Local

ചെറിയ മഴയിലും ചോർന്നൊലിച്ച് പെരിന്തൽമണ്ണ മൂസക്കുട്ടി ബസ് സ്റ്റാൻഡ്

Local

ചെറിയ മഴയിലും ചോർന്നൊലിച്ച് പെരിന്തൽമണ്ണ മൂസക്കുട്ടി ബസ് സ്റ്റാൻഡ്

Perinthalmanna RadioDate: 19-05-2026 പെരിന്തൽമണ്ണ: നഗരത്തിലെ പ്രധാന യാത്രാ കേന്ദ്രമായ മൂസക്കുട്ടി സ്മാരക മുനിസിപ്പൽ ബസ് സ്റ്റാൻഡ് ചെറിയ മഴയിൽ പോലും ചോർന്നൊലിക്കുന്നത് യാത്രക്കാർക്കും വ്യാപാരികൾക്കും കടുത്ത ദുരിതമാകുന്നു. മഴ പെയ്യുമ്പോൾ കെട്ടിടത്തിനുള്ളിലേക്ക് വ്യാപകമായി വെള്ളം ഇറങ്ങുന്ന അവസ്ഥയാണ് നിലവിലുള്ളത്.വെള്ളം ഒന്നിച്ച് താഴേക്ക് പതിക്കാതിരിക്കാൻ മുകൾഭാഗത്ത് പ്ലാസ്റ്റിക് ഷീറ്റുകൾ കെട്ടിവെച്ച് താൽക്കാലിക പരിഹാരം കണ്ടിരുന്നെങ്കിലും, ഇതും മറികടന്ന് വെള്ളം താഴേക്ക് കുത്തിയൊലിക്കുകയാണ്. മഴവെള്ളം കടകളിലേക്ക് തെറിക്കാതിരിക്കാനും സാധനങ്ങൾ നശിക്കാതിരിക്കാനും ചോർച്ചയുള്ള ഭാഗങ്ങളിൽ പാത്രങ്ങൾ വെച്ചാണ് വ്യാപാരികൾ നിലവിൽ പിടിച്ചുനിൽക്കുന്നത്.കൂടാതെ, കെട്ടിടത്തിന്റെ ചോർച്ച ശ്രദ്ധിക്കാതെ ഇതുവഴി പോകുന്ന കാൽനടയാത്രക്കാർ, നിലത്ത് തളം കെട്ടിക്കിടക്കുന്ന വെള്ളത്തിൽ തെന്നി വീഴുന്ന സാഹചര്യവും നിലനിൽക്കുന്ന...
എസ്എസ്എൽസി സേ പരീക്ഷ ജൂൺ 10 മുതൽ 17 വരെ

Local

എസ്എസ്എൽസി സേ പരീക്ഷ ജൂൺ 10 മുതൽ 17 വരെ

Perinthalmanna RadioDate: 19-05-2026 തിരുവനന്തപുരം ∙ എസ്എസ്എൽസിയിൽ ഉപരി പഠന യോഗ്യത നേടാനാകാത്തവർക്കായി സേ പരീക്ഷ ജൂൺ 10 മുതൽ 17 വരെ നടക്കും.പരീക്ഷ എഴുതിയ സ്കൂളുകളിലെ പ്രഥമാധ്യാപകർക്ക് ഇന്നു മുതൽ 22 വരെ അപേക്ഷ നൽകാം. പരീക്ഷാഭവൻ വെബ്സൈറ്റിൽ നിന്ന് ഫോം ഡൗൺലോഡ് ചെയ്തു പൂരിപ്പിച്ച് പരീക്ഷാ ഫലത്തിന്റെ പ്രിന്റൗട്ടും ഫീസും അടക്കമാണ് നൽകേണ്ടത്.ഓരോ വിഷയത്തിനും 100 രൂപയാണ് ഫീസ്. 3 വിഷയങ്ങൾക്ക് വരെ സേ പരീക്ഷ എഴുതാം. ആരോഗ്യ പ്രശ്നങ്ങൾ, ഉറ്റവരുടെ മരണം തുടങ്ങിയവ മൂലം പരീക്ഷ എഴുതാനാകാതെ വന്നവർക്കും യുദ്ധ സാഹചര്യത്തിൽ പരീക്ഷ നടത്താത്ത ഗൾഫ് രാജ്യങ്ങളിലെ കുട്ടികൾക്കും മൂന്നിലേറെ വിഷയങ്ങൾ എഴുതാനാകും.ഇതിന്റെ സാക്ഷ്യപത്രങ്ങൾ പരീക്ഷാ കേന്ദ്രങ്ങളിലെ ചീഫ് സൂപ്രണ്ട് സാക്ഷ്യപ്പെടുത്തണം. ജൂൺ അവസാന വാരം ഫലം പ്രഖ്യാപിക്കും. സേ പരീക്ഷയിൽ പുനർ മൂല്യനിർണയമില്ല. ...............................................കൂടുതൽ വാർത...
അപകടകാരികളായ തെരുവ് നായകളെ കൊല്ലാൻ  സുപ്രിം കോടതിയുടെ അനുമതി

