
Perinthalmanna Radio
Date: 13-05-2026
പാണ്ടിക്കാട്: കനത്ത കാറ്റിലും മഴയിലും സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണു. ആളപായമില്ല. പാണ്ടിക്കാട് ജി.എം.എൽ.പി സ്കൂൾ കെട്ടിടത്തിന്റെ ഒന്നാം നിലയുടെ മുകളിൽ സ്ഥാപിച്ചിരുന്ന ഷീറ്റുകളാണ് തകർന്നത്. ചൊവ്വാഴ്ച വൈകീട്ട് 4.30ഓടെ പെയ്ത മഴയിലും വീശിയടിച്ച കാറ്റിലുമാണ് അപകട മുണ്ടായത്. മേൽക്കൂരയിൽ സ്ഥാപിച്ച ഇരുമ്പു പൈപ്പുകൾ ഉൾപ്പെടെ ഷീറ്റുകൾ മുഴുവനായി സ്കൂൾ മുറ്റത്തേക്ക് പറന്നു വീഴുകയായിരുന്നു. അവധിക്കാലം ആയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. മൂന്ന് ക്ലാസ് മുറികളുള്ള മേൽക്കൂരക്ക് താഴെയുള്ള വരാന്തയുടെ തൂണുകളും തകർന്നുവീണു. പാണ്ടിക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്, തഹസിൽദാർ, വില്ലേജ് ഓഫിസർ, വൈദ്യുതി വകുപ്പ് ജീവനക്കാർ, വിദ്യാഭ്യാസ വകുപ്പ് അധികൃതർ എന്നിവർ സ്ഥലം സന്ദർശിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
