അങ്ങാടിപ്പുറം അൽപ്പാകുളം നവീകരണ പദ്ധതി ഒരൊറ്റ മഴയിൽ ചെളിവെള്ളത്തിൽ മുങ്ങി

Share to


Perinthalmanna Radio
Date: 18-06-2026

അങ്ങാടിപ്പുറം: ലക്ഷക്കണക്കിന് രൂപ ചിലവഴിച്ച് അധികൃതർ നവീകരണം പുരോഗമിക്കുന്ന അങ്ങാടിപ്പുറത്തെ അൽപ്പാകുളം ഒരൊറ്റ മഴയിൽ ചെളിവെള്ളം നിറഞ്ഞ് ഉപയോഗ ശൂന്യമായി. കുളം വൻ തോതിൽ പണം മുടക്കി മനോഹരമാക്കാൻ പദ്ധതി തയ്യാറാക്കിയവർ, സമീപത്തെ റോഡിലെ വെള്ളം ഒഴുക്കിക്കളയാനുള്ള ഓട നിർമ്മിക്കാൻ മറന്നതാണ് ഈ ദുരവസ്ഥയ്ക്ക് കാരണമായത്.

റോഡിൽ നിന്നുള്ള ചളിവെള്ളം മുഴുവൻ നേരിട്ട് കുളത്തിലേക്ക് ഒഴുകി എത്തിയതോടെ നവീകരണ പ്രവർത്തനങ്ങൾ പൂർണ്ണമായും പാഴായ അവസ്ഥയിലാണ്. വൻ ജനപ്രീതി ലക്ഷ്യമിട്ട് നടപ്പിലാക്കിയ പദ്ധതി ആദ്യ മഴയിൽ തന്നെ തകർന്നതിനെതിരെ നാട്ടുകാർക്കിടയിൽ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങൾ കാരണം ഇനി ബാക്കി നവീകരണ ജോലികൾ എങ്ങനെ മുന്നോട്ട് കൊണ്ടു പോകുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *