ഇന്ന് ഗ്രാൻഡ് ഫിനാലെ!; മുഖ്യമന്ത്രിയെ ഇന്നു പ്രഖ്യാപിക്കും

Share to


Perinthalmanna Radio
Date: 14-05-2026

ന്യൂഡൽഹി ∙ കേരളത്തിലെ മുഖ്യമന്ത്രിയെ കോൺഗ്രസ് ഇന്നു പ്രഖ്യാപിക്കും. ഹൈക്കമാൻഡിന്റെ ഫോർമുല സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല എന്നിവരെ ബോധ്യപ്പെടുത്താനുള്ള നടപടി മാത്രമാണ് ബാക്കി. ഇന്നു രാവിലെ അതുകൂടി പൂർത്തിയാക്കിയ ശേഷമേ പ്രഖ്യാപനമുണ്ടാകൂ. ഇന്നു ഉച്ചയ്ക്ക് ഒന്നിനു തിരുവനന്തപുരത്ത് ഇന്ദിരാഭവനിൽ കോൺഗ്രസ് നിയമസഭാ കക്ഷിയോഗം ചേരും.

10 ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങളുടെ ആവർത്തനമായിരുന്നു ഇന്നലെയും.  ഡൽഹിയിൽ വൈകിട്ട് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി ദീർഘമായ കൂടിയാലോചന നടത്തി. ഈ വിഷയത്തിൽ ഇരുവരുടെയും മൂന്നാമത്തെ ചർച്ചയാണിത്. കൂടിക്കാഴ്ചയ്ക്കു ശേഷം, പാർട്ടി മാധ്യമവിഭാഗത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ജയറാം രമേശിനെ ഖർഗെ വീട്ടിലേക്കു വിളിപ്പിച്ചതോടെ, പ്രഖ്യാപനം ഇന്നലെത്തന്നെ വാർത്താക്കുറിപ്പായി ഇറങ്ങുമെന്ന പ്രതീക്ഷയായി. കോൺഗ്രസ് അധ്യക്ഷന്റെ ഓഫിസിൽനിന്നും ഇതേ വിവരമാണുലഭിച്ചത്. എന്നാൽ, ഹൈക്കമാൻഡ് തലത്തിലുള്ള മുഴുവൻ ചർച്ചകളും പൂർത്തിയായെന്നും തീരുമാനം ഇന്നു പ്രഖ്യാപിക്കുമെന്നും അറിയിച്ച് ജയറാം രമേശാണ് അഭ്യൂഹത്തിനു വിരാമമിട്ടത്.

സോണിയ ഗാന്ധിയുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് രാഹുലും ഖർഗെയും അന്തിമ തീരുമാനമെടുത്തതെന്നു വ്യക്തമാണ്. പ്രിയങ്ക ഗാന്ധിയുടെയും മുതിർന്ന നേതാവ് എ.കെ.ആന്റണിയുടെയും നിലപാടുകളും നിർണായകമായി. ഖർഗെയെ കാണുംമുൻപ് മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനുമായും യുഡിഎഫ് കൺവീനർ അടൂർ പ്രകാശുമായും രാഹുൽ ഗാന്ധി ഫോണിൽ വിശദമായി സംസാരിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *