കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതി പെരിന്തൽമണ്ണയിൽ പിടിയിൽ

Share to


Perinthalmanna Radio
Date: 12-06-2026

പെരിന്തൽമണ്ണ: പെരിന്തൽമണ്ണ സബ് ജയിലിന് മുൻപിൽ നിന്നും പോലീസിനെ വെട്ടിച്ച് കൈവിലങ്ങുമായി രക്ഷപ്പെട്ട കഞ്ചാവ് കേസിലെ പ്രതിയെ പോലീസ് പിടികൂടി. നിരവധി കേസുകളിൽ പ്രതിയായ കുറ്റിയാടി സ്വദേശി അമീറാണ് വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ പെരിന്തൽമണ്ണയിൽ നിന്ന് വീണ്ടും പിടിയിലായത്.

വ്യാഴാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു സിനിമ സ്റ്റൈൽ രംഗങ്ങളെ വെല്ലുന്ന രീതിയിൽ പ്രതി ജയിൽ കവാടത്തിന് മുന്നിൽ നിന്നും ചാടിപ്പോയത്. കൊണ്ടോട്ടി പോലീസ് സ്റ്റേഷനിൽ കഞ്ചാവ് കേസിൽ അറസ്റ്റിലായ അമീറിനെ പെരിന്തൽമണ്ണ മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കിയ ശേഷം പെരിന്തൽമണ്ണ സബ് ജയിലിലേക്ക് കൊണ്ടു വന്നതായിരുന്നു. ജയിലിന് മുന്നിലെത്തിയപ്പോൾ തനിക്ക് ഭക്ഷണം കഴിക്കണമെന്ന് പ്രതി ആവശ്യപ്പെട്ടു. തുടർന്ന് ഭക്ഷണം കഴിക്കാനായി പോലീസ് കൈവിലങ്ങ് അഴിച്ച ഉടനെ പ്രതി പോലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതിക്ക് പുറകെ പോലീസുകാർ ഓടിയെങ്കിലും ഓട്ടത്തിനിടയിൽ നിലത്തുവീണ് പോലീസുകാർക്ക് പരിക്കേറ്റു.

പ്രതിക്കായുള്ള തിരച്ചിലിനായി പോലീസ് ഡോഗ് സ്ക്വാഡ്, അഗ്നി രക്ഷാസേന, ട്രോമ കെയർ പ്രവർത്തകർ എന്നിവരടങ്ങുന്ന വലിയൊരു സംഘം രാത്രി മുഴുവൻ രംഗത്തുണ്ടായിരുന്നു. ഒടുവിൽ വെള്ളിയാഴ്ച വൈകീട്ട് പെരിന്തൽമണ്ണ പട്ടാമ്പി റോഡിലെ എസ്.ബി.ടി ബാങ്ക് പരിസരത്ത് പ്രതിയുള്ളതായി നാട്ടുകാർ പോലീസിന് സൂചന നൽകി. നാട്ടുകാരുടെ വിവരത്തിന്റെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ പോലീസും കൊണ്ടോട്ടി പോലീസും സംയുക്തമായി നടത്തിയ നീക്കത്തിന് ഒടുവിലാണ് പ്രതിയെ വീണ്ടും വലയിലാക്കിയത്. പോലീസുകാരെ ആക്രമിച്ച് കടന്നു കളഞ്ഞതിന് അമീറിനെതിരെ പെരിന്തൽമണ്ണ പോലീസ് മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസിൽ പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

https://www.instagram.com/reel/DZfLVPbTxuo/?igsh=MWdieWVueTN4dGQ5Yw==
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————

®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *