നിലമ്പൂർ- ഷൊർണൂർ പാതയിൽ നാളെ പുലർച്ചെയുള്ള മെമു റദ്ദാക്കി
Perinthalmanna RadioDate: 09-05-2026 അങ്ങാടിപ്പുറം: നിലമ്പൂർ- ഷൊർണൂർ റെയിൽവേ പാതയിൽ നാളെ (മെയ് 10, ഞായർ) ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ഞായറാഴ്ച പുലർച്ചെ നിലമ്പൂരിൽ നിന്ന് പുറപ്പെടേണ്ട മെമു ട്രെയിൻ പൂർണ്ണമായും റദ്ദാക്കി. പുലർച്ചെ 3:10-നുള്ള നിലമ്പൂർ - ഷൊർണൂർ മെമു (06452) സർവീസാണ് ഒഴിവാക്കിയത്രാജ്യറാണി എക്സ്പ്രസ്സിന്റെ സർവീസിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇന്ന് (ശനിയാഴ്ച) രാത്രി 9 മണിക്ക് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന രാജ്യറാണി എക്സ്പ്രസ്സ് (16349) നാളെ രാവിലെ ഷൊർണൂരിൽ യാത്ര അവസാനിപ്പിക്കും. ഈ ട്രെയിൻ ഷൊർണൂരിൽ നിന്ന് നിലമ്പൂരിലേക്ക് സർവീസ് നടത്തില്ല. ഇതിന്റെ ഭാഗമായി ഞായറാഴ്ച പുലർച്ചെ 4:15-ന് ഷൊർണൂരിൽ നിന്ന് നിലമ്പൂരിലേക്ക് പുറപ്പെടേണ്ട രാജ്യറാണി ലിങ്ക് എക്സ്പ്രസ്സ് സർവീസും ഉണ്ടാവില്ല. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmanna...






