
Perinthalmanna Radio
Date: 03-07-2026
പെരിന്തൽമണ്ണ: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി മലപ്പുറം ആന്റി നാർക്കോട്ടിക് സ്പെഷൽ എക്സൈസ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ 14 കിലോ കഞ്ചാവ് പിടിച്ചെടുത്തു.
ഇൻസ്പെക്ടർ ജയേഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണിത്. കഞ്ചാവ് വിൽപ്പനയ്ക്കായി സൂക്ഷിച്ച സക്കീറും സംഘവും താമസിക്കുന്ന പുത്തനങ്ങാടി മാലാപറമ്പ് കുരിശിൻചോട് ഭാഗങ്ങളിലെ വീടുകളിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ശേഖരം കണ്ടെത്തിയത്.
എക്സൈസ് ഉദ്യോഗസ്ഥരുടെ സ്കൂട്ടർ ഇടിച്ചു തെറിപ്പിച്ച് രക്ഷപ്പെട്ട പ്രതി സക്കീറും സംഘവും ഒളിവിലാണ്. സക്കീറിനെ പ്രതി ചേർത്ത് കേസെടുത്ത പോലീസ് സംഘത്തിലെ മറ്റാളുകൾക്കായി അന്വേഷണം ഊർജിതമാക്കി.
സക്കീറിനെതിരേ പെരിന്തൽമണ്ണ എക്സൈസിലും ഒറ്റപ്പാലം പോലീസിലും മയക്കുമരുന്ന് കേസുകളുണ്ട്. ഓപ്പറേഷൻ തണ്ടറിന്റെ പരിശോധന ശക്തമായി തുടരുമെന്ന് എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു.
എക്സൈസ് ഇൻസ്പെക്ടറോടൊപ്പം അസിസ്റ്റന്റ് ഇൻസ്പെക്ടർ ആസിഫ് ഇഖ്ബാൽ, പ്രിവന്റീവ് ഓഫീസർ കെ.എസ്. അരുൺകുമാർ, പ്രഭാകരൻ പള്ളത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ. നിബുൺ, കെ. സബീർ, കെ. വിനീത്, നൗഫൽ പഴേടത്ത്, കെ.വി. അനീസ് ബാബു, പി. ശ്രീജിത്ത്, വനിതാ സിവിൽ എക്സൈസ് ഓഫീസർ വി.വി. രൂപിക എന്നിവരും സംഘത്തിലുണ്ടായിരുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
