Tag: 210426

Local

തൃശൂരിൽ വെടിക്കെട്ട് പുരയിൽ വൻ സ്ഫോടനം; 12 മരണം, നിരവധിപേർക്ക് പരിക്ക്

Perinthalmanna RadioDate: 21-04-2026 തൃശൂർ: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ 12 പേർ മരിച്ചു. തൃശൂ‍ർ പൂരത്തിന്റെ ഭാഗമായി തിരുവമ്പാടിക്ക് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമിക്കുന്നിടത്താണ് സ്ഫോടനം ഉണ്ടായത്. പരിക്ക് പറ്റിയ നിരവധിപേരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇതിൽ എട്ടുപേരുടെ നില ഗുരുതരമാണ്. തീ നിയന്ത്രണ വിധേയമാക്കാതെ ബാക്കി ഉള്ളവരെ മാറ്റാൻ കഴിയുന്നില്ല എന്നാണ് വിവരം. അകത്ത് എത്രപേർ ഉണ്ടെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. സ്ഥലത്തുണ്ടായ 12 വെടിപ്പുരയിൽ 11ഉം കത്തിയതായാണ് സൂചന. ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് ഡ്രോൺ ഉപയോഗിച്ച് പരിശോധനയും നടത്തുന്നു. കൂടുതൽ പരിശോധനയ്ക്കായി റോബോട്ടിനെയും എത്തിക്കും. ഫയർഫോഴ്സ് ആണ് റോബോട്ടിനെ എത്തിക്കുക.ചെറിയ വഴിയായതിനാൽ ഫയർഫോഴ്സ് സംഘത്തിന് സംഭവസ്ഥലത്ത് എത്താൻ പ്രയാസം നേരിട്ടു.  സമീപത്തെ മതിൽ തകർത്താണ് സംഘം സ്ഥലത്തെത്തിയത്. രക്...
മേലാറ്റൂർ വില്ലേജ് ഓഫീസിന്റെ പഴയ കെട്ടിടം പൊളിച്ചു മാറ്റൽ ഉടൻ<br>
Local

മേലാറ്റൂർ വില്ലേജ് ഓഫീസിന്റെ പഴയ കെട്ടിടം പൊളിച്ചു മാറ്റൽ ഉടൻ

Perinthalmanna RadioDate: 21-04-2026 മേലാറ്റൂർ: സ്മാർട്ട് വില്ലേജ് ഓഫീസാകാൻ ഒരുങ്ങുന്ന മേലാറ്റൂർ വില്ലേജ് ഓഫീസിന്റെ പഴയ കെട്ടിടം പൊളിച്ചു മാറ്റാനുള്ള നടപടികളായി. ഇതിനു മുന്നോടിയായി തിങ്കളാഴ്ച മുതൽ വില്ലേജ് ഓഫീസിൻ്റെ പ്രവർത്തനം താത്കാലികമായി മേലാറ്റൂർ ബസ്സ്റ്റാൻഡ് കോംപ്ലക്സിലെ കെട്ടിടത്തിലേക്ക് മാറ്റി.ഫർണിച്ചറുകളും ഫയലുകളും കംപ്യൂട്ടറുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങളെല്ലാം അവിടേക്ക് മാറ്റിക്കഴിഞ്ഞു. 1985-നോടടുത്ത് നിർമിച്ച മേലാറ്റൂർ വില്ലേജ് ഓഫീസ് കെട്ടിടം പിന്നീട് കാര്യമായ അറ്റകുറ്റ പണികളൊന്നും നടത്താത്തതിനാൽ തീർത്തും ജീർണാവസ്ഥയിലാണ്.വില്ലേജോഫീസുകൾ ആധുനിക വത്കരിക്കുന്ന സർക്കാർ പദ്ധതിയുടെ ഭാഗമായി നജീബ് കാന്തപുരം എം.എൽ.എ. മേലാറ്റൂർ വില്ലേജോഫീസ് സ്മാർട്ടാക്കി മാറ്റുന്നതിനായി അരക്കോടി രൂപ അനുവദിച്ചിരുന്നു. ഫണ്ട് അനുവദിച്ച് ഒരു വർഷത്തിലധികം കഴഞ്ഞിട്ടും നടപടികളിലെ മെല്ലെപ്പോക്ക് കാരണം പണി തുടങ്ങാനാ...
വേനല്‍ കടുത്തതോടെ ചെറുനാരങ്ങ വില പൊള്ളുന്നു<br>
Local

