
Perinthalmanna Radio
Date: 29-04-2026
പൊതു വിദ്യാലയങ്ങളിലെ ഒന്നു മുതൽ 9 വരെ ക്ലാസുകളിൽ വാർഷിക പരീക്ഷയ്ക്ക് ഓരോ വിഷയത്തിനും 30% മാർക്ക് ലഭിക്കാത്ത വിദ്യാർഥികൾക്കുള്ള പുനഃപരീക്ഷ ആരംഭിച്ചു. ഒരാഴ്ച നീണ്ട പഠന പിന്തുണ ക്ലാസിനു ശേഷമാണ് പരീക്ഷ. പൊതു വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച ഷെഡ്യൂൾ അനുസരിച്ചു നടത്തുന്ന പരീക്ഷകൾ നാളെ അവസാനിക്കും. ഇവരെക്കൂടി ഉൾപ്പെടുത്തിയാകും സ്ഥാനക്കയറ്റം നേടിയ വിദ്യാർഥികളുടെ പട്ടിക മേയ് 2ന് പ്രസിദ്ധീകരിക്കുക.
വാർഷിക പരീക്ഷയുടെ ആകെ മാർക്കിന്റെയും സമയത്തിന്റെയും പകുതിയാണ് പുനഃപരീക്ഷയ്ക്ക്. പൊതുവിദ്യാഭ്യാസ വകുപ്പ് തയാറാക്കി നൽകുന്ന ചോദ്യപ്പേപ്പറുകളിൽ, സ്കൂൾ തലത്തിൽ നടത്തിയ പഠന പിന്തുണ ക്ലാസുകൾക്ക് അനുയോജ്യമായ രീതിയിൽ മാറ്റങ്ങൾ വരുത്തി പരീക്ഷ നടത്താനാണ് നിർദേശം. കന്നഡ, തമിഴ് മീഡിയം ചോദ്യപ്പേപ്പറുകൾ സ്കൂൾ തലത്തിൽ തന്നെ തയാറാക്കണം. പുനഃപരീക്ഷയുടെ മാർക്കുകൾ സമ്പൂർണ പ്ലസ് പോർട്ടലിൽ അപ്ഡേറ്റ് ചെയ്യണം. ഉഷ്ണതരംഗം മൂലം പഠന പിന്തുണ ക്ലാസുകൾ നടത്താൻ കഴിയാത്ത ജില്ലകളിലെ കുട്ടികൾക്ക് സ്കൂൾ തുറന്നതിനുശേഷം ആവശ്യമായ ക്ലാസുകൾ നൽകണമെന്നും മന്ത്രി വി.ശിവൻകുട്ടി നിർദേശിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
