
Perinthalmanna Radio
Date: 21-04-2026
മേലാറ്റൂർ: സ്മാർട്ട് വില്ലേജ് ഓഫീസാകാൻ ഒരുങ്ങുന്ന മേലാറ്റൂർ വില്ലേജ് ഓഫീസിന്റെ പഴയ കെട്ടിടം പൊളിച്ചു മാറ്റാനുള്ള നടപടികളായി. ഇതിനു മുന്നോടിയായി തിങ്കളാഴ്ച മുതൽ വില്ലേജ് ഓഫീസിൻ്റെ പ്രവർത്തനം താത്കാലികമായി മേലാറ്റൂർ ബസ്സ്റ്റാൻഡ് കോംപ്ലക്സിലെ കെട്ടിടത്തിലേക്ക് മാറ്റി.
ഫർണിച്ചറുകളും ഫയലുകളും കംപ്യൂട്ടറുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങളെല്ലാം അവിടേക്ക് മാറ്റിക്കഴിഞ്ഞു. 1985-നോടടുത്ത് നിർമിച്ച മേലാറ്റൂർ വില്ലേജ് ഓഫീസ് കെട്ടിടം പിന്നീട് കാര്യമായ അറ്റകുറ്റ പണികളൊന്നും നടത്താത്തതിനാൽ തീർത്തും ജീർണാവസ്ഥയിലാണ്.
വില്ലേജോഫീസുകൾ ആധുനിക വത്കരിക്കുന്ന സർക്കാർ പദ്ധതിയുടെ ഭാഗമായി നജീബ് കാന്തപുരം എം.എൽ.എ. മേലാറ്റൂർ വില്ലേജോഫീസ് സ്മാർട്ടാക്കി മാറ്റുന്നതിനായി അരക്കോടി രൂപ അനുവദിച്ചിരുന്നു. ഫണ്ട് അനുവദിച്ച് ഒരു വർഷത്തിലധികം കഴഞ്ഞിട്ടും നടപടികളിലെ മെല്ലെപ്പോക്ക് കാരണം പണി തുടങ്ങാനായിരുന്നില്ല. അതു കൊണ്ടു തന്നെ ദ്രവിച്ചുതീർത്ത കെട്ടിടത്തിനുള്ളിൽ ജീവൻ പണയം വെച്ചാണ് ജീവനക്കാർ ജോലി ചെയ്തിരുന്നത്. നിലവിൽ നടപടികളെല്ലാം പൂർത്തിയായതായാണ് ലഭിക്കുന്ന വിവരം.
ദിവസങ്ങൾക്കുള്ളിൽ നിലവിലെ കെട്ടിടം പൊളിക്കുന്നതിനുള്ള നപടികൾങ്ങും. കെട്ടിടം പൂർണമായും പൊളിച്ചു നീക്കിയ ശേഷമായിരി ക്കും പുതിയ കെട്ടിടത്തിന്റെ പണി ആരംഭിക്കുക.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