Local

അപകടകാരികളായ തെരുവ് നായകളെ കൊല്ലാൻ  സുപ്രിം കോടതിയുടെ അനുമതി

Perinthalmanna RadioDate: 19-05-2026 തെരുവുനായ ആക്രമണത്തില്‍ സുപ്രധാന വിധിയുമായി സുപ്രീംകോടതി. അപകടകാരികളായ നായ്ക്കളെ കൊല്ലാമെന്നാണ് സുപ്രീംകോടതി നിര്‍ദ്ദേശം. നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടി എടുക്കരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. എബിസി ചട്ടങ്ങള്‍ കര്‍ശനമായി നടപ്പിലാക്കണമെന്നും പറയുന്നു. സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് പരിഷ്‌കരിക്കണമെന്ന അപേക്ഷകള്‍ തള്ളി.രാജ്യത്തെ തെരുവ് നായ ആക്രമണങ്ങളുടെ കണക്ക് നിരത്തിയാണ് സ്വമേധയാ എടുത്ത കേസിലെ സുപ്രീംകോടതിയുടെ വിധി. കേസില്‍ സുപ്രധാനമായ നിര്‍ദ്ദേശങ്ങള്‍ സുപ്രീംകോടതി നല്‍കി. അതിലൊന്നാണ് എബിസി ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണം എന്നത്. ഇതില്‍ വീഴ്ച വരുത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി എടുക്കും. അപകടകാരികളായ നായ്ക്കളെ കൊല്ലാം. നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ എഫ്‌ഐആറോ ക്രിമിനല്‍...
ഇന്ധനവില വീണ്ടും കൂട്ടി; ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ വർധന

Local

ഇന്ധനവില വീണ്ടും കൂട്ടി; ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ വർധന

Perinthalmanna RadioDate: 19-05-2026 രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി കേന്ദ്രസർക്കാർ. പെട്രോൾ ലിറ്ററിന് 86 പൈസയും ഡീസലിന് 83 പൈസയുമാണ് വർധിപ്പിച്ചത്. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംതവണയാണ് കേന്ദ്രം ഇന്ധനവില വർധിപ്പിക്കുന്നത്. കൊച്ചിയിൽ പെട്രോളിന് 109.60 രൂയും ഡീസലിന് 98.45 രൂപയുമാണ് നിലവിലെ വില.പെട്രോളിനും ഡീസലിനും ലിറ്ററിന്‌ മൂന്ന്‌ രൂപയുടെ വർധനവാണ്‌ കഴിഞ്ഞ ദിവസം വരുത്തിയത്‌. പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന്‌ 15 രൂപയുടെയെങ്കിലും വർധനവാണ്‌ പൊതുമേഖലാ എണ്ണക്കമ്പനികൾ താൽപ്പര്യപ്പെടുന്നത്‌. ഒറ്റയടിക്ക്‌ വില കൂട്ടുന്നത്‌ വലിയ ജനരോഷത്തിന്‌ ഇടയാക്കുമെന്നതിനാൽ ഘട്ടംഘട്ടമായി അടിച്ചേൽപ്പിക്കാനാണ് കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നത്‌.റഷ്യ– ഉക്രയ്‌ൻ സംഘർഷത്തെ തുടർന്ന്‌ 2022ൽ ക്രൂഡോയിൽ വില ഉയർന്നപ്പോഴും സമാനമായ തന്ത്രമാണ്‌ കേന്ദ്രസർക്കാർ പയറ്റിയത്‌. 2022 മാർച്ച്‌ 22 മുതൽ ഏപ്രിൽ 16 വരെ 14 വട്ടം ഇന്ധന വില വർധിപ്...
KSRTC-യിൽ സ്ത്രീകൾക്ക് സൗജന്യയാത്ര; ആശങ്കയിൽ സ്വകാര്യ ബസുകൾ

