കാലവർഷത്തിന് എൽനിനോ ഭീഷണി; കേരളത്തിൽ മഴ കുറയുമെന്ന് ആശങ്ക
Perinthalmanna RadioDate: 15-04-2026 തെക്കുപടിഞ്ഞാറൻ കാലവർഷത്തിനിടെ (ഇടവപ്പാതി) കടന്നുവരുന്ന കടുത്ത എൽനിനോ പ്രതിഭാസം കാരണം കേരളത്തിലും രാജ്യത്തും മഴ കുറഞ്ഞേക്കുമെന്ന് ആശങ്ക. എന്നാൽ, ഇന്ത്യൻ ഓഷ്യൻ ഡൈപ്പോളേ (ഐഒഡി) പോസിറ്റീവ് പ്രതിഭാസവും യുറേഷ്യയിലെ മഞ്ഞുവീഴ്ച കുറയുന്നതും എൽനിനോ ഉണ്ടാക്കുന്ന മഴനഷ്ടങ്ങളെ മറികടക്കാൻ സഹായിക്കുമോയെന്നു കാത്തിരിക്കുകയാണു കാലാവസ്ഥാ ശാസ്ത്രജ്ഞർ. ജൂൺ മുതൽ സെപ്റ്റംബർ വരെ നീളുന്ന കാലവർഷത്തിനിടെ ജൂണിലോ ജൂലൈയിലോ എൽനിനോ രൂപപ്പെടാനിടയുണ്ടെന്നതാണു കാലാവസ്ഥാ വകുപ്പിന്റെയും വിവിധ ഏജൻസികളുടെയും വിലയിരുത്തൽ. പസിഫിക് സമുദ്രോപരിതലം അസാധാരണമായി ചൂടുപിടിക്കുന്ന ഈ പ്രതിഭാസമാണ് കേരളത്തിൽ ചൂടു കൂടാനും കാലവർഷം കുറയാനും കാരണമാകുന്നത്. ജൂൺ മുതൽ സെപ്റ്റംബർ വരെ ഇടവിട്ട് മഴ ലഭിക്കുന്ന തരത്തിലുള്ള കാലവർഷമാണു കേരളത്തിനു പൊതുവേ ഗുണകരം. കഴിഞ്ഞവർഷം ഇക്കാലയളവിൽ ഏറക്കുറെ ഇടവിട്ടാണ് കേരളത്തിനു മഴ ...





