പെരിന്തൽമണ്ണയിലെ ബേക്കറിയിൽ ഷട്ടറിന്റെ പൂട്ടു പൊളിച്ച് മോഷണം

Share to


Perinthalmanna Radio
Date: 20-05-2026

പെരിന്തൽമണ്ണ:  ടൗണിലെ ബേക്കറി സ്ഥാപനത്തിൽ ഷട്ടറിന്റെ പൂട്ടു പൊളിച്ച് മോഷണം. കാഷ് കൗണ്ടറിൽ സൂക്ഷിച്ചിരുന്ന 20000 രൂപ കവർന്നു. കെ.എസ്.ബേക്കറി ആൻഡ് ഹൽവ കമ്പനിയിലാണ് മോഷണം നടന്നത്. മോഷ്‌ടാവിന്റേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഒരാളാണ് ദൃശ്യങ്ങളിലുള്ളത്. ഷട്ടറിന്റെ പൂട്ടു തകർത്ത് അകത്തെത്തി കാഷ് കൗണ്ടർ തകർത്താണ് പണം അപഹരിച്ചിട്ടുള്ളത്. പുറത്ത് മറ്റൊരു വാഹനം എത്തിയപ്പോൾ ഓടിപോകുന്നതും ദൃശ്യങ്ങളിലുണ്ട്.

ബേക്കറി മാനേജർ ഫൈസൽബാബു പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകി. സമീപത്തെ മറ്റൊരു ബേക്കറി സ്ഥാപനത്തിലും പൂട്ടു തകർത്ത് മോഷണത്തിന് ശ്രമം നടന്നിട്ടുണ്ടെങ്കിലും കാര്യമായൊന്നും നഷ്‌ടപ്പെട്ടിട്ടില്ല. പെരിന്തൽമണ്ണ പൊലീസ് അന്വേഷണം തുടങ്ങി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *