എസ്എസ്എൽസി, ഹയർ സെക്കൻഡറി മൂല്യ നിർണയം നാളെ മുതൽ

Share to


Perinthalmanna Radio
Date: 15-04-2026

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യ നിർണയം നാളെ ആരംഭിക്കും. എസ്എസ്എൽസിക്ക് 4.14 ലക്ഷം കുട്ടികളുടെ 36 ലക്ഷത്തോളം പേപ്പറുകളാണു മൂല്യനിർണയം നടത്തേണ്ടത്. 70 കേന്ദ്രങ്ങളിലായി 10,500 അധ്യാപകരാണു മൂല്യനിർണയം നടത്തുക. മേയ് മൂന്നാംവാരം ഫലം പ്രഖ്യാപിക്കാനാണു ലക്ഷ്യമിടുന്നത്.

ഹയർ സെക്കൻഡറിയിൽ പ്ലസ് വൺ, പ്ലസ്ടു, പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷകളിലായി 8.7 ലക്ഷത്തോളം വിദ്യാർഥികളുടെ 80 ലക്ഷത്തോളം പേപ്പറുകളും വിഎച്ച്എസ്‌ഇ പരീക്ഷയിലെ മുപ്പതിനായിരത്തോളം വിദ്യാർഥികളുടെ പേപ്പറുകളും മൂല്യനിർണയം നടത്തണം. 89 ക്യാംപുകളിലായി ഇരുപത്തിനാലായിരത്തോളം അധ്യാപകരെയാണ് നിയോഗിച്ചിരിക്കുന്നത്. ഹയർ സെക്കൻഡറി തലത്തിൽ ആവശ്യത്തിന് അധ്യാപകരില്ലാത്ത ജർമൻ, ലാറ്റിൻ, ഫ്രഞ്ച്, അറബിക്, ഇസ്‌ലാമിക് ഹിസ്റ്ററി തുടങ്ങിയ വിഷയങ്ങളുടെ മൂല്യനിർണയത്തിന് കോളജ് അധ്യാപകരെയും ഉപയോഗിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. മേയ് നാലാം വാരത്തോടെയാകും ഫലപ്രഖ്യാപനം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *