
Perinthalmanna Radio
Date: 27-05-2026
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില 100 ഡോളറിന് താഴെപ്പോയിട്ടും രാജ്യത്ത് തിങ്കഴാഴ്ച ഇന്ധവില വീണ്ടും ഉയർത്തിയിരുന്നു. മേയ് മാസത്തിൽ നാലുതവണ വില ഉയർന്നതോടെ ഇനിയും ഇന്ധനവവില ഉയരുമോ എന്ന ആശങ്ക നിലവിലുണ്ട്. എണ്ണക്കന്പനികളുടെ നഷ്ടം ഇതുവരെ പൂർണമായി ഒഴിവാക്കാനായിട്ടില്ല എന്നതിനാൽ വരും ദിവസങ്ങളിലും ഘട്ടംഘട്ടമായി രണ്ടുമുതൽ മൂന്നുരൂപ വരെ വില ഉയരാനുള്ള സാധ്യത ഇപ്പോഴും നിൽനിൽക്കുന്നുണ്ട്.
യു.എസ്. ഇറാൻ സംഘർഷം മൂലം അസംസ്കൃത എണ്ണവില കുതിച്ചപ്പോഴും രാജ്യത്ത് ഇന്ധനവില കൂടാതിരിക്കാൻ കേന്ദ്രസർക്കാർ 2026 മാർച്ചിൽ പെട്രോളിന്റെയും ഡീസലിന്റെയും അധിക എക്സൈസ് തീരുവ വെട്ടിക്കുറച്ചിരുന്നു. എന്നാൽ അതിനുശേഷവും കമ്പനികൾക്ക് ലാഭമുണ്ടായില്ലയെന്ന് ചൂണ്ടിക്കാട്ടിയാണ് മേയ് 15 മുതൽ ഇന്ധനവില ഉയർത്താൻ ആരംഭിച്ചത്.
എണ്ണക്കമ്പനികൾക്ക് മാസം 30,000 കോടി രൂപയുടെയും ദിവസേനേ 1,000 കോടിയിലധികവും നഷ്ടം നേരിടേണ്ടി വന്നുവെന്നാണ് കണക്ക്. മേയ് 15-ലെ വിലവർധനയോടെ പ്രതിദിന നഷ്ടത്തിൽ 25 ശതമാനം കുറവുവന്ന് 750 കോടി രൂപയിലെത്തി. തിങ്കളാഴ്ചയിലെ വിലക്കയറ്റത്തോടെ ഇത് 600 കോടി രൂപയ്ക്ക് താഴെയെത്തിയതായാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയത്. ഈ നഷ്ടവും നികത്താൻ എണ്ണക്കമ്പനികൾ ശ്രമിക്കുമെന്നതിനാലാണ് വരും ദിവസങ്ങളിലും ഇന്ധനവില വർധിപ്പിക്കാനുള്ള സാധ്യത നിൽനിൽക്കുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
