
Perinthalmanna Radio
Date: 21-05-2026
തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്ന്. രാവിലെ 9 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ്.
പ്രോ ടെം സ്പീക്കറായ ജി സുധാകരനാണ് പുതിയ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലി കൊടുക്കുക. അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ. നാളെയാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കുക. 29നാണ് നയപ്രഖ്യാപന പ്രസംഗം.
തിങ്കളാഴ്ചയാണ് വി ഡി സതീശന് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും അണിയറ നീക്കങ്ങള്‍ക്കുമൊടുവില്‍ വി ഡി സതീശന് മന്ത്രിസഭയിലെ അംഗങ്ങളുടെ സമ്പൂര്‍ണ വകുപ്പുവിഭജനം ഇന്നലെയാണ് ഔദ്യോഗികമായി പൂര്‍ത്തിയായത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
