
Perinthalmanna Radio
Date: 13-05-2026
ന്യൂഡൽഹി ∙
രാഹുൽ ഗാന്ധി തന്നെ മുന്നിട്ടിറങ്ങിയെങ്കിലും കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ കോൺഗ്രസിന് ഇന്നലെയും കഴിഞ്ഞില്ല. ഇന്നു പ്രഖ്യാപിക്കുമെന്നാണ് നേതൃത്വം നൽകുന്ന സൂചന. ഇന്നലെതന്നെ പ്രഖ്യാപനം വരുമെന്ന് എഐസിസിയിൽനിന്നു സൂചനകളുണ്ടായിരുന്നെങ്കിലും കേരളത്തിലെ മുതിർന്ന നേതാക്കളുമായുള്ള രാഹുലിന്റെ കൂടിക്കാഴ്ച പ്രതീക്ഷിച്ചതിലും വൈകി. രാത്രി എട്ടോടെയാണു മുൻ കെപിസിസി അധ്യക്ഷൻ വി.എം.സുധീരനുമായി കൂടിക്കാഴ്ച നടത്തിയത്.
ജനവികാരം പ്രതിപക്ഷനേതാവ് വി.ഡി.സതീശന് അനുകൂലമാണെന്നു കെ.മുരളീധരൻ രാഹുലിനെ അറിയിച്ചെന്നാണു സൂചന. പരസ്യമായി പറഞ്ഞില്ലെങ്കിലും വി.എം.സുധീരനും ഇതേ നിലപാട് അറിയിച്ചതായി വിവരമുണ്ട്. രാഹുലിനോടു പറഞ്ഞത് വെളിപ്പെടുത്താൻ താൽപര്യപ്പെടുന്നില്ലെന്ന് എം.എം.ഹസൻ പറഞ്ഞൊഴിഞ്ഞു. പുറമേ സമാന നിലപാട് പറഞ്ഞ സുധാകരൻ, കൂടിക്കാഴ്ചയിൽ വേണുഗോപാലിനെ പിന്തുണയ്ക്കുന്ന വാദങ്ങളാണ് ഉയർത്തിയത്. മറ്റൊരു മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഫോണിൽ രാഹുലുമായി സംസാരിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
