പട്ടാമ്പി പാലത്തിലെ തകർന്ന കൈവരികൾ പുന:സ്ഥാപിക്കുന്നു

Share to


Perinthalmanna Radio
Date: 02-06-2026

പട്ടാമ്പി: വാഹനമിടിച്ച് തകർന്ന പട്ടാമ്പി പാലത്തിലെ കൈവരികൾ പുനസ്ഥാപിക്കുന്ന പ്രവൃത്തികൾ അധികൃതർ ആരംഭിച്ചു. വെൽഡിങ് ഉൾപ്പെടെയുള്ള അറ്റകുറ്റപ്പണികളാണ് കഴിഞ്ഞ ദിവസം തുടക്കമായത്.

മാസങ്ങൾക്ക് മുൻപാണ് വാഹനമിടിച്ച് പാലത്തിന്റെ ഒരു ഭാഗത്തെ കൈവരികൾ തകർന്നത്. അതിന് ശേഷം കയർ ഉപയോഗിച്ചുള്ള താൽക്കാലിക സുരക്ഷാ സംവിധാനം മാത്രമാണ് ഇവിടെ ഒരുക്കിയിരുന്നത്. ഇത് വലിയ അപകട സാധ്യതയ്ക്കാണ് വഴിവെച്ചിരുന്നത്. വിദ്യാലയങ്ങൾ തുറക്കുകയും മഴക്കാലം ആരംഭിക്കുകയും ചെയ്തതോടെ, വിദ്യാർത്ഥികൾ അടക്കം നിരവധി കാൽനടയാത്രക്കാർ ആശ്രയിക്കുന്ന പാലത്തിലെ ഈ അവസ്ഥ വലിയ അപകട ഭീഷണിയാണ് ഉയർത്തിയിരുന്നത്. തകർന്ന കൈവരികൾ പുനസ്ഥാപിക്കണമെന്ന ആവശ്യവും ശക്തമായിരുന്നു.

ഈ സാഹചര്യത്തിലാണ് അധികൃതർ അറ്റകുറ്റപ്പണികളുമായി രംഗത്തെത്തിയത്. നിലവിൽ തകർന്ന ഭാഗങ്ങൾ വെൽഡിങ് ചെയ്ത് ഉറപ്പിക്കുന്ന പ്രവൃത്തികൾ തകൃതിയായി പുരോഗമിക്കുകയാണ്. മുൻപ് പ്രളയ സമയത്തും പാലത്തിന്റെ കൈവരികൾ പൂർണ്ണമായി തകർന്ന സാഹചര്യമുണ്ടായിരുന്നു. അന്നും അറ്റകുറ്റപ്പണികൾ മാത്രമാണ് നടത്തിയിരുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *