പെരിന്തൽമണ്ണ – വളാഞ്ചേരി റൂട്ടിൽ KSRTC ബസുകളില്ല; സൗജന്യയാത്ര ലഭിക്കില്ലെന്ന ആശങ്കയിൽ സ്ത്രീകൾ
Perinthalmanna RadioDate: 20-05-2026 പെരിന്തൽമണ്ണ: കെഎസ്ആർടിസി ബസുകളിൽ സ്‌ത്രീകൾക്ക് സൗജന്യ യാത്രയ്‌ക്ക് വഴിയൊരുങ്ങുമ്പോൾ, ദേശസാൽകൃത റൂട്ടായിട്ടും പെരിന്തൽമണ്ണ- വളാഞ്ചേരി റൂട്ടിൽ ഈ ആനുകൂല്യം ലഭിക്കില്ല. 14 കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തിയിരുന്ന റൂട്ടിൽ നിലവിൽ ഒരു ബസും ഓടുന്നില്ലെന്നതാണ് കാരണം. സ്വകാര്യ ബസുകൾ മാത്രമാണ് റൂട്ടിൽ സർവീസ് നടത്തുന്നത്. ദേശസാൽകൃത റൂട്ടായതിനാൽ സ്വകാര്യ ബസുകൾക്കും പുതിയ പെർമിറ്റ് നൽകുന്നില്ല. ചില സമയങ്ങളിൽ ബസുകൾക്കായി ഏറെനേരം പല സ്‌റ്റോപ്പുകളിലും യാത്രക്കാർ കാത്തു നിൽക്കേണ്ടി വരുന്നു. സ്വകാര്യ ബസുകൾ പലപ്പോഴും പാതി വഴിയിൽ യാത്ര അവസാനിപ്പിക്കുകയോ കൊളത്തൂർ ബസ് സ്‌റ്റാൻഡിലേക്ക് പോകാതെ പൊലീസ് സ്‌റ്റേഷൻ ജംക്‌ഷനിൽ നിന്ന് തിരിഞ്ഞു പോവുകയോ ചെയ്യുന്ന സാഹചര്യവുമുണ്ട്. വളാഞ്ചേരിയിൽ നിന്ന് വരുന്ന ബസുകളാകട്ടെ അങ്ങാടിപ്പുറത്തെ കുരുക്ക് മൂലമുള്ള സമയനഷ്‌ടം ഒഴിവാക്കാനായി പരിയാപുരം ...





