
Perinthalmanna Radio
Date: 02-06-2026
സംസ്ഥാനത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കാനുള്ള സമയപരിധി ബുധനാഴ്ച അവസാനിക്കും. തിങ്കൾ വൈകിട്ട് അഞ്ച് വരെയുള്ള കണക്കനുസരിച്ച് 4,19,518 പേർ അപേക്ഷ സമർപ്പിച്ചു. 17,698 പേർ സിബിഎസ്ഇയും 1,906 പേർ ഐസിഎസ്ഇ സിലബസും പഠിച്ചവരാണ്. 40,262 വിദ്യാർഥികൾ സ്വന്തം ജില്ലയ്ക്ക് പുറമേ മറ്റു ജില്ലകളിൽ കൂടി അപേക്ഷ നൽകി. എംആർഎസ് സ്കൂളുകളിൽ 1,574 അപേക്ഷ ലഭിച്ചു.
ജൂൺ 8ന് ട്രയൽ അലോട്ട്മെന്റും 15ന് ഒന്നാം അലോട്ട്മെന്റും നടക്കും. ട്രയൽ അലോട്ട്മെന്റിന്റെ അവസരത്തിൽ വിദ്യാർഥികൾക്ക് തെറ്റുകൾ തിരുത്തുന്നതിനും സ്കൂളും വിഷയവും മാറ്റുന്നതിനും അവസരമുണ്ട്. മുഖ്യ അലോട്ട്മെന്റ് പ്രക്രിയക്ക് ശേഷം സപ്ലിമെന്ററി അലോട്ട്മെന്റ് നടത്തും. മാനേജ്മെന്റ്, കമ്യൂണിറ്റി, അൺ എയ്ഡഡ് ക്വാട്ട സീറ്റുകളിലേക്ക് അതാത് സ്കൂളുകളിൽ അപേക്ഷ നൽകണം. ജൂലൈ 2ന് പ്ലസ് വൺ ക്ലാസ് ആരംഭിക്കും. പ്രവേശന നടപടികൾ ആഗസ്ത് 5ന് പൂർത്തിയാകും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