വേനല്‍ കടുത്തതോടെ ചെറുനാരങ്ങ വില പൊള്ളുന്നു

Perinthalmanna RadioDate: 21-04-2026 പെരിന്തൽമണ്ണ: വേനല്‍ കടുത്തതോടെ ചെറുനാരങ്ങയുടെ വില കുത്തനെ ഉയരുന്നു. കിലോയ്ക്ക് 200 രൂപക്ക് മുകളിലാണ് മൊത്തവില. വേനലിന് മുമ്പ് 50,60 രൂപയായിരുന്നു വില. ഇതാണ് ഇപ്പോള്‍ കുതിച്ച് 250 ല്‍ എത്തിയിരിക്കുന്നത്. ചില്ലറ മാര്‍ക്കറ്റില്‍ ഒരു നാരങ്ങയ്ക്ക് അഞ്ച് രൂപയ്ക്കടുത്ത് നല്‍കണം. കഴിഞ്ഞ മാസം 100-120 രൂപയായിരുന്നു.വേനല്‍ കടുത്തതും ലഭ്യത കുറഞ്ഞതുമാണ് വില കുതിച്ചുയരാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു.  വിഷുത്തലേന്ന് 180 രൂപയായിരുന്നു ചെറുനാരങ്ങ വില. ചൂട് ഇനിയും കൂടുമെന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ തന്നെ വില ഉടനെ കുറയാന്‍ സാധ്യതയില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. നാരങ്ങയ്ക്ക് മാത്രമല്ല, നാരങ്ങാ വെള്ളത്തിനും വില വര്‍ധിപ്പിച്ചിട്ടുണ്ട്. 15 രൂപ മുതല്‍ ലഭിച്ചിരുന്ന നാരങ്ങാവെള്ളത്തിന് പലയിത്തും 25 രൂപ വരെയാണ് ഇടാക്കുന്നത്. കനത്ത ചൂടും ജലക്ഷാമവും മൂലം പച്ചക്കറിയടക്ക...
പെരിന്തൽമണ്ണയിലും പരിസരങ്ങളിലുമായി 4 മാസത്തിനിടെ  89 പാമ്പുകളെ പിടികൂടി<br>
Local

പെരിന്തൽമണ്ണയിലും പരിസരങ്ങളിലുമായി 4 മാസത്തിനിടെ  89 പാമ്പുകളെ പിടികൂടി

Perinthalmanna RadioDate: 21-04-2026 പെരിന്തൽമണ്ണ : ചൂട് കൂടിയതോടെ ജനവാസ മേഖലകളിൽ പാമ്പുകളുടെ ഭീഷണി കൂടുന്നു. ഈ വർഷം ഇതുവരെയായി പെരിന്തൽമണ്ണയിലും പരിസരങ്ങളിലുമായി ജില്ലാ ട്രോമാകെയർ സ്‌റ്റേഷൻ യൂണിറ്റ് പ്രവർത്തകർ പിടികൂടിയത് 89 പാമ്പുകളെ. 12 ഇടങ്ങളിൽ സന്നദ്ധ പ്രവർത്തകരെത്തിയപ്പോഴേക്കും പാമ്പുകൾ പിടികൂടാനാകാതെ മാളങ്ങളിലൊളിച്ച സംഭവങ്ങളും ഉണ്ടായി. പിടികൂടിയവയിൽ 23 മൂർഖൻ പാമ്പുകളാണ്. ഈ കാലയളവിൽ ജില്ലയിൽ കൂടുതൽ പാമ്പുകളെ പിടികൂടിയതും പെരിന്തൽമണ്ണയിലാണ്. കുറച്ച് ദിവസങ്ങളിലായി ജില്ലാ ട്രോമാകെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റിന്റെ ഓഫിസിലേക്ക് വരുന്ന ഫോൺ കോളുകളിലേറെയും ജനവാസ മേഖലയിൽ പാമ്പിനെ കണ്ട് പരിഭ്രാന്തിയോടെ വിളിക്കുന്ന ആളുകളുടേതാണ്.വീടുകളിലെ വിറകുപുര, ചെടിച്ചട്ടികൾ, അലക്ഷ്യമായി കൂട്ടിയിട്ട മാലിന്യം എന്നിവിടങ്ങളിൽ നിന്നാണ് ഒട്ടേറെ പാമ്പുകളെ പിടികൂടിയത്. കഴിഞ്ഞ ദിവസം മണ്ണാർമല വ്യക്തിയുടെ വീടിനോട...