
Perinthalmanna Radio
Date: 26-04-2026
പെരിന്തൽമണ്ണ: നഗരത്തിലെ വലിയ വ്യാപാര സമുച്ചയങ്ങളിലും മാളുകളിലും പാർക്കിംഗ് ഫീസ് എന്ന പേരിൽ സാധാരണക്കാരെ കൊള്ളയടിക്കുന്നത് അനുവദിക്കില്ലെന്ന് നഗരസഭയിലെ പ്രതിപക്ഷം. നിയമവിരുദ്ധമായി പാർക്കിംഗ് ഫീസ് ഈടാക്കുന്നതിനെതിരെ നഗരസഭ പ്രതിപക്ഷ നേതാവ് രാഹുൽ, കൗൺസിലർ മൻസൂർ നെച്ചിയിൽ എന്നിവരുടെ നേതൃത്വത്തിൽ നഗരസഭാ സെക്രട്ടറിക്ക് നിവേദനം നൽകി.
ഒരു സിനിമ കാണാനോ മറ്റു ചെറിയ ആവശ്യങ്ങൾക്കോ മാളുകളിൽ എത്തുന്നവരിൽ നിന്ന് ഭീമമായ തുക ഈടാക്കുന്നത് അംഗീകരിക്കാനാവില്ല. കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രകാരം പാർക്കിംഗ് സൗകര്യം ഉറപ്പാക്കിയ ശേഷമാണ് ഇത്തരം സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതി നൽകുന്നത്. എന്നാൽ ഇവിടെ നിയമം ലംഘിച്ച് പകൽക്കൊള്ളയാണ് നടക്കുന്നത്. കൂടാതെ മാളുകൾക്ക് പുറത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നവരെ പോലീസിനെയും ഹോം ഗാർഡിനെയും ഉപയോഗിച്ച് ഫോട്ടോ എടുത്തു പിഴ ഈടാക്കുന്നതായും പരാതിയുണ്ട്. ഇത് ജനങ്ങളെ നിർബന്ധപൂർവ്വം മാളിലെ പെയ്ഡ് പാർക്കിംഗിലേക്ക് തള്ളിവിടാനുള്ള തന്ത്രമാണെന്നും പ്രതിപക്ഷം ആരോപിച്ചു.
രാവിലെ വാഹനം പാർക്ക് ചെയ്ത് മറ്റു ജോലികൾക്ക് പോകുന്നവരിൽ നിന്ന് ഫീസ് ഈടാക്കുന്നതിനോട് എതിർപ്പില്ലെന്നും എന്നാൽ ഉപഭോക്താക്കളെ പിഴിയുന്നത് ഉടൻ അവസാനിപ്പിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. പരാതിയിൽ അടിയന്തരമായി ഇടപെട്ട് പരിഹാരമുണ്ടാക്കാമെന്ന് നഗരസഭാ സെക്രട്ടറി ഉറപ്പുനൽകിയതായും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും പ്രതിപക്ഷ നേതാക്കൾ വ്യക്തമാക്കി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