Local

KSRTC-യിൽ സ്ത്രീകൾക്ക് സൗജന്യയാത്ര; ആശങ്കയിൽ സ്വകാര്യ ബസുകൾ

Perinthalmanna RadioDate: 19-05-2026 പെരിന്തൽമണ്ണ: യാത്രക്കാരുടെ കുറവുകൊണ്ട് ഇപ്പോഴേ കഷ്ടത്തിലായ സ്വകാര്യ ബസ് വ്യവസായത്തിന് കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്കു പ്രഖ്യാപിച്ച സൗജന്യ യാത്രാപദ്ധതി വൻ തിരിച്ചടിയാകുമെന്ന് ആശങ്ക. 15 വർഷത്തിനിടെ 25,500 ബസുകൾ സർവീസ് നിർത്തുകയും 35,000 പേർക്ക് തൊഴിൽ നഷ്ടപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് പുതിയ പ്രതിസന്ധി.യാത്രക്കാർ ഇനിയും കുറഞ്ഞാൽ സർവീസ് നിർത്തുകയല്ലാതെ വഴിയില്ലെന്ന് ബസ് ഉടമകൾ പറയുന്നു. നിലവിൽ സ്വകാര്യ ബസുകളിലെ യാത്രക്കാരിൽ പകുതിയിലധികം സ്ത്രീകളാണ്. സൗജന്യയാത്ര നടപ്പാകുന്നതോടെ അവർ കെ.എസ്.ആർ.ടി.സിയിലേക്ക് മാറും. ഇതോടെ സ്വകാര്യ ബസുകളുടെ വരുമാനം വീണ്ടും കുറയും.ഇപ്പോൾത്തന്നെ പ്രതിദിന വരുമാനത്തിന്റെ 60 ശതമാനം ഡീസലിനാണ് ഉപയോഗിക്കുന്നത്. വരുമാനം പകുതിയായാൽ ഡീസൽ നിറയ്ക്കാൻ പോലുമുള്ള പണം ലഭിക്കില്ല. ഇന്ധനം നിറയ്ക്കാനും തൊഴിലാളികൾക്ക് വേതനംനൽകാനും പണമില്ലാതെ ബസുക...
മലപ്പുറം ജില്ലക്ക് 4 മന്ത്രിമാർ; വികസന പ്രതീക്ഷയോടെ ജില്ല

Local

മലപ്പുറം ജില്ലക്ക് 4 മന്ത്രിമാർ; വികസന പ്രതീക്ഷയോടെ ജില്ല

Perinthalmanna RadioDate: 18-05-2026 മലപ്പുറം : 10 വർഷത്തിന് ശേഷം ജില്ലക്ക് വീണ്ടും കൂടുതൽ മന്ത്രിമാർ. മലപ്പുറത്ത് നിന്ന് 85,327 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിൽ നിയമസഭയിൽ എത്തിയ മുസ്ലിം ലീഗിലെ പി.കെ. കുഞ്ഞാലിക്കുട്ടി, വേങ്ങരയിൽ നിന്ന് 30,325 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച കെ.എം. ഷാജി, ഏറനാട്ടിൽ നിന്ന് 41,289 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച പി.കെ. ബഷീർ, കോൺഗ്രസ് പ്രതിനിധിയായി വണ്ടൂരിൽ നിന്ന് 47,939 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ ജയിച്ച എ.പി. അനിൽ കുമാർ എന്നിവരാണ് ജില്ലയിൽ നിന്ന് മന്ത്രി പദത്തിൽ എത്തിയത്.കൂടുതൽ മന്ത്രിമാർ ലഭിച്ചതിൽ പ്രതീക്ഷയിലാണ് ജില്ലയിലെ വികസന രംഗം. വ്യവസായം, വിദ്യാഭ്യാസം, ടൂറിസം, ആരോഗ്യ രംഗങ്ങളിൽ വികസന മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്. ആരോഗ്യ മേഖലയിൽ മഞ്ചേരി മെഡിക്കൽ കോളജ്, നിലമ്പൂർ, പെരിന്തൽമണ്ണ, തിരൂർ ജില്ല ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ എന്നിവയുടെ അടിസ്ഥാന സൗകര്യ വികസന...
വിദ്യാർഥിയുടെ ആത്മഹത്യ: പ്രഥമാധ്യാപികയെയും ക്ലാസ് ടീച്ചറെയും ചുമതലകളിൽ നിന്ന് ഒഴിവാക്കി
Local

