വലമ്പൂർ പുളിക്കൽ പറമ്പിൽ ടാർ ഷെഡിൽ തീ പിടിത്തം

Share to


Perinthalmanna Radio
Date: 03-05-2026

അങ്ങാടിപ്പുറം : വലമ്പൂർ പുളിക്കൽ പറമ്പിൽ ടാർ സൂക്ഷിച്ച ഷെഡിൽ തീ പിടിത്തം. പെരിന്തൽമണ്ണയിൽ നിന്ന് രണ്ടു യൂനിറ്റ് ഫയർഫോഴ്‌സ്‌ എത്തി തീയണച്ചു. ശനിയാഴ്‌ച വൈകീട്ട് 4.50ഓടെയാണ് സംഭവം. ടാർ റോഡിൽ ഉപയോഗിക്കുന്നതിന് മുമ്പുള്ള ഫർണിഷ് ഓയിലാണ് കത്തിയത്. 1500ഓളം ലിറ്റർ ഫർണിഷ് ഓയിൽ കത്തി നശിച്ചു. ഫയർ ഫോഴ്‌സ് ആദ്യ യൂണിറ്റ് എ ത്തി തീ നിയന്ത്രണ വിധേയമാക്കി. പിന്നീട് രണ്ടാം യൂണിറ്റ് എത്തി തീ പൂർണമായും അണച്ചതായി ഫയർ ആൻഡ് റസ്ക്യു ഓഫിസർ അറിയിച്ചു. തീ പടരാൻ കാരണം വ്യക്തമായിട്ടില്ല. സമീപത്തുണ്ടായിരുന്ന കാലി ബാരലുകളും കത്തി നശിച്ചു. സമീപം നിർത്തിയിട്ടിരുന്ന കാർ എടുത്തു മാറ്റുന്നതിനിടയിൽ ഒരാൾക്ക് കാലിനു പൊള്ളലേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *