Tag: 030726

ലഹരിമുക്ത മണ്ഡലമാകാൻ പെരിന്തൽമണ്ണ; ആഭ്യന്തരമന്ത്രി 17-ന് പെരിന്തൽമണ്ണയിൽ<br>
Local

ലഹരിമുക്ത മണ്ഡലമാകാൻ പെരിന്തൽമണ്ണ; ആഭ്യന്തരമന്ത്രി 17-ന് പെരിന്തൽമണ്ണയിൽ

Perinthalmanna RadioDate: 03-07-2026 പെരിന്തൽമണ്ണ : ആഭ്യന്തര വകുപ്പിന്റെ ലഹരിക്കെതിരായ ഓപ്പറേഷന്റെ ഭാഗമായി മന്ത്രി രമേശ് ചെന്നിത്തല 17ന് പെരിന്തൽമണ്ണയിലെത്തും. ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ പെരിന്തൽമണ്ണ നിയോജക മണ്ഡലംതല ഉദ്ഘാടനം അദ്ദേഹം നിർവഹിക്കും.പെരിന്തൽമണ്ണ നിയോജക മണ്ഡലത്തെ ലഹരിമുക്ത മണ്ഡലമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ള ജനകീയ പ്രവർത്തനങ്ങൾക്ക് ഇതോടെ തുടക്കമാവുമെന്ന് നജീബ് കാന്തപുരം എംഎൽഎ അറിയിച്ചു. ഇതിനായി തുടർ പ്രവർത്തനങ്ങൾക്ക് രൂപം നൽകും. വിദ്യാർഥികളുടെയും യുവജനങ്ങളുടെയും നേതൃത്വത്തിൽ തൂഫാൻ വോറിയേഴ്‌സിനു രൂപം നൽകും.17ലെ പരിപാടിക്കു മുന്നോടിയായി എല്ലാ പഞ്ചായത്തുകളിലും നഗരസഭയിലും പ്രത്യേക ഗ്രാമസഭകൾ വിളിച്ചുചേർക്കാൻ ഇതു സംബന്ധിച്ചു ചേർന്ന യോഗം തീരുമാനിച്ചു.പഞ്ചായത്ത് തലങ്ങളിൽ വിളംബര ജാഥകൾ സംഘടിപ്പിക്കും. ക്ലബ്ബുകളുടെ നേതൃത്വത്തിൽ തൂഫാൻ ഷൂട്ടൗട്ട് മേളകൾ സംഘടിപ്പിക്കും. ഹൈസ്‌കൂൾ, ഹയർ...
പെരിന്തൽമണ്ണയിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; സ്കൂട്ടർ യാത്രികൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
Local

പെരിന്തൽമണ്ണയിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; സ്കൂട്ടർ യാത്രികൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

Perinthalmanna RadioDate: 03-07-2026 പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ട്രാഫിക് ജംഗ്ഷനിൽ ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ചെത്തല്ലൂർ സ്വദേശിയായ യാത്രക്കാരനാണ് വൻ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത്. പരിക്കേറ്റ ഇയാളെ പെരിന്തൽമണ്ണ മൗലാനാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മണ്ണാർക്കാട് ഭാഗത്ത് നിന്നും വന്ന ടോറസ് ലോറിക്കടിയിലേക്ക് സ്കൂട്ടർ അകപ്പെടുകയായിരുന്നു. ഇരു വാഹനങ്ങളും പട്ടാമ്പി റോഡിലേക്ക് തിരിയുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ടോറസ് ലോറിയുടെ ഡ്രൈവർക്ക് കാണാൻ സാധിക്കാത്ത വിധത്തിൽ സ്കൂട്ടർ പെട്ടെന്ന് വെട്ടിത്തിരിച്ചതാണ് അപകടത്തിന് കാരണമായതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.അപകടം നടന്ന ഉടൻ തന്നെ സ്ഥലത്തെത്തിയ പെരിന്തൽമണ്ണ പോലീസും നാട്ടുകാരും ചേർന്ന് അതിവേഗം രക്ഷാപ്രവർത്തനം നടത്തി. ലോറിക്കടിയിൽ കുടുങ്ങിയ സ്കൂട്ടർ നാട്ടുകാർ ചേർന്നാണ് വലിച്ചു ...
പുത്തനങ്ങാടിയിൽ നിന്ന് 14 കിലോ കഞ്ചാവ് പിടികൂടി;  പ്രധാന പ്രതിയും സംഘവും ഒളിവില്‍<br>
Local

