലേക്ക് ആളുകൾ വരുന്നത് കുറയുകയും വ്യാപാര സ്ഥാപനങ്ങളിൽ കച്ചവടം കുറയുകയും ചെയ്തിരുന്നു. ഇതിനാൽ കടകളുടെ വാടക പോലും നൽകാൻ കഴിയാത്ത വിധം വലിയ പ്രതിസന്ധിയിലായിരുന്നു തങ്ങളെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു. എന്നാൽ റോഡ് തുറന്നതോടെ കാൽനട യാത്രക്കാർക്കും വാഹന യാത്രികർക്കും മാർക്കറ്റിലേക്ക് എത്തുന്നവർക്കും ഏറെ എളുപ്പമായി മാറിയിട്ടുണ്ട്. മൗലാന ഭാഗത്തേക്ക് പോകുന്നവർക്കും പച്ചക്കറി മാർക്കറ്റിലേക്ക് എത്തുന്നവർക്കും ഇനിമുതൽ ഈ വഴിയിലൂടെ സു...
പെരിന്തൽമണ്ണയിൽ നിന്ന് കൈവിലങ്ങുമായി പ്രതി ഓടി രക്ഷപ്പെട്ടു<br>
Local

പെരിന്തൽമണ്ണയിൽ നിന്ന് കൈവിലങ്ങുമായി പ്രതി ഓടി രക്ഷപ്പെട്ടു

Perinthalmanna RadioDate: 12-06-2026 പെരിന്തൽമണ്ണ: കഞ്ചാവ് കേസിൽ പിടികൂടി ജയിലിലേക്ക് കൊണ്ടു വന്ന പ്രതി ജയിലിനു മുന്നിൽ വെച്ച് കൈവിലങ്ങുമായി കടന്നു കളഞ്ഞു. നിരവധി കേസുകളിലെ പ്രതിയായ മരുതാങ്കര കുറ്റിയാടി സ്വദേശി ആശാരികണ്ടി വീട്ടിൽ അമീറാണ് പെരിന്തൽമണ്ണ സബ് ജയിലിനു മുൻപിൽ നിന്ന് ചാടിപ്പോയത്.വ്യാഴാഴ്ച വൈകീട്ട് എട്ട് മണിയോടെയാണ് സംഭവം. കൊണ്ടോട്ടി സ്റ്റേഷനിൽ നിന്ന് കഞ്ചാവ് കേസിൽ അറസ്റ്റിലായ പ്രതിയെ മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കിയതിനു ശേഷം പെരിന്തൽമണ്ണ സബ് ജയിലിലേക്ക് കൊണ്ടു വരികയായിരുന്നു. ഈ സമയത്ത് ഭക്ഷണം കഴിക്കണമെന്ന് പ്രതി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ, ജയിലിന് പുറത്തു വെച്ച് ഭക്ഷണം കഴിക്കുവാൻ വേണ്ടി കൈവിലങ്ങ് അഴിച്ചപ്പോഴാണ് പോലീസിനു മുൻപിൽ നിന്ന് ഇയാൾ ഓടി രക്ഷപ്പെട്ടത്.തുടർന്ന് കൂടെ ഉണ്ടായിരുന്ന പോലീസുകാർ പുറകെ ഓടിയെങ്കിലും ഓടുന്നതിനിടെ നിലത്തു വീഴുകയും അവർക്ക് പരിക്കു പറ്റുകയും ചെയ്തു...
ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ മെക്‌സിക്കോയ്ക്ക് ജയം<br>
Local

ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ മെക്‌സിക്കോയ്ക്ക് ജയം

Perinthalmanna RadioDate: 12-06-2026 മെക്‌സിക്കോ സിറ്റി: രണ്ട് ഗോളുകളും മൂന്ന് റെഡ് കാർഡുകളും പിറന്ന സംഭവബഹുലമായ 2026 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ മെക്‌സിക്കോയ്ക്ക് ജയം. ചരിത്രമുറങ്ങുന്ന ആസ്റ്റക്ക സ്റ്റേഡിയത്തിൽ സ്വന്തം കാണികൾക്കു മുന്നിൽ 2026 ലോകകപ്പിലെ ആദ്യ ജയം കുറിക്കാൻ മെക്‌സിക്കോയ്ക്കായി. ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് മെക്‌സിക്കോ പരാജയപ്പെടുത്തിയത്.ഒമ്പതാം മിനിറ്റിൽ ജൂലിയൻ ക്വിനോനെസും 67-ാം മിനിറ്റിൽ റൗൾ ഹിമെനെസുമാണ് മെക്‌സിക്കോയ്ക്കായി സ്‌കോർ ചെയ്തത്. ദക്ഷിണാഫ്രിക്കൻ താരങ്ങളായ യായ സിത്തോളെയും തെംബ സാനെയും മെക്‌സിക്കോ താരം സെസാർ മൊണ്ടെസും റെഡ് കാർഡ് കണ്ടു.ദക്ഷിണാഫ്രിക്കൻ ഗോൾമുഖം ആക്രമിക്കുക എന്നത് മാത്രമായിരുന്നു മത്സരത്തിലുടനീളം മെക്‌സിക്കോയുടെ ലക്ഷ്യം. കളിതുടങ്ങി നാലാം മിനിറ്റിൽ തന്നെ മെക്‌സിക്കോ ഗോളിനടുത്തെത്തുകയും ചെയ്തു. ഇടതു വിങ്ങിൽ നിന്ന് ലഭിച്ച ക...