Tag: 260426

ചൂടിൽ വെന്തുരുകി കേരളം; 12 ജില്ലകളിൽ യെല്ലോ അലർട്ട്
Local

ചൂടിൽ വെന്തുരുകി കേരളം; 12 ജില്ലകളിൽ യെല്ലോ അലർട്ട്

Perinthalmanna RadioDate: 26-04-2026 സംസ്ഥാനത്ത് ഇന്നും കനത്ത ചൂട് തുടരും. താപനില 4 ഡിഗ്രി വരെ ഉയർന്നേക്കും. ഇന്ന് ഇടുക്കി, വയനാട് ജില്ലകളൊഴികെ 12 ജില്ലകളിലും യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ പാലക്കാടും പുനലൂരിലുമാണ് ഉയർന്ന താപനില തുടരുന്നത്. ശരാശരി താപനിലയിൽ നിന്ന് അഞ്ച് ഡിഗ്രി കൂടുതലുള്ള പുനലൂരിൽ ഇന്ന് ഉച്ചയോടെ 38 ഡിഗ്രി വരെ താപനിലയെത്തും.ഇന്ന് പാലക്കാട് 40 ഡിഗ്രിയും കൊല്ലത്ത് 39 ഡിഗ്രിയും പത്തനംതിട്ട, തൃശൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിൽ 38 ഡിഗ്രിയും താപനിലയെത്തും. തൃശൂരിൽ കനത്ത ചൂടിനിടെ ഇന്ന് പൂരം അരങ്ങേറുകയാണ്. കേന്ദ്ര കാലാവസ്ഥാവകുപ്പ് ഉഷ്‌ണതരംഗ സാധ്യതാ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ പൂരത്തിൽ പങ്കെടുക്കുന്ന പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണെന്ന് തൃശൂർ ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. .................................................
പെരിന്തൽമണ്ണയിലെ മാളിൽ പാർക്കിംഗ് ഫീസ് ഈടക്കുന്നതിന് എതിരെ പ്രതിഷേധം ശക്തമാകുന്നു<br>
Local

പെരിന്തൽമണ്ണയിലെ മാളിൽ പാർക്കിംഗ് ഫീസ് ഈടക്കുന്നതിന് എതിരെ പ്രതിഷേധം ശക്തമാകുന്നു

Perinthalmanna RadioDate: 26-04-2026 പെരിന്തൽമണ്ണ: നഗരത്തിലെ വലിയ വ്യാപാര സമുച്ചയങ്ങളിലും മാളുകളിലും പാർക്കിംഗ് ഫീസ് എന്ന പേരിൽ സാധാരണക്കാരെ കൊള്ളയടിക്കുന്നത് അനുവദിക്കില്ലെന്ന് നഗരസഭയിലെ പ്രതിപക്ഷം. നിയമവിരുദ്ധമായി പാർക്കിംഗ് ഫീസ് ഈടാക്കുന്നതിനെതിരെ നഗരസഭ പ്രതിപക്ഷ നേതാവ് രാഹുൽ, കൗൺസിലർ മൻസൂർ നെച്ചിയിൽ എന്നിവരുടെ നേതൃത്വത്തിൽ നഗരസഭാ സെക്രട്ടറിക്ക് നിവേദനം നൽകി.ഒരു സിനിമ കാണാനോ മറ്റു ചെറിയ ആവശ്യങ്ങൾക്കോ മാളുകളിൽ എത്തുന്നവരിൽ നിന്ന് ഭീമമായ തുക ഈടാക്കുന്നത് അംഗീകരിക്കാനാവില്ല. കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രകാരം പാർക്കിംഗ് സൗകര്യം ഉറപ്പാക്കിയ ശേഷമാണ് ഇത്തരം സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതി നൽകുന്നത്. എന്നാൽ ഇവിടെ നിയമം ലംഘിച്ച് പകൽക്കൊള്ളയാണ് നടക്കുന്നത്. കൂടാതെ മാളുകൾക്ക് പുറത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നവരെ പോലീസിനെയും ഹോം ഗാർഡിനെയും ഉപയോഗിച്ച് ഫോട്ടോ എടുത്തു പിഴ ഈടാക്കുന്നതായും പരാതിയുണ്ട്....
ചൂടിൽ വെന്തുരുകി കേരളം; 12 ജില്ലകളിൽ യെല്ലോ അലർട്ട്<br>
Local

ചൂടിൽ വെന്തുരുകി കേരളം; 12 ജില്ലകളിൽ യെല്ലോ അലർട്ട്

Perinthalmanna RadioDate: 26-04-2026സംസ്ഥാനത്ത് ഇന്നും കനത്ത ചൂട് തുടരും. താപനില 4 ഡിഗ്രി വരെ ഉയർന്നേക്കും. ഇന്ന് ഇടുക്കി, വയനാട് ജില്ലകളൊഴികെ 12 ജില്ലകളിലും യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ പാലക്കാടും പുനലൂരിലുമാണ് ഉയർന്ന താപനില തുടരുന്നത്. ശരാശരി താപനിലയിൽ നിന്ന് അഞ്ച് ഡിഗ്രി കൂടുതലുള്ള പുനലൂരിൽ ഇന്ന് ഉച്ചയോടെ 38 ഡിഗ്രി വരെ താപനിലയെത്തും.ഇന്ന് പാലക്കാട് 40 ഡിഗ്രിയും കൊല്ലത്ത് 39 ഡിഗ്രിയും പത്തനംതിട്ട, തൃശൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിൽ 38 ഡിഗ്രിയും താപനിലയെത്തും. തൃശൂരിൽ കനത്ത ചൂടിനിടെ ഇന്ന് പൂരം അരങ്ങേറുകയാണ്. കേന്ദ്ര കാലാവസ്ഥാവകുപ്പ് ഉഷ്‌ണതരംഗ സാധ്യതാ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ പൂരത്തിൽ പങ്കെടുക്കുന്ന പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണെന്ന് തൃശൂർ ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ...............................................ക...
നവീകരണ പ്രവൃത്തികൾക്കായി ജൂബിലി റോഡ് ഇന്ന് മുതൽ 15 ദിവസം അടച്ചിടും<br>
Local

നവീകരണ പ്രവൃത്തികൾക്കായി ജൂബിലി റോഡ് ഇന്ന് മുതൽ 15 ദിവസം അടച്ചിടും

Perinthalmanna RadioDate: 26-04-2026 പെരിന്തൽമണ്ണ: നഗരത്തിലെ പ്രധാന പാതകളിൽ ഒന്നായ ജൂബിലി റോഡിൽ ഇന്ന് (2026 ഏപ്രിൽ 26 ഞായറാഴ്ച) മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. റോഡ് നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് നടപടി.ജൂബിലി റോഡിലെ ഫൈസി ഹോട്ടലിന് സമീപമുള്ള ബാലവാടി മുതൽ പട്ടാമ്പി റോഡ് ജംഗ്ഷൻ വരെയുള്ള ഭാഗമാണ് പൂർണ്ണമായും അടച്ചിടുന്നത്. ഇന്ന് മുതൽ 15 ദിവസത്തോളമാണ് നിയന്ത്രണം ഉണ്ടാവുകയെന്ന് നഗരസഭാ അധികൃതർ അറിയിച്ചു.നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനായി പൊതുജനങ്ങൾ സഹകരിക്കണമെന്നും, ഇതുവഴി കടന്നു പോകേണ്ട വാഹനങ്ങൾ മറ്റു ബദൽ റോഡുകൾ ഉപയോഗിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------------------- പെരിന്തൽമണ്ണയിലേ...