പുത്തനങ്ങാടിയിൽ നിന്ന് 14 കിലോ കഞ്ചാവ് പിടികൂടി;  പ്രധാന പ്രതിയും സംഘവും ഒളിവില്‍

Perinthalmanna RadioDate: 03-07-2026 പെരിന്തൽമണ്ണ: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി മലപ്പുറം ആന്റി നാർക്കോട്ടിക് സ്പെഷൽ എക്സൈസ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ 14 കിലോ കഞ്ചാവ് പിടിച്ചെടുത്തു.ഇൻസ്പെക്ടർ ജയേഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണിത്. കഞ്ചാവ് വിൽപ്പനയ്ക്കായി സൂക്ഷിച്ച സക്കീറും സംഘവും താമസിക്കുന്ന പുത്തനങ്ങാടി മാലാപറമ്പ് കുരിശിൻചോട് ഭാഗങ്ങളിലെ വീടുകളിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ശേഖരം കണ്ടെത്തിയത്.എക്സൈസ് ഉദ്യോഗസ്ഥരുടെ സ്കൂട്ടർ ഇടിച്ചു തെറിപ്പിച്ച്‌ രക്ഷപ്പെട്ട പ്രതി സക്കീറും സംഘവും ഒളിവിലാണ്. സക്കീറിനെ പ്രതി ചേർത്ത് കേസെടുത്ത പോലീസ് സംഘത്തിലെ മറ്റാളുകൾക്കായി അന്വേഷണം ഊർജിതമാക്കി.സക്കീറിനെതിരേ പെരിന്തൽമണ്ണ എക്സൈസിലും ഒറ്റപ്പാലം പോലീസിലും മയക്കുമരുന്ന് കേസുകളുണ്ട്. ഓപ്പറേഷൻ തണ്ടറിന്റെ പരിശോധന ശക്തമായി തുടരുമെന്ന് എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു.എക്സൈസ് ഇൻസ്പെക്ട...
സ്പെയ്നും പോർച്ചുഗലും ലോകകപ്പ് പ്രീ-ക്വാർട്ടറിൽ<br>
Local

സ്പെയ്നും പോർച്ചുഗലും ലോകകപ്പ് പ്രീ-ക്വാർട്ടറിൽ

Perinthalmanna RadioDate: 03-07-2026 ഫിഫ ലോകകപ്പ് റൗണ്ട് ഓഫ് 32 പോരാട്ടങ്ങളിൽ ഉജ്ജ്വല വിജയത്തോടെ സ്പെയ്നും പോർച്ചുഗലും പ്രീ-ക്വാർട്ടറിൽ പ്രവേശിച്ചു. ആവേശകരമായ മത്സരത്തിൽ ക്രൊയേഷ്യയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് (2-1) പോർച്ചുഗൽ കീഴടക്കിയപ്പോൾ, എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് (3-0) ഓസ്ട്രിയയെ തകർത്താണ് സ്പെയിൻ തങ്ങളുടെ വരവറിയിച്ചത്. ഇതോടെ ജൂലൈ ഏഴിനു നടക്കുന്ന തീപാറുന്ന പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ സ്പെയിനും പോർച്ചുഗലും നേർക്കുനേർ ഏറ്റുമുട്ടും.*പോർച്ചുഗലിന്റെ ഉജ്ജ്വല തിരിച്ചുവരവ്*ടൊറന്റോയിൽ നടന്ന മത്സരത്തിൽ പിന്നിൽ നിന്ന ശേഷമാണ് പോർച്ചുഗൽ ക്രൊയേഷ്യയെ പരാജയപ്പെടുത്തിയത്. ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്ന ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ, 53–ാം മിനിറ്റിൽ ഇവാൻ പെരിസിച്ചിലൂടെ ക്രൊയേഷ്യ മത്സരത്തിൽ ആദ്യം ലീഡെടുത്തു. ജോസിപ് സ്റ്റാനിസിച് നൽകിയ ക്രോസ് വലയിലെത്തിച്ചാണ് ...