മലപ്പുറം ജില്ല വിഭജിക്കുമോ? പഠിക്കുന്നതിന് കമ്മീഷനെ നിയമിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം

Share to


Perinthalmanna Radio
Date: 19-06-2026

മലപ്പുറം: സംസ്ഥാനത്ത് പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കുന്നതിനെക്കുറിച്ച് പഠിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ. ഇതിനായി ഒരു കമ്മീഷനെ നിയമിക്കുമെന്നും സതീശൻ ബജറ്റ് പ്രഖ്യാപനത്തിൽ വ്യക്തമാക്കി. മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്നും മൂവാറ്റുപുഴ, നെയ്യാറ്റിൻകര ഉൾപ്പെടെയുള്ള പുതിയ ജില്ലകൾ രൂപീകരിക്കണെമെന്നും വിവിധ കോണുകളിൽനിന്ന് ആവശ്യമുയരുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ശ്രദ്ധേയമാകുന്നത്.

കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ലയാണ് മലപ്പുറം. സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 14 ശതമാനത്തിലധികം ആളുകൾ താമസിക്കുന്ന മലപ്പുറത്ത് നിലവിൽ 45 ലക്ഷത്തിന് മുകളിലാണ് ജനസംഖ്യ. എന്നാൽ 1969 ജൂൺ 16-ന് ജില്ല രൂപീകരിക്കുമ്പോൾ ഇത് വെറും 20 ലക്ഷത്തിൽ താഴെ മാത്രമായിരുന്നു.

ജില്ലയുടെ ഒരറ്റത്ത് നിന്ന് കലക്ടറേറ്റ് ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലേക്ക് എത്താൻ മണിക്കൂറുകളോളം യാത്ര ചെയ്യേണ്ടി വരുന്ന അവസ്ഥയുണ്ട്. ഈ സാഹചര്യത്തിലാണ് ഭരണസൗകര്യവും ജനങ്ങളുടെ സുഗമമായ ആവശ്യങ്ങളും മുൻനിർത്തി മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യം ശക്തമായത്.

ഈ സാഹചര്യങ്ങളെല്ലാം പരിഗണിച്ചാണ് പുതിയ ജില്ലകളെയും താലൂക്കുകളെയും കുറിച്ച് ശാസ്ത്രീയമായി പഠിക്കാൻ സർക്കാർ കമ്മീഷനെ പ്രഖ്യാപിച്ചത്. കമ്മീഷൻ സമർപ്പിക്കുന്ന വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും മലപ്പുറം വിഭജനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാർ അന്തിമ തീരുമാനമെടുക്കുക.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *