പെരിന്തൽമണ്ണയിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; സ്കൂട്ടർ യാത്രികൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

Share to

Perinthalmanna Radio
Date: 03-07-2026

പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ട്രാഫിക് ജംഗ്ഷനിൽ ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ചെത്തല്ലൂർ സ്വദേശിയായ യാത്രക്കാരനാണ് വൻ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത്. പരിക്കേറ്റ ഇയാളെ പെരിന്തൽമണ്ണ മൗലാനാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മണ്ണാർക്കാട് ഭാഗത്ത് നിന്നും വന്ന ടോറസ് ലോറിക്കടിയിലേക്ക് സ്കൂട്ടർ അകപ്പെടുകയായിരുന്നു. ഇരു വാഹനങ്ങളും പട്ടാമ്പി റോഡിലേക്ക് തിരിയുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ടോറസ് ലോറിയുടെ ഡ്രൈവർക്ക് കാണാൻ സാധിക്കാത്ത വിധത്തിൽ സ്കൂട്ടർ പെട്ടെന്ന് വെട്ടിത്തിരിച്ചതാണ് അപകടത്തിന് കാരണമായതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

അപകടം നടന്ന ഉടൻ തന്നെ സ്ഥലത്തെത്തിയ പെരിന്തൽമണ്ണ പോലീസും നാട്ടുകാരും ചേർന്ന് അതിവേഗം രക്ഷാപ്രവർത്തനം നടത്തി. ലോറിക്കടിയിൽ കുടുങ്ങിയ സ്കൂട്ടർ നാട്ടുകാർ ചേർന്നാണ് വലിച്ചു പുറത്തെടുത്തത്. യാത്രികന് നിസാര പരിക്കുകൾ മാത്രമാണുള്ളത്.

അപകടത്തെ തുടർന്ന് പെരിന്തൽമണ്ണ ട്രാഫിക് ജംഗ്ഷനിൽ ഏറെ നേരം ഗതാഗത തടസ്സമുണ്ടായി. ലോറിക്കടിയിൽ പെട്ടിട്ടും യാത്രികൻ യാതൊരുവിധ ജീവാപായങ്ങളുമില്ലാതെ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് നാട്ടുകാരും സമീപത്തെ വ്യാപാരികളും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *