വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് ജനം തെരുവിൽ

Share to


Perinthalmanna Radio
Date: 09-05-2026

മലപ്പുറം : വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് മലപ്പുറത്ത് വാട്‌സാപ്പ് കൂട്ടായ്‌മയുടെ പ്രതിഷേധം. ‘പട നയിച്ചവർ നാട് നയിക്കട്ടെ-മലപ്പുറം ടീം’ എന്ന വാട്‌സാപ്പ് കൂട്ടായ്‌മയാണ് വൈകീട്ട് മലപ്പുറം നഗരത്തിൽ പ്രകടനം നടത്തിയത്. ജില്ലാ കോൺഗ്രസ് ഓഫീസിനു മുൻപിലൂടെ നീങ്ങിയ പ്രകടനം കുന്നുമ്മലിൽ സമാപിച്ചു.

മുഖ്യമന്ത്രി സ്ഥാനത്തിൽ ഹൈക്കമാൻഡ് തീരുമാനത്തിനു മുൻപേ പലയിടത്തും കോൺഗ്രസ് നേതാക്കൾക്കായി െഫ്ലക്‌സുകളും പ്രകടനങ്ങളും നടക്കുന്നുണ്ട്.
ഇതിന്റെ ഭാഗമായാണ് മലപ്പുറത്തും വി.ഡി. സതീശന് അനുകൂലമായ പ്രകടനമുണ്ടായത്. ‘മതേതര കേരളം വി.ഡി.ക്കൊപ്പം’ എന്ന ബാനർ ഉയർത്തിപ്പിടിച്ചായിരുന്നു പ്രകടനം.

പടനയിച്ചവൻ തന്നെ നാട് നയിക്കട്ടെ’ എന്ന മുദ്രാവാക്യവുമായി കേരളത്തിൽ ഉടനീളം പ്രകടനങ്ങൾ നടക്കുന്നുണ്ട്. പതിനാറാം കേരള നിയമസഭയുടെ അമരത്തേക്ക് വി.ഡി. സതീശൻ തന്നെ വരണമെന്നും, അദ്ദേഹം യു.ഡി.എഫിന്റെ കരുത്തുറ്റ ടീം ലീഡറാണെന്നും പ്രവർത്തകർ വാദിച്ചു.

ഇത്തരം പരസ്യ പ്രകടനങ്ങൾ പാടില്ലെന്ന് കെ.പി.സി.സി.യും ഹൈക്കമാൻഡും കർശന നിർദേശം നൽകിയിരുന്ന സാഹചര്യത്തിലാണ് ഈ പ്രതിഷേധം നടന്നത്. ഹൈക്കമാൻഡ് ഡൽഹിയിൽ ചർച്ചകൾ നടത്തി ക്കൊണ്ടിരിക്കെ, നേതൃത്വത്തിൻ്റെ മുന്നറിയിപ്പുകളെ അവഗണിച്ചു കൊണ്ടാണ് പ്രവർത്തകർ തെരുവിലിറങ്ങിയത്. സ്ത്രീകളും യുവാക്കളും കോൺഗ്രസിൻ്റെ പോഷക സംഘടനകളിലെ പ്രവർത്തകരും പ്രകടനത്തിൽ സജീവമായിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ നൂറിലധികം സീറ്റുകളുടെ വിജയം വി.ഡി. സതീശന്റെ നേതൃത്വത്തിന് അവകാശപ്പെട്ടതാണെന്നും അതിനാൽ അദ്ദേഹം തന്നെ മുഖ്യമന്ത്രിയാകണമെന്നുമാണ് പ്രവർത്തകരുടെ ആവശ്യം. ‘വി.ഡി.എസ് നയിക്കട്ടെ’, ‘കേരളത്തിൽ നയിച്ചീടാൻ വി.ഡി മാത്രം’ തുടങ്ങിയ മുദ്രാവാക്യങ്ങൾ പ്രകടനത്തിൽ ഉയർന്നു കേട്ടു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio

വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *