പെരിന്തൽമണ്ണയിലും പരിസരങ്ങളിലുമായി 4 മാസത്തിനിടെ  89 പാമ്പുകളെ പിടികൂടി

Share to


Perinthalmanna Radio
Date: 21-04-2026

പെരിന്തൽമണ്ണ : ചൂട് കൂടിയതോടെ ജനവാസ മേഖലകളിൽ പാമ്പുകളുടെ ഭീഷണി കൂടുന്നു. ഈ വർഷം ഇതുവരെയായി പെരിന്തൽമണ്ണയിലും പരിസരങ്ങളിലുമായി ജില്ലാ ട്രോമാകെയർ സ്‌റ്റേഷൻ യൂണിറ്റ് പ്രവർത്തകർ പിടികൂടിയത് 89 പാമ്പുകളെ. 12 ഇടങ്ങളിൽ സന്നദ്ധ പ്രവർത്തകരെത്തിയപ്പോഴേക്കും പാമ്പുകൾ പിടികൂടാനാകാതെ മാളങ്ങളിലൊളിച്ച സംഭവങ്ങളും ഉണ്ടായി. പിടികൂടിയവയിൽ 23 മൂർഖൻ പാമ്പുകളാണ്. ഈ കാലയളവിൽ ജില്ലയിൽ കൂടുതൽ പാമ്പുകളെ പിടികൂടിയതും പെരിന്തൽമണ്ണയിലാണ്. കുറച്ച് ദിവസങ്ങളിലായി ജില്ലാ ട്രോമാകെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റിന്റെ ഓഫിസിലേക്ക് വരുന്ന ഫോൺ കോളുകളിലേറെയും ജനവാസ മേഖലയിൽ പാമ്പിനെ കണ്ട് പരിഭ്രാന്തിയോടെ വിളിക്കുന്ന ആളുകളുടേതാണ്.

വീടുകളിലെ വിറകുപുര, ചെടിച്ചട്ടികൾ, അലക്ഷ്യമായി കൂട്ടിയിട്ട മാലിന്യം എന്നിവിടങ്ങളിൽ നിന്നാണ് ഒട്ടേറെ പാമ്പുകളെ പിടികൂടിയത്. കഴിഞ്ഞ ദിവസം മണ്ണാർമല വ്യക്തിയുടെ വീടിനോട് ചേർന്ന് കൂട്ടിയിട്ടിരിക്കുന്ന ആസ്പസ്റ്റോസിന്റെ ഇടയിൽ നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്. വീട്ടുകാർ അറിയിച്ചതനുസരിച് എത്തിയ സ്റ്റേഷൻ യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലിയുടെ നേതൃത്വത്തിൽ ജിൻഷാദ് പൂപ്പലം, നിസാം മാനത്തുമംഗലം എന്നിവർ ചേർന്നാണു പെരുമ്പാമ്പിനെ പിടികൂടിയത്. പാമ്പിനെ പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറും. കേരള വനം വകുപ്പ് സർപ്പ റെസ്ക്യൂവർമാരായ ഫവാസ് മങ്കട, ഹുസ്സൻ കക്കൂത്ത്, വാഹിദ അബു എന്നിവരുടെ നേതൃത്വത്തിലും ഒട്ടേറെ പാമ്പുകളെയാണ് ഈ വർഷത്തിൽ പിടികൂടിയത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *