പട്ടിക്കാട് റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിന് മേൽക്കൂരയില്ലാതെ വലഞ്ഞ് യാത്രക്കാർ

Share to


Perinthalmanna Radio
Date: 22-06-2026

പെരിന്തൽമണ്ണ: നിരവധി യാത്രക്കാർ ദിവസവും ട്രെയിൻ കയറാൻ എത്തുന്ന പട്ടിക്കാട് റെയിൽവേ സ്‌റ്റേഷൻ പ്ലാറ്റ്ഫോമിന് മേൽക്കൂര ഇല്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നു. പ്ലാറ്റ്ഫോമിൽ ചെറിയൊരു ഷെഡ് മാത്രമാണുള്ളത്. ഓരോ ട്രെയിൻ വന്ന് പോകുമ്പോഴും നൂറു കണക്കിന് യാത്രക്കാരാണ് സ്റ്റേഷനിൽ എത്തുന്നത്. വേനൽക്കാലത്തെ വെയിലിൽ നിന്ന് രക്ഷ നേടാൻ പ്ലാറ്റ്ഫോമിന് അടുത്തുള്ള മരങ്ങളുടെ തണലിനെയാണ് ആശ്രയിക്കുന്നത്.

എന്നാൽ മഴ പെയ്താൽ സ്‌റ്റേഷനിൽ എത്തുന്ന എല്ലാവർക്കും കയറി നിൽക്കാൻ മതിയായ മേൽക്കൂര പ്ലാറ്റ് ഫോമിൽ നിർമിച്ചിട്ടില്ല. നേരത്തെ പട്ടിക്കാട് ‌സ്റ്റേഷനിൽ വെയ്റ്റിങ് ഷെൽട്ടറുകൾ സ്ഥാപിക്കുന്ന കാര്യത്തിൽ റെയിൽവേ തീരുമാനം എടുത്തതാണ്. എന്നാൽ ഷെർട്ടർ നിർമാണം നീണ്ടു പോകുന്നതിൽ യാത്രക്കാർക്ക് ആശങ്കയുണ്ട്. പട്ടിക്കാട് സ്റ്റേഷനിൽ പ്ലാറ്റ്ഫോം നീളം കൂട്ടിയപ്പോൾ 12 ൽ കൂടുതൽ കംപാർട്ട്മെന്റുള്ള വണ്ടികൾ സ്റ്റേഷൻ ബിൽഡിങ് വിട്ട് ഏറെ മുന്നോട്ട് കയറ്റിയാണ് നിർത്തുന്നത്. അത് കൊണ്ട് തന്നെ മേൽക്കൂര ഇല്ലാത്ത പ്ലാറ്റ്ഫോമിൽ മഴ നനഞ്ഞ് ട്രെയിൻ കയറേണ്ട അവസ്ഥ യാണ്. ആവശ്യത്തിന് വെയ്‌റ്റിങ് ഷെൽട്ടറുകൾ ഇല്ലാത്തതിനാൽ മഴയത്ത് യാത്രക്കാർ ഇറങ്ങാനും കയറാനും ഏറെ പ്രയാസപ്പെടുന്നു.

ഇത് സംബന്ധിച്ച് ട്രെയിൻ ടൈം ചീഫ് കോഡിനേറ്റർ സലിം ചുങ്കത്തിന്റെ നേതൃത്വത്തിൽ റെയിൽ പാലക്കാട് ഡിവിഷൻ അധികൃതർക്ക് വിവരങ്ങൾ കൈമാറിയിരുന്നു. ഇക്കാര്യത്തിൽ ഡിവിഷനൽ റെയിൽവേ മാനേജർ അനുകൂലമായ മറുപടിയും നൽകിയതാണ്. എന്നാൽ പ്ലാറ്റ്ഫോമിന് ഇനിയും മേൽക്കുര പണിതില്ലെന്ന് മാത്രം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————

®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *