ഷൊർണൂർ നിലമ്പൂർ പാതയിൽ സൗകര്യങ്ങൾ വർധിപ്പിക്കുമെന്ന് റെയിൽവേ ജനറൽ മാനേജർ

Share to


Perinthalmanna Radio
Date: 11-06-2026

അങ്ങാടിപ്പുറം: ഷൊർണൂർ – നിലമ്പൂർ റെയിൽവേ ലൈൻ നിലവിൽ വന്നതിന്റെ ശതാബ്ദി വർഷത്തിൽ യാത്രക്കാർ ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യങ്ങൾ പരിശോധിക്കാമെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ.സിങ്, പി.പി.സുനീർ എംപിക്ക് ഉറപ്പ് നൽകി.

യാത്രക്കാരിൽ നിന്നുളള വരുമാന അടിസ്ഥാനത്തിൽ ആദ്യ 45 റെയിൽവേ സ്റ്റേഷനുകളിൽ നിലമ്പൂർ റോഡും അങ്ങാടിപ്പുറവും ഇടംപിടിച്ചതോടെ ഷൊർണൂർ നിലമ്പൂർ പാതയുടെ വികസന പ്രവർത്തനങ്ങൾക്കു പ്രസക്തി വർധിച്ചുവെന്നും പ്രവൃത്തി പൂർത്തിയാകുന്നതോടെ ഈ റൂട്ടിൽ കൂടുതൽ എക്സ്പ്രസ്-മെമു ട്രെയിനുകൾ ഓടിക്കുന്നതിലൂടെയും യാത്രക്കാർക്കുളള സൗകര്യങ്ങൾ വർധിപ്പിക്കുന്നതിലൂടെയും റെയിൽവേ ലൈൻ അതിന്റെ പരമാവധി ശേഷിയിൽ ഉപയോഗപ്പെടുത്താനാകുമെന്നും എംപി, ജനറൽ മാനേജർക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

2024-25 വർഷത്തെ പ്രവൃത്തികളിൽ ഉൾപ്പെടുത്തി അങ്ങാടിപ്പുറം, വാണിയമ്പലം റെയിൽവേ സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോമുകളുടെ വികസനത്തിനു 17.34 കോടി രൂപ അനുവദിച്ചതിന് എംപി പ്രത്യേകം നന്ദി അറിയിച്ചു. നിലമ്പൂർ-മൈസുരു റെയിൽവേ ആക്‌ഷൻ കൗൺസിൽ ഭാരവാഹികൾ ഈ വിഷയത്തിൽ എംപിയെ നേരിൽ കണ്ടു നിവേദനം നൽകിയതിനെത്തുടർന്ന് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് എംപി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനു കഴിഞ്ഞ മേയ് അ‍ഞ്ചിന് കത്തയച്ചിരുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *