
Perinthalmanna Radio
Date: 04-06-2026
സംസ്ഥാനത്ത് തെക്കു പടിഞ്ഞാറൻ കാലവർഷം (മൺസൂൺ) ഔദ്യോഗികമായി എത്തിയതായി കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു. കേരളത്തിലും ലക്ഷദ്വീപിലും വരും ദിവസങ്ങളിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ജൂൺ 4 മുതൽ ജൂൺ 9 വരെയുള്ള ദിവസങ്ങളിൽ കേരളത്തിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ കാലയളവിൽ ചില പ്രദേശങ്ങളിൽ 7 സെന്റിമീറ്റർ മുതൽ 20 സെന്റിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പ്.
കനത്ത മഴയുടെ പശ്ചാത്തലത്തിൽ വ്യാഴാഴ്ച എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്. വരും ദിവസങ്ങളിലും മഴ ശക്തമായി തുടരും. മഴയുടെ തീവ്രത ക്രമേണ വടക്കൻ കേരളത്തിലേക്ക് വ്യാപിക്കാനാണ് സാധ്യത. ഈ ആഴ്ച അവസാനത്തോടെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലും ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