വിദ്യാർഥിയുടെ ആത്മഹത്യ: പ്രഥമാധ്യാപികയെയും ക്ലാസ് ടീച്ചറെയും ചുമതലകളിൽ നിന്ന് ഒഴിവാക്കി

Perinthalmanna RadioDate: 18-05-2026 പെരിന്തൽമണ്ണ: പെരിന്തൽമണ്ണ പ്രസന്റേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ തേജസിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സ്കൂൾ സംയുക്ത സമിതി നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി പ്രഥമാധ്യാപികയെയും ക്ലാസ് ടീച്ചറെ യും സ്‌കൂളിലെ എല്ലാ ചുമതലകളിൽ നിന്നും മാറ്റി നിർത്താൻ സ്‌കൂൾ മാനേജ്‌മെന്റ് തീരുമാനിച്ചു. എസ്.എഫ്.ഐ. ഉൾപ്പെടെയുള്ള വിദ്യാർഥി സംഘടകൾ നടത്തിയ ശക്തമായ പ്രതിഷേധത്തിന് ഒടുവിലാണ് മാനേജ്മെന്റ്റ് സംയുക്ത സമിതിയെ വെച്ച് അന്വേഷണം നടത്തിയത്.പി.ടി.എ. ഉൾപ്പെട്ട സംയുക്ത സമിതി നൽകിയ അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് നടപടി ഉണ്ടായിരിക്കുന്നത്. ഇതിന് പുറമേ തേജസിൻ്റെ മരണത്തിന് ഉത്തരവാദികളായ അധ്യാപകർക്ക് എതിരേ നിയമ നടപടികൾ സ്വീകരിക്കണമെന്ന് പെരിന്തൽമണ്ണയിൽ ചേർന്ന ജനകീയ കൂട്ടായ്മയും ആവശ്യപ്പെട്ടിരുന്നു. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പോലീസ്, വിദ്യാഭ്യാസ വകുപ്പ് അധി...
ജൂൺ 15 മുതൽ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര; പ്രഖ്യാപനവുമായി മുഖ്യമന്ത്രി

Local

ജൂൺ 15 മുതൽ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര; പ്രഖ്യാപനവുമായി മുഖ്യമന്ത്രി

Perinthalmanna RadioDate: 18-05-2026 തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് മുന്നോട്ടു വെച്ച അഞ്ച് ഗ്യാരണ്ടികൾ സംബന്ധിച്ച് ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ തീരുമാനം കൈക്കൊണ്ടതായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ആദ്യ കാബിനറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര ജൂൺ 15 മുതൽ നടപ്പിലാക്കും. വയോജനങ്ങൾക്കായുള്ള പ്രത്യേക വകുപ്പ് രൂപീകരിക്കും. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്ത് വയോജനങ്ങൾക്കുവേണ്ടി പ്രത്യേകം വകുപ്പ് രൂപീകരിക്കുന്നത്. ഏറ്റവും നന്നായി ഈ വകുപ്പ് നടപ്പിലാക്കിയ രാജ്യം ജപ്പാനാണ്, അവരുടെ മോഡൽ പരിശോധിച്ചായിരിക്കും ഇവിടെ ആ വകുപ്പ് കൊണ്ടുവരിക.ഈ രണ്ട് ഗ്യാരണ്ടികളാണ് ഏറ്റവും ആദ്യം നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുള്ള ഗ്യാരണ്ടികൾ. 'സമരം അവസാനിപ്പിക്കുന്നതിന് മുമ്പും, അവസാനിപ്പിക്കുന്ന ദിവസവും ആശ വർക്കർമാരുടെ സമരപ്പന്തലിൽ പോയ ആളാണ് ഞാൻ. ആദ്യ...
മുഖ്യമന്ത്രിയായി വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു

