
Perinthalmanna Radio
Date: 27-05-2026
അങ്ങാടിപ്പുറം: മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവരുടെ വീടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാകുന്നു കേന്ദ്ര ഏജൻസിയുടെ നടപടിയിൽ പ്രതിഷേധിച്ച് അങ്ങാടിപ്പുറത്ത് സിപിഐഎം പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
ഇഡി റെയ്ഡ് തീർത്തും രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രതിഷേധത്തിൽ പങ്കെടുത്ത സിപിഐഎം മങ്കട ഏരിയ സെക്രട്ടറി മോഹനൻ പുളിക്കൽ ആരോപിച്ചു. രാജ്യത്ത് ഉടനീളമുള്ള പ്രതിപക്ഷ നേതാക്കളെ ഭീഷണിപ്പെടുത്തി ബിജെപിയിൽ എത്തിക്കാനുള്ള സംഘപരിവാർ ആയുധമായി ഇഡി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മുൻകാലങ്ങളിൽ മറ്റ് സംസ്ഥാനങ്ങളിലെ പ്രതിപക്ഷ നേതാക്കൾക്കെതിരെ റെയ്ഡ് നടത്തി അവരെ ബിജെപിയിൽ എത്തിച്ച ചരിത്രമാണ് ഉള്ളത്. എന്നാൽ, കമ്മ്യൂണിസ്റ്റ് പാർട്ടിയെയും ജീവിതം മുഴുവൻ പോരാട്ടങ്ങളിലൂടെ കടന്നുവന്ന സഖാവ് പിണറായി വിജയനെയും ഇഡിയെ കാട്ടി പേടിപ്പിക്കാൻ നോക്കേണ്ടെന്നും, ജനങ്ങളെ അണിനിരത്തി ഈ ശ്രമങ്ങളെ ശക്തമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ റെയ്ഡ് കോൺഗ്രസും ബിജെപിയും തമ്മിലുള്ള ഡീലിന്റെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു . മുഖ്യമന്ത്രി ഡൽഹിയിൽ പോയി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതിന് തൊട്ടടുത്ത ദിവസമാണ് ഈ റെയ്ഡ് നടന്നിരിക്കുന്നത്. ബിജെപിയുടെ സഹായത്തോടെയാണ് ഈ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വന്നതെന്നും, എങ്ങനെയും സിപിഐഎമ്മിനെയും പ്രതിപക്ഷത്തെയും ഒതുക്കുക എന്നതാണ് ഇവരുടെ ലക്ഷ്യമെന്നും മോഹനൻ പുളിക്കൽ ആരോപിച്ചു.
ഇടതുപക്ഷത്തെ സംഘം ചേർന്ന് ആക്രമിക്കാൻ അനുവദിക്കില്ലെന്നും വരും ദിവസങ്ങളിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും പാർട്ടി നേതൃത്വം അറിയിച്ചു
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
