ഒടമല മഖാം നേർച്ച സമാപന പരിപാടികൾ മെയ് 14 മുതൽ

Share to


Perinthalmanna Radio
Date: 09-05-2026

പെരിന്തൽമണ്ണ: ഒടമല മഖാമിൽ അന്ത്യ വിശ്രമം കൊള്ളുന്ന ശൈഖ് ഫരീദ് ഔലിയ (റ) വിന്റെ നാലുമാസം നീണ്ടു നിന്ന നേർച്ചയുടെ സമാപന പരിപാടികൾ മെയ് 14 മുതൽ 17 വരെയുള്ള തീയതികളിലായി നടക്കും. 14ന് വൈകിട്ട് 4:00 മണിക്ക് ഒടമല ശൈഖ് ഫരീദ് ഔലിയ ദഅവ കോളേജ് വിദ്യാർത്ഥി സംഘടന ഇമാദ് സംഘടിപ്പിക്കുന്ന അഖില കേരള  ഖവ്വാലി മത്സരം നടക്കും. മെയ് 15 ന് രാത്രി 7:00 മണിക്ക് ദിക്ർ ദുആ സമ്മേളനവും മെയ് 16 ന് രാവിലെ10:00 മണിക്ക് മഹല്ല് വനിതാ സംഗമം നടക്കും. മെയ് 17 ന് രാവിലെ 9 മണിക്ക് മൗലീദ് പാരായണവും തുടർന്ന് അന്നദാനവും നടക്കും. കഴിഞ്ഞ ജനുവരി 14 ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ കൊടിയേറ്റൽ കർമ്മം നിർവഹിച്ചത്തോടെയാണ് നേർച്ചക്ക് തുടക്കമായത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *