ലഹരിമുക്ത മണ്ഡലമാകാൻ പെരിന്തൽമണ്ണ; ആഭ്യന്തരമന്ത്രി 17-ന് പെരിന്തൽമണ്ണയിൽ

Share to


Perinthalmanna Radio
Date: 03-07-2026

പെരിന്തൽമണ്ണ : ആഭ്യന്തര വകുപ്പിന്റെ ലഹരിക്കെതിരായ ഓപ്പറേഷന്റെ ഭാഗമായി മന്ത്രി രമേശ് ചെന്നിത്തല 17ന് പെരിന്തൽമണ്ണയിലെത്തും. ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ പെരിന്തൽമണ്ണ നിയോജക മണ്ഡലംതല ഉദ്ഘാടനം അദ്ദേഹം നിർവഹിക്കും.

പെരിന്തൽമണ്ണ നിയോജക മണ്ഡലത്തെ ലഹരിമുക്ത മണ്ഡലമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ള ജനകീയ പ്രവർത്തനങ്ങൾക്ക് ഇതോടെ തുടക്കമാവുമെന്ന് നജീബ് കാന്തപുരം എംഎൽഎ അറിയിച്ചു. ഇതിനായി തുടർ പ്രവർത്തനങ്ങൾക്ക് രൂപം നൽകും. വിദ്യാർഥികളുടെയും യുവജനങ്ങളുടെയും നേതൃത്വത്തിൽ തൂഫാൻ വോറിയേഴ്‌സിനു രൂപം നൽകും.

17ലെ പരിപാടിക്കു മുന്നോടിയായി എല്ലാ പഞ്ചായത്തുകളിലും നഗരസഭയിലും പ്രത്യേക ഗ്രാമസഭകൾ വിളിച്ചുചേർക്കാൻ ഇതു സംബന്ധിച്ചു ചേർന്ന യോഗം തീരുമാനിച്ചു.

പഞ്ചായത്ത് തലങ്ങളിൽ വിളംബര ജാഥകൾ സംഘടിപ്പിക്കും. ക്ലബ്ബുകളുടെ നേതൃത്വത്തിൽ തൂഫാൻ ഷൂട്ടൗട്ട് മേളകൾ സംഘടിപ്പിക്കും. ഹൈസ്‌കൂൾ, ഹയർസെക്കൻഡറി സ്‌കൂളുകളിൽ പ്രത്യേക അസംബ്ലി വിളിച്ചുചേർക്കും. എംഎൽഎയുടെ നേതൃത്വത്തിൽ ക്യാംപസ് റെയ്ഡ് നടത്തും. ഫ്ലാഷ്മോബ്, രചനാ മത്സരങ്ങൾ, റീൽസ് മത്സരങ്ങൾ, ഷോർട്ട് ഫിലിം കോംപറ്റീഷൻ, മാരത്തൺ, പ്രഭാതസവാരി, ചിത്രരചന മത്സരം എന്നിവ സംഘടിപ്പിക്കും.

ആലോചനായോഗം നജീബ് കാന്തപുരം എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ പച്ചീരി സുരയ്യ ഫാറൂഖ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ നജ്മ തബ്ഷീറ, നഗരസഭാ ഉപാധ്യക്ഷൻ എം.ബി.ഫസൽ മുഹമ്മദ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ഷഹീന മോൾ, ആയിശ മേക്കോട്ടിൽ, സുലൈഖ കരിമ്പന, പെരിന്തൽമണ്ണ എസ്എച്ച്ഒ സുമേഷ് സുധാകരൻ, എക്‌സൈസ് ഇൻസ്‌പെക്ടർ അനൂപ്, റിട്ട. എസ്പി യു.അബ്ദുൽ കരീം, തഹസിൽദാർ വേണുഗോപാൽ, ഡോ. പി.ഉണ്ണീൻ തുടങ്ങിയവർ പ്രസംഗിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *