
Perinthalmanna Radio
Date: 31-05-2026
പെരിന്തൽമണ്ണ ∙ നഗരത്തിലെ ഗവ.ആയുർവേദ ആശുപത്രി, ഹോമിയോപ്പതി ആശുപത്രി, ഹെൽത്ത് സെന്ററുകൾ എന്നിവയുടെ എച്ച്എംസിയിൽ രാഷ്ടീയ മുതലെടുപ്പെന്ന് നഗരസഭാ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ ആക്ഷേപം.
നഗരസഭാ അധികൃതർ മുസ്ലിം ലീഗിനും കോൺഗ്രസിനും വലിയ തോതിൽ പ്രാതിനിധ്യം നൽകിയപ്പോൾ സിപിഎമ്മിന് വേണ്ടത്ര പരിഗണന നൽകിയില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.
നഗരസഭയിൽ പുതിയ ഭരണ സമിതി അധികാരത്തിൽ വന്ന ശേഷം ഹരിത കർമ സേനയുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.
കഴിഞ്ഞകാലങ്ങളിൽ നിന്നു വ്യത്യസ്തമായി പുതിയ ഭരണസമിതി അധികാരത്തിൽ വന്ന് നാലു മാസമായപ്പോൾ തിരസ്കൃത മാലിന്യങ്ങൾ കൊണ്ടുപോകുന്നതിൽ ക്രമക്കേട് നടന്നതായി പ്രതിപക്ഷം ആരോപിച്ചു.
ഹരിതകർമ സേനയുടെ പ്രവർത്തനങ്ങൾ കൃത്യമായി നടക്കാത്തതും ജീവനക്കാർക്ക് ശമ്പളം കിട്ടാത്തതും സിപിഎം അംഗങ്ങൾ ചൂണ്ടിക്കാട്ടി. പ്രതിപക്ഷത്തിന്റെ ആക്ഷേപങ്ങൾ ഭരണപക്ഷ അംഗങ്ങൾ നിഷേധിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
