ചൂടിൽ വെന്തുരുകി കേരളം; 12 ജില്ലകളിൽ യെല്ലോ അലർട്ട്

Share to


Perinthalmanna Radio
Date: 26-04-2026

സംസ്ഥാനത്ത് ഇന്നും കനത്ത ചൂട് തുടരും. താപനില 4 ഡിഗ്രി വരെ ഉയർന്നേക്കും. ഇന്ന് ഇടുക്കി, വയനാട് ജില്ലകളൊഴികെ 12 ജില്ലകളിലും യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ പാലക്കാടും പുനലൂരിലുമാണ് ഉയർന്ന താപനില തുടരുന്നത്. ശരാശരി താപനിലയിൽ നിന്ന് അഞ്ച് ഡിഗ്രി കൂടുതലുള്ള പുനലൂരിൽ ഇന്ന് ഉച്ചയോടെ 38 ഡിഗ്രി വരെ താപനിലയെത്തും.

ഇന്ന് പാലക്കാട് 40 ഡിഗ്രിയും കൊല്ലത്ത് 39 ഡിഗ്രിയും പത്തനംതിട്ട, തൃശൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിൽ 38 ഡിഗ്രിയും താപനിലയെത്തും. തൃശൂരിൽ കനത്ത ചൂടിനിടെ ഇന്ന് പൂരം അരങ്ങേറുകയാണ്. കേന്ദ്ര കാലാവസ്ഥാവകുപ്പ് ഉഷ്‌ണതരംഗ സാധ്യതാ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ പൂരത്തിൽ പങ്കെടുക്കുന്ന പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണെന്ന് തൃശൂർ ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *