Tag: 010526

പാചകവാതക വില വർധന; മെയ് 6ന് ഹോട്ടലുകൾ അടച്ചിടും

Local

പാചകവാതക വില വർധന; മെയ് 6ന് ഹോട്ടലുകൾ അടച്ചിടും

Perinthalmanna RadioDate: 01-05-2026 വാണിജ്യ സിലിണ്ടര്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഹോട്ടൽ ഉടമകള്‍ സമരത്തിലേക്ക്. മെയ് ആറിന് സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കും. കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറൻ്റ് അസോസിയേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 19 കിലോ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ കൂടിയതിലാണ് പ്രതിഷേധം. ഇതോടെ ഹോട്ടല്‍ മേഖലയ്ക്ക് കടുത്ത ആഘാതം സൃഷ്ടിച്ച് സംസ്ഥാനത്ത് വാണിജ്യ സിലിണ്ടര്‍ വില മൂവായിരം കടന്നു. പ്രവര്‍ത്തനച്ചെലവിന്റെ പേരില്‍ ഹോട്ടലുകള്‍ വിഭവങ്ങള്‍ക്ക് വില കൂട്ടിയാല്‍ ഉപഭോക്താക്കള്‍ക്കും അത് വലിയ തിരിച്ചടിയാകും. എന്നാല്‍ ഗാര്‍ഹിക സിലിണ്ടറിന് വില കൂട്ടിയിട്ടില്ല.എല്‍പിജി നിയന്ത്രണം കാരണം സംസ്ഥാനത്തങ്ങോളമിങ്ങോളം അടച്ചു പൂട്ടിയ ഹോട്ടലുകള്‍ പതുക്കെ സാധാരണ നിലയിലേക്ക് വരുന്നതിനിടെയാണ് അടുത്ത ആഘാതം. നേരത്തെ സിലിണ്ടറിന് നൂറും നൂറ്റമ്പതും രൂപയുമൊക്കെയാ...
അങ്ങാടിപ്പുറത്ത് സീബ്രാവരകൾ മാഞ്ഞു; കാൽനട യാത്രക്കാർ ദുരിതത്തിൽ

Local

അങ്ങാടിപ്പുറത്ത് സീബ്രാവരകൾ മാഞ്ഞു; കാൽനട യാത്രക്കാർ ദുരിതത്തിൽ

Perinthalmanna RadioDate: 01-05-2026 അങ്ങാടിപ്പുറം: ദേശീയ പാതയിൽ അങ്ങാടിപ്പുറത്ത് വിവിധയിടങ്ങളിലെ സീബ്രാവരകൾ മാഞ്ഞു പോയി. അമ്പലപ്പടിയിലെ സിബ്രാവരകൾ പൂർണമായും ഇല്ലാതായിട്ടുണ്ട്. അങ്ങാടിപുറത്തെ ഏറ്റവും തിരക്കേറിയ ജങ്‌ഷനാണ് തിരുമാന്ധാംകുന്ന് ക്ഷേത്ര ഗോപുരത്തിന് അടുത്തുള്ള അമ്പലപ്പടി. നൂറു കണക്കിനു പേരാണ് നിത്യേന ക്ഷേത്ര ദർശനത്തിനായി അങ്ങാടിപ്പുറത്ത് എത്തുന്നത്. തളി ക്ഷേത്രത്തിന് താഴെയും മിൽമ കടയ്ക്കു സമീപവുമുള്ള വരകളും മാഞ്ഞു പോയിട്ടുണ്ട്.സീബ്രാവരകൾ മാഞ്ഞതോടെ റോഡ് മുറിച്ചു കടക്കാൻ പ്രയാസപ്പെടുന്ന അവസ്ഥയാണിപ്പോൾ. റോഡിൻ്റെ വശങ്ങളിലായി ചെറിയ തോതിൽ മാത്രമാണ് വരകൾ കാണുന്നത്. ഇടതടവില്ലാതെ വാഹനങ്ങൾ ഒഴുകി കൊണ്ടിരിക്കുന്ന റോഡാണ് കോഴിക്കോട്- പാലക്കാട് ദേശീയ പാത, സീബ്രാ വരകൾ മാഞ്ഞു പോയത് കാൽ നടക്കാർക്ക് ഏറെ പ്രയാസമായിരിക്കുന്നു. ട്രാഫിക് പോലീസിന്റെ സേവനം ഇല്ലാത്ത അവസ രങ്ങളിൽ ഏറെ ഭീതിയോടെയാണ് കുട്ടികളും...
പെട്രോൾ, ഡീസൽ വില കൂട്ടിയേക്കും