Local

മുഖ്യമന്ത്രിയായി വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു

Perinthalmanna RadioDate: 18-05-2026 തിരുവനന്തപുരം: ഒഴുകിയെത്തിയ ജനസാഗരത്തെ സാക്ഷി നിർത്തി കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിങ്ങിനിറഞ്ഞ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവണർ രാജേന്ദ്ര വിശ്വനാഥ് അർലെക്കർ മുമ്പാകെയാണ് സത്യവാചകം ചൊല്ലിയത്. ദൈവ നാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.അടുത്തത് മന്ത്രിസഭയിലെ രണ്ടാമനായ മുസ്‍ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഊഴമായിരുന്നു. അദ്ദേഹവും ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു.ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് തൊട്ടുപിന്നാലെ സത്യപ്രതിജ്ഞ ചെയ്തത്. നാലാമതായി കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന്റെ ഊഴമായിരുന്നു. കെ. മുരളീധരൻ, മോൻസ് ജോസഫ് എന്നിവരാണ് അടുത്തതായി സത്യപ്രതിജ്ഞ ചെയ്തത്.വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കാൻ തെരുവിലിറങ്ങിയ ജനസഹസ്രങ്ങളുടെ തുടർച്ചപോലെഇന്നലെ ഉച്ചമുതൽ വൻ ജ...
ഇനി യു.ഡി.എഫ് സർക്കാർ;
മുഖ്യമന്ത്രിക്കൊപ്പം 20 മന്ത്രിമാരും ഇന്ന് അധികാരമേൽക്കും

Local

ഇനി യു.ഡി.എഫ് സർക്കാർ;
മുഖ്യമന്ത്രിക്കൊപ്പം 20 മന്ത്രിമാരും ഇന്ന് അധികാരമേൽക്കും

Perinthalmanna RadioDate: 18-05-2026 തിരുവനന്തപുരം ∙ മാരത്തൺ ചർച്ചകൾക്കൊടുവിൽ മുഴുവൻ മന്ത്രിമാരെയും നിശ്ചയിച്ച് യുഡിഎഫ് ഇന്ന് അധികാരത്തിലേക്ക്. രാവിലെ 10നു സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശന്റെ നേതൃത്വത്തിലുള്ള 21 അംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യും. മുഖ്യമന്ത്രിയടക്കം 14 പേർ ആദ്യമായി മന്ത്രിമാരാകുന്നവരാണ്. മന്ത്രിമാരുടെ പട്ടിക സതീശൻ ഗവർണർ രാജേന്ദ്ര ആർലേക്കർക്കു കൈമാറി.ആറു പതിറ്റാണ്ടിനു ശേഷമാണ് യുഡിഎഫിന്റെ പൂർണ മന്ത്രിസഭ ഒന്നിച്ചു സത്യപ്രതിജ്ഞ ചെയ്യുന്നതെന്നു സതീശൻ പറഞ്ഞു. പട്ടികയിൽ 2 വനിതകളുണ്ട്. കോൺഗ്രസിന് എക്കാലത്തെയും വലിയ അംഗബലമാണ് ഇക്കുറി– മുഖ്യമന്ത്രിയടക്കം 12 പേർ. മുസ്‌ലിം ലീഗിന് 5 മന്ത്രിമാരും കേരള കോൺഗ്രസ്, ആർഎസ്പി, സിഎംപി, കേരള കോൺഗ്രസ് (ജേക്കബ്) എന്നിവയ്ക്ക് ഓരോ മന്ത്രി വീതവുമാണ്. വകുപ്പുകളിലുള്ള അന്തിമ തീരുമാനം സത്യപ്രതിജ്ഞയ്ക്കു ശേഷം സതീശൻ ഗവർണറെ അറിയിക്കും. സത്യ...