Local

പെട്രോൾ, ഡീസൽ വില കൂട്ടിയേക്കും

Perinthalmanna RadioDate: 01-05-2026 ന്യൂഡൽ‌ഹി:  നിയമസഭാ തിരഞ്ഞെടുപ്പുകൾക്കു ശേഷം പെട്രോൾ, ഡീസൽ വില കൂട്ടുമെന്ന സന്ദേശങ്ങൾ വ്യാജമെന്ന് ആവർത്തിച്ചുകൊണ്ടിരുന്ന കേന്ദ്ര സർക്കാർ ചുവടുമാറ്റുന്നു. വൈകാതെ വില കൂട്ടിയേക്കുമെന്നാണ് ധനമന്ത്രാലയത്തിന്റെ പ്രതിമാസ അവലോകന റിപ്പോർട്ടിലെ സൂചന. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്നു മിക്ക രാജ്യങ്ങളും വില കൂട്ടിയതായും വർധന ഒഴിവാക്കാനാകാത്തതാണെന്നും റിപ്പോർട്ടിൽ പറയുന്നു.യുഎസ്–ഇറാൻ സംഘർഷം രൂക്ഷമാകുമെന്ന ആശങ്കകളെത്തുടർന്ന് 2 ദിവസമായി ക്രൂഡോയിൽ വില കുതിക്കുകയാണ്. ഇന്ത്യ ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്ന ബ്രെന്റ് ക്രൂഡിന്റെ വില ഇന്നലെ ബാരലിന് 126 ഡോളർ വരെ ഉയർന്നു. 4 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണിത്. വില പിന്നീട് 113–114 ഡോളറിലേക്കു താഴ്ന്നു. പശ്ചിമേഷ്യൻ സംഘർഷം തുടങ്ങുംമുൻപ് ഡിസംബർ, ജനുവരി മാസങ്ങളിൽ 60 ഡോളറിനടുത്തായിരുന്നു വില.ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക...
സംസ്ഥാനത്ത് ഇന്നും വേനൽ മഴ; മലപ്പുറം ഉൾപ്പെടെ 4 ജില്ലകളിൽ യെല്ലോ അലേർട്ട്

Local

സംസ്ഥാനത്ത് ഇന്നും വേനൽ മഴ; മലപ്പുറം ഉൾപ്പെടെ 4 ജില്ലകളിൽ യെല്ലോ അലേർട്ട്

Perinthalmanna RadioDate: 01-05-2026 സംസ്ഥാനത്ത് കൊടുംചൂടിന് ആശ്വാസമായി വേനൽ മഴ കനക്കുന്നു. ഇന്നും പരക്കെ വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. മഴ സാഹചര്യം കണക്കിലെടുത്ത് കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടണെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.നാളെ (2/05/2026) ആലപ്പുഴ, കോട്ടയം, എറണാകുളം, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കുമെന്നാണ് പ്രവചനം. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് നൽകിയ മുന്നറിയിപ്പിൽ പറയുന്നു.സംസ്ഥാനത്തെ കടുത്ത വേനലിന് ആ...
വാണിജ്യപാചക വാതക സിലിണ്ടര്‍ വില വര്‍ധിപ്പിച്ചു

Local

വാണിജ്യപാചക വാതക സിലിണ്ടര്‍ വില വര്‍ധിപ്പിച്ചു

Perinthalmanna RadioDate: 01-05-2026 ന്യൂഡല്‍ഹി: രാജ്യത്ത് കടുത്ത ഇന്ധനക്ഷാമം അനുഭവപ്പെടുന്നതിനിടെ വാണിജ്യ പാചക വാതക സിലിണ്ടര്‍ വില വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. 19 കിലോ ഭാരമുള്ള വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വിലയില്‍ 993 രൂപയുടെ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. ഇതോടെ രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 3,071.50 രൂപയായി ഉയരും.  മുംബൈയില്‍ എല്‍പിജി വില 2031 രൂപയില്‍ നിന്നും 3024 രൂപയായി വര്‍ധിച്ചു.ഗാര്‍ഹികസിലിണ്ടറിന്റെ വിലയില്‍ കമ്പനികള്‍ മാറ്റം വരുത്തിയിട്ടില്ല. ഫെബ്രുവരിക്ക് ശേഷം മൂന്ന് തവണയാണ് വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചത്. മാര്‍ച്ചില്‍ 144 രൂപയുടെ വര്‍ധനയുണ്ടായപ്പോള്‍ ഏപ്രില്‍ ഒന്നിന് 200 രൂപയുടെ വര്‍ധനയുണ്ടായി.വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില വര്‍ധിച്ച് റസ്റ്ററന്റുകള്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ ഭക്ഷ്യവസ്തുക്കളുടെ വിലവര്‍ധനക്ക് ഇട...